scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Monday 19 December 2016

വില്‍മ - തളരാത്ത പോരാളി




ഇത് 

ചരിത്രം തന്റെ താളുകളിൽ സ്വർണ ലിപികളാൽ എഴുതി സൂക്ഷിച്ച അപൂർവ്വം ചില വ്യക്തികളിൽ ഒരാൾ..
നാലാമത്തെ വയസ്സിൽ ഇൻഫന്റയിൽ പരാലിസിസ്‌ എന്ന രോഗംബാധിച്ച വിൽമ പൂർണമായും കിടപ്പിലായി. പോളിയോ വൈറസുകൾമൂലമുണ്ടാകുന്ന ഈ രോഗം അവളുടെ കാലുകളെ തളർത്തി. ഇനി പഴയ രീതിയിലേക്കു മടങ്ങിവരാനുള്ള ഒരു സാദ്ധ്യതയും വൈദ്യശാസ്ത്രം അവളിൽ കണ്ടില്ല. പക്ഷെ അപ്പോഴേക്കും സ്വപ്നങ്ങളുടെ കൊട്ടാരം തീർത്തിരുന്ന വില്മക്ക് മാത്രം അവൾക് നടക്കാനാകില്ല എന്ന കാര്യം വിശ്വസിക്കാൻ ആയില്ല. വിധിക്ക് മുന്നിൽ കീഴടങ്ങാൻ ഒരുക്കമില്ലതിരുന്ന വിൽമ ഡോക്ടർമാർ പറഞ്ഞത് പാടെ അവഗണിച്ചു.എന്നും അവൾ അമ്മയോട് ചോദിക്കും അമ്മെ എനിക്ക് നടക്കാൻ കഴിയുമോ? അമ്മ പറഞ്ഞു നിനക്ക് നടക്കാൻ കഴിയും മോളെ ഉറപ്പായും നിനക്ക് നടക്കാൻ കഴിയും. ആശ്വാസത്തോടെ അവൾ ജനലിനരികിലേക്ക് പോകും എന്നിട്ട് തന്റെ സഹോദരങ്ങൾ ബാസ്കെറ്റ് ബോൾ കളിക്കുന്നത് നോക്കി ഇരിക്കും . എന്നും അവൾ അമ്മയോട് ചോദിക്കും അമ്മെ എനിക്ക് നടക്കാൻ കഴിയുമോ? എന്നും മടുപ്പില്ലാതെ ആ അമ്മ മറുപടി കൊടുക്കും നിനക്ക് നടക്കാൻ കഴിയും മോളെ ഉറപ്പായും നിനക്ക് നടക്കാൻ കഴിയും. ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു അമ്മ നോക്കിക്കോ ഒരു നാൾ ഞാൻ ലോകമറിയുന്ന ഓട്ടക്കാരിയായി മാറും.
അമ്മ പുഞ്ചിരിച്ചു.
തന്റെ തളർന്ന കാലുകൾ രോഗം ഭേദമായി ശക്തിയാർജ്ജിക്കുന്നതും ആ കാലുകൾകൊണ്ട്‌ ട്രാക്കിലൂടെ അതിവേഗം കുതിക്കുന്നതും അവൾ സ്വപ്നംകണ്ടു. അവളുടെ ആഗ്രഹങ്ങളെക്കുറിച്ചറിഞ്ഞ പലരും ഉള്ളിൽ ചിരിച്ചു. അസാദ്ധ്യം എന്നു മനസ്സിൽ പറഞ്ഞു. പക്ഷേ അവളുടെ അതിതീവ്രമായ ആഗ്രഹത്തിനുമുന്നിൽ, ദൃഢസിശ്ചയത്തിനുമുന്നിൽ ദുർവ്വിധി തോറ്റുപിൻമാറാൻ തുടങ്ങി.
കാലുകൾ മെല്ലെ ചലിപ്പിക്കാനും പരസഹായത്തോടെ എഴുന്നേറ്റു നിൽക്കാനും പറ്റുന്ന നിലയിലെത്തി വിൽമ. പക്ഷേ രോഗത്തിന്റെ ഫലമായി വളഞ്ഞുപോയ ഇടതുകാൽ നേരെയാക്കാൻ ബ്രെയ്സ്‌ ധരിക്കേണ്ടവന്നു. ഒമ്പതാമത്തെ വയസിൽ ബ്രെയ്സ്‌ ധരിച്ച്‌ നടക്കുന്ന സ്ഥിതിയിലായെങ്കിലും വീണ്ടും പ്രത്യേകതരം ഷൂ രണ്ടുവർഷംകൂടി ധരിക്കേണ്ടിവന്നു. പക്ഷേ ഈ സമയത്തെല്ലാം അവളുടെ മനസ്സിലെ ആഗ്രഹം. ആളിക്കത്തിക്കൊണ്ടേയിരുന്നു- ഒരു സ്പോർട്ട്‌സ് താരമാവുക! എട്ടുവർഷത്തെ ദീർഘമായ രോഗാവസ്ഥയ്ക്ക്ശേഷം പന്ത്രണ്ടാമത്തെ വയസ്സിൽ വിൽമ തന്റെ സഹോദരിയുടെ പാത പിന്തുടർന്ന്‌ ബാസ്ക്കറ്റ്ബാൾ കളിയിലേക്ക്‌ ആകൃഷ്ടയായി. ഈ സമയത്താണ്‌ എഡ്‌ ടെമ്പിൾ എന്ന കോച്ചിനെ വിൽമ കണ്ടുമുട്ടുന്നത്‌. കളിയോടുള്ള അവളുടെ ആത്മാർഥത ശ്രദ്ധിച്ച അയാൾ മെല്ലെ അവളെ വിളിച്ചു ചോദിച്ചു "എന്തായിതീരാനാണ് ആഗ്രഹം എന്ന്". വില്മയുടെ മറുപടി പെട്ടെന്നായിരുന്നു. എനിക്ക് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു ഓട്ടക്കാരിയാവണം ഞാൻ എന്റെ അമ്മക്ക് വാക്ക് കൊടുത്തതാണ് ". അവളുടെ കണ്ണുകളിലെ അടങ്ങാത്ത ദാഹം ശ്രദ്ധിച്ച ആ കോച്ച് അവളെ ശിഷ്യയായി സ്വീകരിച്ചു. കഠിനമായപരിശീലനത്തിന്റെ ഓരോ നിമിഷത്തിലും വിൽമയുടെ മനസ്സിലെ സ്വപ്നത്തിന്റെ തീവ്രത കൂടിക്കൊണ്ടേയിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയാവുക! അതായിരുന്നു അവളുടെ സ്വപ്നം.ആദ്യമാദ്യം മത്സരങ്ങളിൽ പരാജയപ്പെട്ട അവൾ ക്രമേണ പല മത്സരങ്ങളിലും ജയിച്ചുതുടങ്ങി. എങ്കിലും അവളുടെ ആത്യന്തിക ലക്ഷ്യം ഒന്നുമാത്രമായിരുന്നു-ഒളിമ്പിക്സ്‌! ഒളിമ്പിക്സിലെ ഏറ്റവും വേഗതകൂടിയ ഓട്ടക്കാരി.

