scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday, 2 March 2017

ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്നു

പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ നാളെ മുതൽ ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സുകൾ ആരംഭിക്കുകയാണ്.
മറ്റുള്ള ഭാഷകളെങ്ങനെയോ ആകട്ടെ, ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്..
അത് കുസൃതികളേറെയുള്ള ഒരു കാമുകിയെപ്പോലെയാണ്.
നമ്മുടെ ചിന്തകളെ..

സങ്കൽപ്പങ്ങളെ..
സ്വപ്നങ്ങളെ...
അവളെ നാം എന്നോ മനസ്സിലാക്കിയെന്ന നമ്മുടെ നാട്യത്തെയൊക്കെ അവൾ പരിഹസിച്ച് പൊട്ടിച്ചിരിക്കും.
ഒരിക്കലും പിടിതരാതെ മറഞ്ഞിരുന്ന് വള കിലുക്കി മോഹിപ്പിക്കും.
ഒടുവിൽ പിന്നാലെ നടന്ന് നമ്മുടെ ചെരുപ്പ് തേയുമ്പോൾ...നിന്നെ ഞാനെന്നോ സ്വന്തമാക്കിയതല്ലേ എന്നഭിനയിച്ച് മറ്റുള്ളവരുടെ മുന്നിൽ ജയഭേരി മുഴക്കി ഞെളിഞ്ഞ് നിൽക്കുമ്പോഴും...
ഉള്ളിൽ പരാജയ ഭീതിയുടെ കരച്ചിലൊളിപ്പിച്ചു വയ്ക്കേണ്ടി വന്ന ഒരു നിരാശാ കാമുകനാക്കും ഇവൾ നമ്മളെ...

ഇങ്ങനെയൊരു താരതമ്യം നടത്തിയത് ഇംഗ്ലീഷ് ഭാഷയെന്ന മഹാസാഗരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് .
ആരെയും ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻമാരാക്കുക എന്നതല്ല ഈ പഠന പദ്ധതിയുടെ ലക്ഷ്യം. LDC പരീക്ഷയ്ക്ക് ഈ മേഖലയിൽ നിന്നും ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിനെങ്കിലും ശരിയുത്തരം നേടാൻ പര്യാപ്തമാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാവും ക്ലാസ്സിൽ ഉൾപ്പെടുത്തുക.

#easy_English എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്.

ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകളാണ് നാളെ മുതല്‍ ആരംഭിക്കുക. 

മുമ്പ് ആരംഭിച്ച ഭാഗം ഒന്ന് ഇതോടൊപ്പം മുടക്കമില്ലാതെ തുടരും. 
ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസ് ആഴ്ചയില്‍ രണ്ടു ദിവസവും ഭാഗം ഒന്ന് ആഴ്ചയില്‍ ഒരു ദിവസവും ആകും ഉണ്ടാകുക. ആകെ ഇംഗ്ലീഷ് ക്ലാസ് ആഴ്ചയില്‍ മൂന്നു ദിവസം ഉണ്ടാകും. 

ആശംസകൾ...
അഡ്മിൻ ടീം.

മലയാളം ക്ലാസ്സുകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്നു




#മധുരമെൻമലയാളം


⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

പ്രീയമുള്ളവരേ.,
നാളെ മുതൽ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

മലയാളം ഒരു സ്വതന്ത്രഭാഷയാണെന്ന് ആദ്യമായി ലോകത്തോടു പറഞ്ഞത് ലീലാതിലകത്തിന്റെ രചയിതാവാണ്. ഭാഷ പലപല കാലഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. വളരെയേറെ ഭാഷാപ്രയോഗങ്ങൾ അന്യംനിന്നുപോയിട്ടുണ്ട്. ഗുണകരമായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത ഒരു തലമുറയാണ് വളർന്നുവരുന്നത്. അതു കൊണ്ട് തന്നെ പരീക്ഷാ വിജയത്തിനായി മാതൃഭാഷ നമ്മൾ പ്രത്യേകമായി വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു.

