scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday 8 December 2016

ഒരു ലക്ഷം അംഗങ്ങള്‍...!!! നന്ദി.....


പ്രിയമുള്ളവരേ.,
ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങള്‍..

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

നമ്മുടെ കൂട്ടായ്മ 100 k ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. 

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

#PSCEXAMTIPS എന്ന നമ്മുടെ ഈ ഗ്രൂപ്പ് തുടങ്ങിയിട്ട് ഒരു വർഷവും 3 മാസവും കഴിയുമ്പോൾ ഇന്ന് ഒരു ലക്ഷത്തിൽപരം അംഗങ്ങളുമായി ഫേസ് ബുക്കിലെ ഏറ്റവും സജീവമായ പഠന ഗ്രൂപ്പായി മാറിയിരിക്കുകയാണ്.
പ്രതീക്ഷിച്ചതിലും വേഗതയിൽ വിജ്ഞാന ദാഹികളുടെ ഇഷ്ട ഗ്രൂപ്പായി മാറാൻ കഴിഞ്ഞതും തുടക്കം മുതൽ തന്നെ സജീവമായി നിലനിൽക്കുവാൻ കഴിഞ്ഞതും ഈ ഗ്രൂപ്പിലെ ഓരോ അംഗങ്ങളുടെയും പ്രവർത്തനവും സജീവതയും ഒന്നുകൊണ്ട് മാത്രമാണ് .

PSC പരീക്ഷയ്ക്ക് വേണ്ട ടിപ്സ് എന്ന നിലയിൽ തുടങ്ങിയ ഗ്രൂപ്പ് പരീക്ഷയ്ക്ക് വേണ്ടി ഉദ്യോഗാർത്ഥികളെ സമ്പൂർണ്ണമായി പ്രാപ്തരാക്കുന്ന നിലയിലേക്ക് മാറ്റിയെടുക്കപ്പെട്ടതിനു പിന്നിൽ ഇപ്പോൾ സജീവമല്ലാത്ത പല അംഗങ്ങളും, അഡ്മിന്മാരും ഉണ്ടായിരുന്നു..




അവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു...തീര്‍ച്ചയായും ആദ്യ സമയങ്ങളില്‍ അംഗങ്ങളായ കൂട്ടുകാരുടെ പ്രയത്നം ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ നേട്ടത്തെ കൂട്ടായ്മയുടെ വിജയമായി കാണുവാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു.ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ഒപ്പം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ , പുതുതായി അംഗങ്ങളായവര്‍ ഇവര്‍ക്കെല്ലാം ഈ ഗ്രൂപ്പിനോടുള്ള വിശ്വാസവും സ്നേഹവും നിലനിര്ത്തിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വവും ഞങ്ങള്‍ ഏറ്റെടുക്കുന്നു.

ഉപദേശങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാനും സംശയനിവാരണത്തിനുമെല്ലാമുള്ള ഒരിടമായി ഈ ഗ്രൂപ്പിനെ മാറ്റിയെടുക്കുന്നതിൽ നിങ്ങള് എല്ലാം നൽകുന്ന സഹകരണങ്ങൾ പകരം വയ്ക്കാനില്ലാത്തതാണ്.

ഫേസ് ബുക്ക് പോലൊരു മാദ്ധ്യമത്തിലൂടെ കോച്ചിങ് സെന്ററിൽ പോകാതെ നിങ്ങളുടെ വിരൽത്തുമ്പിലൂടെ ഒരു ലാഭേച്ഛയും കൂടാതെ ഒരു പി.എസ്.സി പഠനം സാധ്യമാക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഉറച്ച പിന്തുണ നല്‍കി ഈ യാത്രയില്‍ കൂടെചേര്‍ന്ന എല്ലാ പ്രിയപ്പെട്ട അംഗങ്ങള്‍ക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളുടെ നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..

ഹൃദയാഭിവാദനങ്ങളോടെ.,

അഡ്മിൻ ടീം




  






















🔻🔻🔻🔻🔻🔻 


















🔻🔻🔻🔻🔻🔻 


















🔻🔻🔻🔻🔻🔻 


















🔻🔻🔻🔻🔻🔻 


















🔻🔻🔻🔻🔻🔻 


















🔻🔻🔻🔻🔻🔻 



























































No comments:

Post a Comment