scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


EASY ENGLISH



EASY ENGLISH 





#ARTICLES
==============
ഇന്ന് നമ്മൾ പഠിക്കുന്നത് articles നെ കുറിച്ചാണ്.ഏതൊരു നാമത്തെയും modify ചെയ്യുന്നതിനാണ് ഇംഗ്ലീഷിൽ Articles പ്രയോഗിക്കുന്നത്. Articles എന്നത് വ്യക്തിയാവാം (person ), സ്ഥലമാവാം (Place) ,object, idea എന്നിവയാകാം.an article is an adjective എന്നാണ് പറയുക.which is any word that modifies a noun.usually adjectives modify nouns through description, but #articles are used instead to point out or refer to nouns.
A, An, The എന്നിവയാണ് Articles.ഇവയിൽ 'a' 'an ' എന്നിവ indefinite articles എന്നറിയപ്പെടുന്നു. 'The ' എന്നത് definite articles എന്നും അറിയപ്പെടുന്നു.

#Indefinite #Articles (A, An ) 

**********************************
1) Indefinitie Articles എന്താണെന്ന് നോക്കാം. A,An എന്നിവയാണ് indefinite Articles. ഒരു വസ്തുവിനെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ Specify ചെയ്യാതെ പറയുന്ന ഘട്ടങ്ങളിലാന്ന് indefinite articles ഉപയോഗിക്കുന്നത്.
Eg :- 1) I saw a man standig on the road (some man- not definite )... a man എന്നേ പറയുന്നുള്ളു... ഉറപ്പിച്ച് പറയുന്നില്ല.
2) He said he would have an orange ( an orange - not definite)
A, An എന്നിവ ഒന്ന് ,ഒരു എന്നീ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നത്. Vowels A ,E , I ,O ,U (സ്വരാക്ഷരങ്ങൾ ) കൊണ്ട് തുടങ്ങുന്ന പദങ്ങൾക്ക് മുമ്പാണ് "an" ഉപയോഗിക്കുന്നത്. Eg:- an umbrella, an animal , an Indian
എന്നാൽ ഇത്തരത്തിൽ a , an പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്‌.
Eg :- a European എന്നാണ് പറയുക... അല്ലാതെ an European എന്ന് പറയില്ല. കാരണം European എന്ന വാക്ക് ' E ' എന്ന സ്വരാക്ഷരം കൊണ്ടാണ് തുടങ്ങുന്നതെങ്കിലും " യുറോപ്യൻ " എന്നാണ് ഉച്ചാരണം. ഇതിൽ ' യ ' വ്യഞ്ജനാക്ഷരമാണ്. അതു പോലെയാണ് a University (യുണിവേഴ്സിറ്റി) എന്ന പറയുന്നത്. "യ " സ്വരാക്ഷരമല്ലാത്തതിനാൽ an ചേർക്കേണ്ടതില്ല...
Eg :- an MLA എന്നാണ് പറയുക. a MLA എന്ന് പറയില്ല. കാരണം ഇവിടെ MLA എന്ന് തുടങ്ങുന്ന "എ" സ്വരാക്ഷരമാണ്‌. അതിനാൽ " an MLA " എന്നാ പറയുക. a honourableman എന്ന് പറയില്ല. പകരം an honourableman എന്നാ പറയുക. ഓണറബിൾ എന്നതിലെ 'ഓ' സ്വരാക്ഷരമാണ്.
ഇപ്രകാരം ' a 'ആണോ ' an ' ആണോ ചേർക്കേണ്ടത് എന്നറിയാൻ പ്രയാസമാവുകയാണെങ്കിൽ ഇംഗ്ലീഷ് സ്വരാക്ഷരങ്ങളായ (a, e, i, o, u ) ന് പകരം മലയാള സ്വരാക്ഷരങ്ങൾ (അ, ഇ,ഉ,എ,ഐ,ഒ, ഔ ) സങ്കൽപ്പിച്ചു നോക്കിയാൽ മതി. 
Eg :- a Universitly, a Unifom,an MLA,an honest man, an hour,an honourable man ,a one rupee note (വ.... ഒരു സ്വരാക്ഷരമല്ല)
Indefinite articles നെ ക്കുറിച്ച് വിശദമായി അടുത്ത് ക്ലാസ്സിൽ കൂടുതൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നതാണ്.
==================

27-01-2017

One Word

One who does good work for others without the thought of personal gain - Altruist നിസ്വാര്‍ത്ഥന്‍

To destroy completely - Annihilate ഉന്മൂലനം ചെയ്യുക 

Garments worn to protect clothes - Apron ഉപരിവസ്ത്രം 

A roundabout way of speaking - Circumlocution വളച്ചുകെട്ടി പറച്ചില്‍ 

One who deals in cattle - Drover - ഇടയന്‍ 

One who always wishes to be the centre of attention - Egocentric - താന്‍ പ്രമാണിത്വം

One who leaves one's country to settle in another - Emigrant - അന്യ ദേശത്ത് കുടിയേറി പാര്‍ക്കുന്ന ആള്‍ 