PSC യിൽ മാതൃഭാഷയിൽ നിന്നും 10 മാർക്കിന്റെ ചോദ്യങ്ങളാണ് LDC പരീക്ഷയ്ക്ക് ചോദിക്കുന്നത്. ഭാഷയിൽ സാമാന്യ പരിജ്ഞാനം ഉള്ളവർക്ക് 5 മാർക്ക് ഉറപ്പായും ലഭിക്കും. ശേഷിക്കുന്ന 5 മാർക്കും നേടി ഈ മേഖലയിലെ മുഴുവൻ മാർക്കും നേടാൻ കഴിയുന്ന തരത്തിലുള്ള പരിശീലനമാണ് നമ്മൾ ഉദ്ദേശിക്കുന്നത്.

വ്യാകരണസംബന്ധിയായ പഠനഭാഗങ്ങളോടൊപ്പം ഭാഷാശുദ്ധി അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടാകും.

#മധുരമെൻമലയാളം എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്. ആഴ്ചയിൽ 3 ദിവസമാണ് മലയാളം ക്ലാസ്സിനായി മാറ്റി വച്ചിരിക്കുന്നത്.

പന്മന രാമചന്ദ്രൻ നായരുടെ
'
തെറ്റും ശരിയും'
'തെറ്റില്ലാത്ത മലയാളം'
'ശുദ്ധമലയാളം'


എന്നീ പുസ്തകങ്ങൾ പഠനത്തിനായി നിങ്ങൾക്കുപയോഗിക്കാവുന്നതാണ്. പണം കൊടുത്തു വാങ്ങണമെന്നില്ല.നിങ്ങളുടെ നാട്ടിലെ ലൈബ്രറികളിൽ ഈ പുസ്തകം ലഭിക്കും. 
മലയാള വ്യാകരണം ആരംഭകാലം മുതൽ തന്നെ നിരവധി തർക്കങ്ങൾക്കും നിരൂപണങ്ങൾക്കും വിധേയമായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ബൃഹത്തായ ആ ഭാഷാ വ്യാകരണം മുഴുവനായി പഠിക്കേണ്ട ആവശ്യം നമുക്കില്ല .അതിനാൽ PSC യ്ക്ക് ചോദിക്കാൻ സാധ്യതയുള്ള മേഖലകൾ മാത്രമേ നമ്മൾ ക്ലാസ്സിൽ ഉൾപ്പെടുത്തുന്നുള്ളൂ.

സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

അഡ്മിൻ ടീം.

ത്രസിപ്പിക്കുന്ന വിജയവുമായി ഷൈമോള്‍ ....




വീണ്ടും ..!!


അഭിനന്ദനങ്ങൾ ഷൈമോൾ...

പ്രീയമുള്ളവരേ,
നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമായ Shy Molയൂണിവേഴ്സിറ്റി അസിസ്റ്റന്റായി തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽ നിയമിതയായ വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ..

പരീക്ഷ നടത്തി റെക്കോർഡ് വേഗതയിൽ നിയമനം നടത്തിയ PSC യും അഭിനന്ദനമർഹിക്കുന്നു. 

ഈ വിജയം ആസന്നമായിരിക്കുന്ന LD ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോരുത്തർക്കും പ്രചോദനം നൽകുമെന്നതിൽ തർക്കമില്ല.
നിരന്തരമായ കഠിനാധ്വാനവും അചഞ്ചലമായ ആത്മവിശ്വാസവും നമുക്ക് വിജയം നേടിത്തരുമെന്നതിന് ഒരു തെളിവ് കൂടിയാണ് ഈ വിജയം .
ഷൈമോൾ.,
അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. താങ്കളുടെ അറിവും അനുഭവങ്ങളും ഈ കൂട്ടായ്മയിലെ മറ്റ് സുഹൃത്തുക്കൾക്ക് കൂടി പങ്ക് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

സ്നേഹത്തോടെ ..,
അഡ്മിൻ ടീം.

പത്തരമാറ്റിന്റെ തിളക്കവുമായി ജോമോന്‍...





അഭിനന്ദനങ്ങൾ ജോമോൻ...
താങ്കളുടെ ഈ വിജയം ത്രസിപ്പിക്കുന്നത് തന്നെയാണെന്നതിൽ സംശയമില്ല.

അസാധ്യം എന്ന് തോന്നിപ്പിക്കുന്ന ഒരു ലക്ഷ്യം അപാരമായ ഇച്ഛാശക്തിയിലൂടെ.., നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഇതാ നേടിയിരിക്കുന്നു.