ലക്ഷ്യം തീവ്രമാണെങ്കിൽ നിങ്ങൾ അവിടെയെത്തിച്ചേരുകതന്നെ ചെയ്യും.
ഒടുവിൽ വിൽമയുടെ ജീവിതത്തിലും ആ ദിനം വന്നെത്തി. 1960 ലെ റോം ഒളിമ്പിക്സ്‌. ലോകം ഉറ്റുനോക്കിയ മത്സരമായിരുന്നു അത്‌. കാരണം കുട്ടിക്കാലത്ത്‌ പോളിയോ ബാധിച്ച്‌ കാലുകൾ തളർന്ന വിൽമ റുഡോൾഫ്‌ എന്ന പെൺകുട്ടി മത്സരിക്കുന്നു എന്നതുതന്നെയായിരുന്നു ആ മത്സരത്തിന്റെ പ്രാധാന്യം. മത്സരം ആരംഭിച്ചു. 100 മീറ്റർ ട്രാക്കിലൂടെ അത്ലറ്റുകൾ കുതിച്ചു പാഞ്ഞു. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിലൊന്നായിരുന്നു അത്‌. മത്സരം അവസാനിക്കുമ്പോൾ വിൽമ റുഡോൾഫ്‌ ഒന്നാംസ്ഥാനത്ത്‌! ലോക റെക്കോർഡ് കടപുഴക്കിയ ഉജ്ജ്വലമായ വിജയം..200 മീറ്ററിലും 400 x 100 മീറ്റർ റിലേയിലും അടക്കം മൂന്ന്‌ സ്വർണമെഡലുകളായിരുന്നു അന്ന്‌ വിൽമ കൈപ്പിടിയിലൊതുക്കിയത്‌.കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി പോളിയോ രോഗം ബാധിച്ച കാലുകളുമായി അവള്‍ ഓടിക്കയറിയത് കരുത്തര്‍ കൈയടക്കിയ കായിക ലോകത്തിന്റെ നെറുകയിലേക്കായിരുന്നു. 
വൈദ്യശാസ്ത്രത്തിനും കായികലോകത്തിനും ഇന്നും ഒരത്ഭുതമാണ്‌ വിൽമ റുഡോൾഫ്‌. നിശ്ചലമായ കാലിൽ നിന്നും അതിവേഗതയേറിയ കാലുകളിലേക്കുള്ള അവരുടെ പരിവർത്തനം എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.

