scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Saturday 18 January 2014

എങ്ങനെ പഠിക്കണം





രസകരമായ ഒരു കഥയുണ്ട്. ഒരിടത്തൊരിടത്ത് ഒരു തച്ചനുണ്ടായിരുന്നു. അയാള്‍ക്ക് ഒരു മകളേയുള്ളു. പേര് സുന്ദരി. പതിവിന് വിപരീതമായി അനുരൂപമായ രൂപഭംഗിയുണ്ട്. യൗവ്വനം വന്നെത്തിയപ്പോഴേയ്ക്കും പല ചെറുപ്പക്കരും പെണ്ണുകാണാനെത്തി. തച്ചന് ഒരു നിബന്ധനയുണ്ട്. ഒരു പരീക്ഷയില്‍ വിജയിക്കുന്നവന് മാത്രമേ പെണ്ണിനെ നല്‍കു. സുന്ദരിയെ കല്യാണം കഴിക്കാനെത്തുന്നവരോട് തച്ചന്‍ മുറ്റത്തു കിടക്കുന്ന ഒരു മുഴുത്ത തടിക്കഷ്ണവും അതില്‍ ചാരിവച്ചിരിക്കുന്ന കോടാലിയും ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ പറയും ‘പോയി അതൊന്നു വെട്ടിക്കീറുക.’ ‘ഹാ! ഇത്രേയുള്ളോ!’ പലരും ശ്രമിച്ചു – രണ്ടുമൂന്നുവെട്ടുകള്‍ കഴിയുമ്പോള്‍ തച്ചന്‍ പറയും ‘നിര്‍ത്തിയേക്കു’. അവര്‍ നിരാശരായി മടങ്ങും. ഇങ്ങനെയിരിക്കുമ്പോഴാണ് ഈ കഥയിലെ നായകന്റെ രംഗപ്രവേശം. അയാള്‍ ഒറ്റവെട്ടു മാത്രമേ വെട്ടിയുള്ളു. തടി പിളര്‍ന്നില്ല. പക്ഷേ തച്ചനു തൃപ്തിയായി. കാരണം എന്താണന്നല്ലേ. അവന്‍ തടിയുടെ അടുത്ത് ചെന്ന് ആദ്യമായി കോടാലി കൈയ്യിലെടുത്ത് അതിന്റെ പിടിയില്‍ മഴു ഉറച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു. പിന്നീട് അതിനു മൂര്‍ച്ചയുണ്ടോ എന്നു നോക്കി. അതിനു ശേഷം തടിക്കഷണം തിരിച്ചും മറിച്ചും ഇട്ട് ഒരു പ്രത്യേക രീതിയില്‍ വച്ചു. കോടാലി ഉടക്കത്തക്കവണം വല്ല പ്രതിബന്ധവുമുണ്ടോ എന്ന് ചുറ്റിനും, മുകളിലും കണ്ണോടിച്ചു. എന്നിട്ട് കോടാലി ഉയര്‍ത്തി ഒറ്റ വെട്ട്. കണക്കിനേറ്റു- തച്ചന്‍ വിളിച്ചു പറഞ്ഞു ‘മതി മകനേ, സുന്ദരി നിനക്കുള്ളതാകുന്നു.’ ഇതുപോലെ വിജയശ്രീയെ പരിണയിക്കണോ? വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളേ, ഒരു തയ്യാറെടുപ്പ് അത്യാനശ്യമാണ്. 
 നിങ്ങള്‍ സ്വയം പരിശോധിച്ചു നോക്കു...

1. നിങ്ങള്‍ക്കു നല്ലവണ്ണം പഠിക്കാന്‍ തടസ്സമുണ്ടാക്കുന്ന വല്ല ശാരീരിക തകരാറുമുണ്ടോ? 

2. പഠിക്കാന്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥലമുണ്ടോ ? 

3. നിങ്ങളുടെ മേശപ്പുറത്തോ പരിസരത്തോ പഠനത്തിനുള്ള ശ്രദ്ധയെ തടസ്സപ്പെടുത്തുന്ന വല്ലതുമുണ്ടോ? 