ജീവിതസന്ധാരണത്തിന്റെ ഭാഗമായി രാജ്യം വിട്ട്., ഉറ്റവരേയും ഉടയവരേയും വേർപിരിഞ്ഞ് മണലാരണ്യത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വപ്ന തുല്യമായ ഈ നേട്ടം കൈവരിക്കാനായത് എന്നത് വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം നൽകുന്നു.
അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.

ഹൃദയപൂർവ്വം.,
അഡ്മിൻ ടീം.

ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍..






അഭിനന്ദനങ്ങള്‍ ജോബിൻ..!!!

പ്രിയമുള്ളവരേ,
നമ്മുടെ കൂട്ടായ്മയിലെ അംഗം ആയ ജോബിൻ കുര്യൻ ( Jobin Kurian Jobin ) ഇന്ന് മലപ്പുറം ജില്ലയിൽ മഞ്ചേരി സിവിൽ കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലിയില്‍ പ്രവേശിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. 

PSC, UPSC തുടങ്ങിയവയുടെ നിരവധി തസ്തികകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്‌ ജോബിൻ. കഠിനാധ്വാനവും ആത്മസമര്‍പ്പണവും ഇത്രയധികം മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല. അത്തരം ആള്‍ക്കാരെ തേടി വിജയം എത്തും എന്നതിന് മറ്റു ഉദാഹരണങ്ങള്‍ വേണ്ടല്ലോ.ജോബിന്‍റെ പരിശ്രമങ്ങളും അവയുടെ വിജയവും കണ്മുന്നില്‍ കണ്ട ആളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഇത് കൂടുതല്‍സന്തോഷം പകരുന്നതു തന്നെയാണ്. പഠനത്തില്‍ ഒരുവലിയ സമര്‍പ്പണം തന്നെ നടത്തിയ ജോബിനെ തേടി കൂടുതല്‍ മികച്ച ജോലി എത്തുംഎന്നതില്‍ ഒരുതര്‍ക്കവുംഇല്ല. പഠിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നകാര്യത്തിലും ജോബിൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌. 


ഈ വിജയം..

നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...

ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ... 

ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍..

Tuesday, 17 January 2017

ടൈം ടേബിള്‍ - ജനുവരി 18 - 24

പ്രിയമുള്ളവരേ , 
ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവിലേക്കുള്ള ടൈം ടേബിള്‍ ആണിത് . കഴിഞ്ഞ ആഴ്ചയിലെത് പോലെ തന്നെ ഇക്കുറിയും 11  മണിക്കൂര്‍ തന്നെയാണ് പഠനത്തിനായി മാറ്റി വെച്ചിരിക്കുന്നത്.  
കഴിഞ്ഞ മൂന്നു  ടൈം ടേബിളും പൊതുവിജ്ഞാന പഠനത്തിനും റിവിഷനും ആണ് കൂടുതല്‍  ഊന്നല്‍ നല്‍കിയതെങ്കില്‍ ഇക്കുറി ഇംഗ്ലീഷ്, ഗണിതം എന്നിവയ്ക്ക്  നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഒപ്പം തൊഴില്‍ വീഥി തൊഴില്‍ വാര്‍ത്ത എന്നിവ റഫര്‍ ചെയ്യാനും സമയം ഉണ്ട്. 



കഴിവതും ടൈം ടേബിളില്‍ പറഞ്ഞിരിക്കുന്ന പാഠഭാഗങ്ങള്‍ തന്നെ അതാതു സമയത്ത് പഠിക്കാന്‍ ശ്രദ്ധിക്കുക. 

സ്നേഹപൂര്‍വ്വം ,
അഡ്മിന്‍ ടീം 

Monday, 16 January 2017

EASY ENGLISH - ഇംഗ്ലീഷ് ക്ലാസ്സുകൾ ആരംഭിക്കുന്നു




EASY ENGLISH


പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ നാളെ മുതൽ ഇംഗ്ലീഷ് ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