തിരിച്ചടികളും വൈകല്യങ്ങളുമൊക്കെ ജീവിതത്തിൽ പലപ്പോഴുമുണ്ടാകാറുണ്ട്‌. അതിൽ തളർന്നുപോയാൽ അതോടെ ജീവിതം അർത്ഥശൂന്യമാകും. തളരാനുള്ളതല്ല അതിജീവിക്കുവാനുള്ളതാണ്‌ ജീവിതം. വിൽമ റുഡോൾഫിനെപ്പോലെ ആയിരങ്ങൾ സ്വന്തം ജീവിതംകൊണ്ട്‌ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്‌. ജീവിതം നമുക്ക്‌ തിരിച്ചടികൾ നൽകുമ്പോൾ ജീവിതത്തിന്‌ നമ്മളും ചില തിരിച്ചടികൾ നൽകുക.
എന്ന്‌ ഓരോ വെല്ലുവിളിക്കുമുന്നിലും നിന്ന്‌ ഉറക്കെ വിളിച്ചുപറയാൻ നമുക്ക്‌ കഴിയണം. രോഗങ്ങളെ അതിജീവിക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മനശ്ശക്തിക്കുള്ള പങ്ക്‌ ഇതിനകംതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മരുന്നുകൾ പരാജയപ്പെടന്നിടത്തുപോലും മനശ്ശക്തി വിജയം കണ്ടെത്തിയിട്ടുണ്ട്‌. അതിനാൽ നിങ്ങളുടെ മനസ്സിന്റെ മഹാശക്തിയിൽ വിശ്വാസമർപ്പിക്കുക. അസാധ്യമെന്നു തോന്നുന്നതെന്തും സാധ്യമാക്കാനുള്ള വഴികൾ അപ്പോൾ മുന്നിൽ താനേ തെളിഞ്ഞുവരുന്നത്‌ കാണാം.
ഒരാവേശം പോലെ ഭ്രാന്തമായ അഭിനിവേശം പോലെ മനസ്സിൽ പാകുന്ന സ്വപ്നത്തിന്റെ വിത്തുകളാണ്‌ പിൽക്കാലത്ത്‌ വളർന്ന്‌ പടർന്ന്‌ പന്തലിച്ച്‌ മഹാപ്രസ്ഥാനങ്ങളായി മാറിയിട്ടുള്ളത്‌. മനസിൽ ലക്ഷ്യങ്ങൾ നെയ്തെടുക്കുകയും എന്നാൽ അവ സാക്ഷാത്കരിക്കുവാൻ ചെറുവിരൽപോലും അനക്കാതിരിക്കുകയും ചെയ്യുന്നവരാണ്‌ “ആഗ്രഹിച്ചതൊന്നും നേടാനായിട്ടില്ലല്ലോ” എന്ന്‌ വിലപിക്കുന്നത്‌. ആഗ്രഹങ്ങൾ അഗ്നിപോലെയാണ്‌. അത്‌ ഊതിത്തെളിച്ചുകൊണ്ടിരുന്നാൽ ആളിക്കത്തും. അല്ലെങ്കിൽ മെല്ലെമെല്ലെ അണഞ്ഞ്‌ ചാരമായിമാറും. അതുകൊണ്ട്‌ ലക്ഷ്യങ്ങളെ എപ്പൊഴും ഊർജ്ജം നൽകി ആളിക്കത്തിച്ചുകൊണ്ടിരിക്കണം. തീവ്രമായൊരു ലക്ഷ്യത്തെ മനസ്സിലുറപ്പിച്ചാൽ പഞ്ചേന്ദ്രിയങ്ങളും അതിൽ കേന്ദ്രീകരിക്കണം. മനസ്സ്‌ അതിൽ മുഴുകണം. ശരീരവും മനസ്സും ഒന്നുചേർന്ന്‌ കുതിക്കാൻ തയ്യാറായാൽ പ്രതിബന്ധങ്ങൾ ഒന്നൊന്നായി കീഴടങ്ങുകയും ലക്ഷ്യം നിങ്ങളുടെഅരികിലേക്കെത്തുകയും ചെയ്യും. അസാദ്ധ്യമെന്ന്‌ ലോകം കരുതിയ എത്രയോ കാര്യങ്ങൾ ദൃഢനിശ്ചയവും കഠിനാധ്വാനവുംകൊണ്ട്‌ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുണ്ട്‌. 

ലക്ഷ്യം...
അതൊരു ആവേശമായി..
അഭിനിവേശമായി...
ഭ്രാന്തമായ.. തീവ്രമായ...വികാരമായി നിങ്ങളിൽ ആളിപ്പടരട്ടെ..
അനുനിമിഷം പ്രചോദിതരാവുക..
അലസതയെ തൂക്കിയെറിയുക...
വിശ്രമമില്ലാത്ത പോരാട്ടത്തിലൂടെ നമ്മൾ ഈ ലക്ഷ്യം നേടുക തന്നെ ചെയ്യും.


ഹൃദയാഭിവാദനങ്ങൾ...
അഡ്മിൻ ടീം

No comments:

Post a Comment