The large scale departure of people - Exodus - കൂട്ടപലായനം

A person who is hard to please  - Fastidious പ്രസാദിപ്പിക്കാന്‍ പ്രയാസമായ 

A person who eats too much - Glutton ശാപ്പാട്ട് രാമന്‍ 



Synonyms

Abhor വെറുപ്പ്‌ = Hate,detest,loath,abominate
Abstain വിട്ടുനില്‍ക്കുക = desist, refrain
Acrimonious പരുഷമായ = bitter, virulent 
Adjure കെഞ്ചുക = beg, beseech 
Alien പരദേശി = Exotic, foreign 
Amnesty പൊതുമാപ്പ് = Pardon
Antique പുരാതനം = Ancient 
Aromatic സുഗന്ധമുള്ള = Fragrant
Authentic ആധികാരികമായ = True
Aversion നീരസം  = Dislike




Antonyms

Destitute പരമ ദരിദ്രന്‍                x        Rich
Elucidate വാഗ്മിയായ                 x        Obscure
Foster പരിപോഷിപ്പിക്കുക      x       Curb,restrict,repress
Gather ശേഖരിക്കുക                    x       Disperse
Holy പവിത്രമായ                          x       Profane
Hostile വിരോധമുള്ള                   x       Friendly
Impulsive ഉത്സാഹമുള്ള              x       Cautious
Insolent ധിക്കാരിയായ                 x       Polite
Jargon ജല്പനം                               x       Eloquence
Lethal മാരകമായ                           x       Harmless




24-01-2017












23-01-2017






22-01-2017






19-01-2017


പഠനം കൂടുതല്‍ എളുപ്പമാക്കാന്‍ മലയാള അര്‍ഥം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്





18-01-2017









17-01-2017







16-01-2017






===========================



EASY ENGLISH


പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ നാളെ മുതൽ ഇംഗ്ലീഷ് ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

മറ്റുള്ള ഭാഷകളെങ്ങനെയോ ആകട്ടെ, ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്..
അത് കുസൃതികളേറെയുള്ള ഒരു കാമുകിയെപ്പോലെയാണ്.
നമ്മുടെ ചിന്തകളെ..
സങ്കൽപ്പങ്ങളെ..
സ്വപ്നങ്ങളെ...
അവളെ നാം എന്നോ മനസ്സിലാക്കിയെന്ന നമ്മുടെ നാട്യത്തെയൊക്കെ അവൾ പരിഹസിച്ച് പൊട്ടിച്ചിരിക്കും.
ഒരിക്കലും പിടിതരാതെ മറഞ്ഞിരുന്ന് വള കിലുക്കി മോഹിപ്പിക്കും.
ഒടുവിൽ പിന്നാലെ നടന്ന് നമ്മുടെ ചെരുപ്പ് തേയുമ്പോൾ...നിന്നെ ഞാനെന്നോ സ്വന്തമാക്കിയതല്ലേ എന്നഭിനയിച്ച് മറ്റുള്ളവരുടെ മുന്നിൽ ജയഭേരി മുഴക്കി ഞെളിഞ്ഞ് നിൽക്കുമ്പോഴും...
ഉള്ളിൽ പരാജയ ഭീതിയുടെ കരച്ചിലൊളിപ്പിച്ചു വയ്ക്കേണ്ടി വന്ന ഒരു നിരാശാ കാമുകനാക്കും ഇവൾ നമ്മളെ...


ഇങ്ങനെയൊരു താരതമ്യം നടത്തിയത് ഇംഗ്ലീഷ് ഭാഷയെന്ന മഹാസാഗരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് .

ആരെയും ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻമാരാക്കുക എന്നതല്ല ഈ പഠന പദ്ധതിയുടെ ലക്ഷ്യം. LDC പരീക്ഷയ്ക്ക് ഈ മേഖലയിൽ നിന്നും ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിനെങ്കിലും ശരിയുത്തരം നേടാൻ പര്യാപ്തമാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാവും ക്ലാസ്സിൽ ഉൾപ്പെടുത്തുക.
EASY ENGLISH എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്.

ക്ലാസ്സുകളെ രണ്ടായി തിരിച്ചിട്ടുണ്ട്.

ആദ്യഘട്ട ക്ലാസ്സിൽ

Synonyms
Antonyms
One word substitution
Idioms
Phrases
Foreign words
Collective nouns
Correct spelling

എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഒന്നാം ഘട്ടം നാളെ മുതൽ ആരംഭിക്കും.

രണ്ടാം ഘട്ടമായ ഇംഗ്ലീഷ് ഗ്രാമർ 2017 മാർച്ച് 1 മുതൽ ആരംഭിക്കും.

നാളെ മുതൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ ഓരോ ദിവസവും പഠിക്കാനുള്ള കാര്യങ്ങൾ പോസ്റ്റിലൂടെ അറിയിക്കുന്നതാണ്. അവ അന്ന് തന്നെ മനപാഠമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 3 ദിവസം കൂടുമ്പോൾ ഇംഗ്ലീഷ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. 

നാളെ മുതൽ
Synonyms
Antonyms
One word substitution

എന്നീ മേഖലയിൽ നിന്നും 10 വീതം വസ്തുതകൾ ഓരോന്നിനും പ്രത്യേകം പോസ്റ്റിലൂടെ നൽകുന്നതാണ്. ഈ ആഴ്ചയിലെ ടൈം ടേബിളിൽ ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക സമയം ഉൾപ്പെടുത്തുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്.

ആശംസകൾ...
അഡ്മിൻ ടീം.

3 comments:

  1. Hello Sir...please update the words daily...

    ReplyDelete
  2. sir English grammar and Malayalam classes not seen in the blog pls update this in the blog

    ReplyDelete