മറ്റുള്ള ഭാഷകളെങ്ങനെയോ ആകട്ടെ, ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്..
അത് കുസൃതികളേറെയുള്ള ഒരു കാമുകിയെപ്പോലെയാണ്.
നമ്മുടെ ചിന്തകളെ..
സങ്കൽപ്പങ്ങളെ..
സ്വപ്നങ്ങളെ...
അവളെ നാം എന്നോ മനസ്സിലാക്കിയെന്ന നമ്മുടെ നാട്യത്തെയൊക്കെ അവൾ പരിഹസിച്ച് പൊട്ടിച്ചിരിക്കും.
ഒരിക്കലും പിടിതരാതെ മറഞ്ഞിരുന്ന് വള കിലുക്കി മോഹിപ്പിക്കും.
ഒടുവിൽ പിന്നാലെ നടന്ന് നമ്മുടെ ചെരുപ്പ് തേയുമ്പോൾ...നിന്നെ ഞാനെന്നോ സ്വന്തമാക്കിയതല്ലേ എന്നഭിനയിച്ച് മറ്റുള്ളവരുടെ മുന്നിൽ ജയഭേരി മുഴക്കി ഞെളിഞ്ഞ് നിൽക്കുമ്പോഴും...
ഉള്ളിൽ പരാജയ ഭീതിയുടെ കരച്ചിലൊളിപ്പിച്ചു വയ്ക്കേണ്ടി വന്ന ഒരു നിരാശാ കാമുകനാക്കും ഇവൾ നമ്മളെ...


ഇങ്ങനെയൊരു താരതമ്യം നടത്തിയത് ഇംഗ്ലീഷ് ഭാഷയെന്ന മഹാസാഗരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് .

ആരെയും ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻമാരാക്കുക എന്നതല്ല ഈ പഠന പദ്ധതിയുടെ ലക്ഷ്യം. LDC പരീക്ഷയ്ക്ക് ഈ മേഖലയിൽ നിന്നും ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിനെങ്കിലും ശരിയുത്തരം നേടാൻ പര്യാപ്തമാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാവും ക്ലാസ്സിൽ ഉൾപ്പെടുത്തുക.
EASY ENGLISH എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്.

ക്ലാസ്സുകളെ രണ്ടായി തിരിച്ചിട്ടുണ്ട്.

ആദ്യഘട്ട ക്ലാസ്സിൽ

Synonyms
Antonyms
One word substitution
Idioms
Phrases
Foreign words
Collective nouns
Correct spelling

എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഒന്നാം ഘട്ടം നാളെ മുതൽ ആരംഭിക്കും.

രണ്ടാം ഘട്ടമായ ഇംഗ്ലീഷ് ഗ്രാമർ 2017 മാർച്ച് 1 മുതൽ ആരംഭിക്കും.

നാളെ മുതൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ ഓരോ ദിവസവും പഠിക്കാനുള്ള കാര്യങ്ങൾ പോസ്റ്റിലൂടെ അറിയിക്കുന്നതാണ്. അവ അന്ന് തന്നെ മനപാഠമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 3 ദിവസം കൂടുമ്പോൾ ഇംഗ്ലീഷ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. 

നാളെ മുതൽ
Synonyms
Antonyms
One word substitution

എന്നീ മേഖലയിൽ നിന്നും 10 വീതം വസ്തുതകൾ ഓരോന്നിനും പ്രത്യേകം പോസ്റ്റിലൂടെ നൽകുന്നതാണ്. ഈ ആഴ്ചയിലെ ടൈം ടേബിളിൽ ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക സമയം ഉൾപ്പെടുത്തുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്.

ആശംസകൾ...
അഡ്മിൻ ടീം.

Friday, 6 January 2017

ടൈം ടേബിള്‍ ജനുവരി 7 മുതല്‍ 13

പ്രിയമുള്ളവരേ , 
ജനുവരി 7 മുതല്‍ 13 വരെയുള്ള കാലയളവിലേക്കുള്ള ടൈം ടേബിള്‍ ആണിത് . കഴിഞ്ഞ ആഴ്ചയിലെത് പോലെ തന്നെ ഇക്കുറിയും 11  മണിക്കൂര്‍ തന്നെയാണ് പഠനത്തിനായി മാറ്റി വെച്ചിരിക്കുന്നത്.  
കഴിഞ്ഞ രണ്ടു ടൈം ടേബിളും പൊതുവിജ്ഞാന പഠനത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ഇക്കുറി റിവിഷന് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഒപ്പം തൊഴില്‍ വീഥി തൊഴില്‍ വാര്‍ത്ത എന്നിവ റഫര്‍ ചെയ്യാനും സമയം ഉണ്ട്. 



കഴിവതും ടൈം ടേബിളില്‍ പറഞ്ഞിരിക്കുന്ന പാഠഭാഗങ്ങള്‍ തന്നെ അതാതു സമയത്ത് പഠിക്കാന്‍ ശ്രദ്ധിക്കുക. 