4. നിങ്ങള്‍ക്ക് ഓരോ ദിവസത്തേക്കും പഠിച്ചു തീര്‍ക്കുവാനുള്ള വിഷയത്തെപ്പറ്റി ആസൂത്രിത പദ്ധതി ഉണ്ടോ 

5. ഒരു കാര്യം മന:പാഠമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റയിരുപ്പിലിരുന്നു തീര്‍ക്കുമോ? 

6. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള കുറേ ദിവസങ്ങള്‍ മാത്രം വളരെ രാത്രിയാകുന്നതുവരെ ഇരുന്നു പഠിക്കുമോ?

7. നിങ്ങളുടെ പാഠ്യവിഷയങ്ങളില്‍ ഏതു വിഷയത്തിനാണു മോശം? ഏതാണ് കഠിനം? എത്രമാത്രം പഠിച്ചു എന്നെല്ലാം മുറയ്ക്ക് അപ ഗ്രഥനം നടത്താറുണ്ടോ? 

8. വായിക്കുമ്പോള്‍ ഗ്രാഫുകളും പട്ടികകളും പടങ്ങളും ശ്രദ്ധിക്കാറുണ്ടോ? 9. വായിക്കുന്ന ആശയങ്ങള്‍ ഓര്‍ത്തുവയ്ക്കാനുതകുന്നവണ്ണം ചെറിയ പഠങ്ങളോ കുറിപ്പുകളോ ഗ്രാഫുകളോ തയ്യാറാക്കുമോ? 

10. വായനയ്ക്കിടയില്‍ അറിഞ്ഞികൂടാത്ത വാക്കുകളുടെ അര്‍ത്ഥം ഡിഷ്ണറി നോക്കി മനസ്സിലാക്കാറുണ്ടോ?

11. വിശദമായി വായിക്കുന്നതിനുമുമ്പ് പഠിക്കേണ്ട ഭാഗം അദ്ധ്യായത്തിലെ ഉപശീര്‍ഷകങ്ങള്‍ , ഒന്ന് ഓടിച്ച് നോക്കാറുണ്ടോ?

12. വായിച്ചു തുടങ്ങുന്നതിന് മുമ്പു അദ്ധ്യായത്തിന്റെ ഒടുവില്‍ കൊടുത്തിരിക്കുന്ന സംഗ്രഹമോ ചോദ്യങ്ങളോ ശ്രദ്ധിക്കാറുണ്ടോ?

13. ആശയങ്ങളുടെ കുറിപ്പ് തയ്യാറാക്കാറുണ്ടോ?

14. ക്ലാസില്‍ വച്ചു കഴിയുന്നതും വേഗം പോയിന്റുകള്‍ കുറിച്ചിടാറുണ്ടോ?

15. വായിക്കുന്നതിന്റെ സംഗ്രഹം ഒറ്റവാചകത്തിലോ ചെറിയ ഖണ്ഡികയിലോ എഴുതി വയ്ക്കാറുണ്ടോ? 

16. പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രത്യേകമായി തയ്യാറാക്കാറുണ്ടോ? 

17. പഠിക്കേണ്ടവ ഹൃദിസ്ഥമാക്കാന്‍ പ്രത്യേകം ശ്രമം നടത്താത്താറുണ്ടോ?

18. ഒരു കോഴ്‌സിനു വേണ്ടി പഠിച്ചു മറ്റൊന്നിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമോ? 

19. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയാണോ അതോ മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ പഠിക്കുന്നത്? 

20 നിങ്ങള്‍ പഠിക്കുന്നത് രസിച്ചു പഠിക്കാറുണ്ടോ?

ഒരു ഗെയിം കളിക്കുന്നതുപോലെ. ഇവയുടെ ഉത്തരങ്ങള്‍ ഉണ്ട്, ഇല്ല എന്ന രീതിയില്‍ എഴുതി നോക്കുക. ഇവ നിങ്ങള്‍ക്കു സ്വന്തം പഠനരീതിയെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കും. ഇവിടെ കാണിച്ചിരിക്കുന്നതില്‍ ചിലതൊത്തെ നിങ്ങള്‍ ചെയ്യുന്നുണ്ടാവാം. അതോര്‍ത്ത് അഭിമാനം കൊള്ളുക. അതോടൊപ്പം ചെയ്യേണ്ടിയിരിക്കുന്നതു കണ്ടുപിടിച്ചു പ്രയോഗിക്കുകയും ചെയ്യുക.

6 comments: