scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday 2 March 2017

മലയാളം ക്ലാസ്സുകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്നു




#മധുരമെൻമലയാളം


⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

പ്രീയമുള്ളവരേ.,
നാളെ മുതൽ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

മലയാളം ഒരു സ്വതന്ത്രഭാഷയാണെന്ന് ആദ്യമായി ലോകത്തോടു പറഞ്ഞത് ലീലാതിലകത്തിന്റെ രചയിതാവാണ്. ഭാഷ പലപല കാലഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. വളരെയേറെ ഭാഷാപ്രയോഗങ്ങൾ അന്യംനിന്നുപോയിട്ടുണ്ട്. ഗുണകരമായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത ഒരു തലമുറയാണ് വളർന്നുവരുന്നത്. അതു കൊണ്ട് തന്നെ പരീക്ഷാ വിജയത്തിനായി മാതൃഭാഷ നമ്മൾ പ്രത്യേകമായി വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു.

PSC യിൽ മാതൃഭാഷയിൽ നിന്നും 10 മാർക്കിന്റെ ചോദ്യങ്ങളാണ് LDC പരീക്ഷയ്ക്ക് ചോദിക്കുന്നത്. ഭാഷയിൽ സാമാന്യ പരിജ്ഞാനം ഉള്ളവർക്ക് 5 മാർക്ക് ഉറപ്പായും ലഭിക്കും. ശേഷിക്കുന്ന 5 മാർക്കും നേടി ഈ മേഖലയിലെ മുഴുവൻ മാർക്കും നേടാൻ കഴിയുന്ന തരത്തിലുള്ള പരിശീലനമാണ് നമ്മൾ ഉദ്ദേശിക്കുന്നത്.

വ്യാകരണസംബന്ധിയായ പഠനഭാഗങ്ങളോടൊപ്പം ഭാഷാശുദ്ധി അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടാകും.

#മധുരമെൻമലയാളം എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്. ആഴ്ചയിൽ 3 ദിവസമാണ് മലയാളം ക്ലാസ്സിനായി മാറ്റി വച്ചിരിക്കുന്നത്.

പന്മന രാമചന്ദ്രൻ നായരുടെ
'
തെറ്റും ശരിയും'
'തെറ്റില്ലാത്ത മലയാളം'
'ശുദ്ധമലയാളം'


എന്നീ പുസ്തകങ്ങൾ പഠനത്തിനായി നിങ്ങൾക്കുപയോഗിക്കാവുന്നതാണ്. പണം കൊടുത്തു വാങ്ങണമെന്നില്ല.നിങ്ങളുടെ നാട്ടിലെ ലൈബ്രറികളിൽ ഈ പുസ്തകം ലഭിക്കും. 
മലയാള വ്യാകരണം ആരംഭകാലം മുതൽ തന്നെ നിരവധി തർക്കങ്ങൾക്കും നിരൂപണങ്ങൾക്കും വിധേയമായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ബൃഹത്തായ ആ ഭാഷാ വ്യാകരണം മുഴുവനായി പഠിക്കേണ്ട ആവശ്യം നമുക്കില്ല .അതിനാൽ PSC യ്ക്ക് ചോദിക്കാൻ സാധ്യതയുള്ള മേഖലകൾ മാത്രമേ നമ്മൾ ക്ലാസ്സിൽ ഉൾപ്പെടുത്തുന്നുള്ളൂ.

സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

അഡ്മിൻ ടീം.

No comments:

Post a Comment