സ്നേഹപൂര്‍വ്വം ,
അഡ്മിന്‍ ടീം 

Saturday, 24 December 2016

ക്രിസ്തുമസ് ആശംസകള്‍





"അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല " 

( ലുക്ക:2:6-7 )

രണ്ടായിരമാണ്ടുകൾക്കുമിപ്പുറം വീണ്ടും കിനിഞ്ഞിറങ്ങുന്ന മഞ്ഞും ഇലപൊഴിയുന്ന ശിശിരവും ലോകത്തെ മുഴുവന്‍ ഒരു കാലിത്തൊഴുത്തിലെ ഭാഗ്യജനനത്തിന്റെ ചിന്തകളിലേയ്ക്ക് ചുരുക്കുകയാണ്. വല്ലാത്തൊരു (പകാശവും ഉൾക്കാഴ്ച്ചയുമാണ് ആ ജനനം സമ്മാനിച്ചിട്ടു പോകുന്നത് . (കിസ്തുമസ്- അതൊരു ഓർമ്മപ്പെരുന്നാളാണ്, ഒരിക്കല്‍ നിലച്ചുവെന്നു കരുതിയ ദൈവസ്നേഹം തൂമഞ്ഞിന്റെ (പഭയോടുകൂടി ലോകത്തിലേക്ക് ഇറങ്ങി വന്ന നനവുള്ള ഓർമകളും മേഘക്കീറിനപ്പുറമുള്ള ലോകത്തു നിന്ന് "സ്നേഹം" ദൈവത്തെ മനുഷ്യനാക്കിയ ചരിത്രവുമൊക്കെയാണ് ഓരോ (കിസ്തുമസിനും നമ്മെ ഓർമിപ്പിക്കാനുള്ളത്...
പ്രിയരേ ,
പാട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍ 

നൃത്തം വെക്കുന്ന ഈ പുണ്യരാവില്‍... 
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍
നിറഞ്ഞു നിലക്കുന്ന ഡിസംമ്പറിന്‍റെ 
പുണ്യമായ ദിനം ..

#ക്രിസ്തുമസ്...
എല്ലാ പ്രിയ കൂട്ടുകാര്‍ക്കും 

പ്രത്യാശയുടെ, സ്നേഹത്തിന്‍റെ,
സാഹോദര്യത്തിന്റെ ഒരായിരം ക്രിസ്തുമസ് ആശംസകള്‍ നേരുന്നു .

സ്നേഹപൂര്‍വ്വം .,

അഡ്മിന്‍ ടീം

Monday, 19 December 2016

ടൈം ടേബിള്‍ - ഡിസംബര്‍ 21 മുതല്‍ 31 വരെ


പ്രിയമുള്ളവരേ , 
ഡിസംബര്‍ 21 മുതല്‍ 31  വരെയുള്ള കാലയളവിലേക്കുള്ള ടൈം ടേബിള്‍ ആണിത് . കഴിഞ്ഞ ആഴ്ചയിലെത് പോലെ തന്നെ ഇക്കുറിയും 11  മണിക്കൂര്‍ തന്നെയാണ് പഠനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് താനും. പുതിയ പാഠഭാഗങ്ങള്‍ പഠിക്കുന്നതിനൊപ്പം കഴിഞ്ഞ ആഴ്ച പഠിച്ച പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനും സമയം കൊടുത്തിട്ടുണ്ട്. ഒപ്പം തൊഴില്‍ വീഥി തൊഴില്‍ വാര്‍ത്ത എന്നിവ റഫര്‍ ചെയ്യാനും സമയം ഉണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഈ ആഴ്ച മുന്‍‌തൂക്കം നല്‍കിയിട്ടുണ്ട്. പി എസ് സി അടുത്ത കാലത്തായി ഏറെ ചോദ്യങ്ങള്‍ ഈ മേഖലയില്‍ നിന്നും ചോദിക്കുന്നുണ്ട്. 

കഴിവതും ടൈം ടേബിളില്‍ പറഞ്ഞിരിക്കുന്ന പാഠഭാഗങ്ങള്‍ തന്നെ അതാതു സമയത്ത് പഠിക്കാന്‍ ശ്രദ്ധിക്കുക. 

സ്നേഹപൂര്‍വ്വം ,
അഡ്മിന്‍ ടീം