scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


മറ്റു പോസ്റ്റുകള്‍




സ്വാത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി കേ­ര­ള­ത്തി­ലും ഇ­ന്ത്യ­യി­ലും ന­ട­ന്ന വി­പ്ള­വ­സ­മ­ര­ങ്ങ­ളിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­ണു പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രം. തി­രു­വി­താം­കൂ­റി­ലെ ദി­വാൻ           ഭ­ര­ണ­വും രാ­ജ­വാ­ഴ്‌­ച­യും അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു മാ­ത്ര­മ­ല്ല, കേ­ര­ള­ത്തിൽ നി­ന്നും      ജ­ന്മി­ത്വം തു­ട­ച്ചു­മാ­റ്റു­ന്ന­തി­നു ന­ട­പ­ടി­ക­ളെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­വർ­ഗ­ത്തി­ന്‌ പ­ങ്കു­ള്ള ജ­നാ­ധി­പ­ത്യ ഗ­വൺ­മെന്റു­ക­ളെ അ­ധി­കാ­ര­ത്തിൽ കൊ­ണ്ടു­വ­രു­ന്ന­തി­നും അ­ടി­ത്ത­റ പാ­കി­യ ത്യാ­ഗോ­ജ്ജ്വ­ല സ­മ­ര­ങ്ങ­ളിൽ ഒ­ന്നാ­ണ്‌ പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രം.

1946 -ൽകമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്.

ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്.
അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും ഒളതലയിലും മേനാശേരിയിലും നടന്ന  സമരങ്ങളില്‍  ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. 


ഈ സ്ഥ­ല­ങ്ങളില്‍  വെ­ടി­കൊ­ണ്ടും അ­ല്ലാ­തെ­യും മ­രി­ച്ച നൂ­റു­ക­ണ­ക്കി­ന്‌ തൊ­ഴി­ലാ­ളി കർ­ഷ­ക സമര സേനാനികളുടെ  ശ­വ­ശ­രീ­ര­ങ്ങൾ കൊ­ണ്ട്‌ നി­ക­ത്തി­യ കു­ള­ങ്ങ­ളിൽ  രക്തസാക്ഷി മണ്ഡപങ്ങള്‍ ഉ­യർ­ന്നു­വ­ന്നു.

വെ­ടി­യു­ണ്ട­കൾ തു­ള­ഞ്ഞു­ക­യ­റി­യ തെ­ങ്ങു­ക­ളും സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി അ­ട­രാ­ടി­യ ര­ക്ത­സാ­ക്ഷി­ത്വം വ­രി­ച്ച­വ­രെ കൂ­ട്ട­മാ­യി അ­ട­ക്കം ചെ­യ്‌­ത `ര­ക്ത­സാ­ക്ഷി­ക്കു­ന്നു`ക­ളും ഇ­ന്നും സ്വേ­ച്ഛാ­ഭ­ര­ണ­ത്തെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ട്‌ ത­ല ഉ­യർ­ത്തി                                നിൽ­ക്കു­ന്ന­തു­കാ­ണാം.

സ്വാ­ത­ന്ത്ര്യ പു­ല­രി തേ­ടി പു­റ­പ്പെ­ട്ട ധീ­ര­രാ­യ സ­മ­ര സ­ഖാ­ക്ക­ളെ പൊ­ലീ­സും­-­പ­ട്ടാ­ള­വും­-­ഗു­ണ്ട­ക­ളും ചേർ­ന്നു കൊ­ന്നൊ­ടു­ക്കു­മ്പോൾ `ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ അ­വ­സാ­ന­ത്തെ വേ­രും അ­റ്റു­പോ­യ­താ­യി` സർ, സി പി അ­ഹ­ങ്ക­രി­ച്ചി­രു­ന്നു.

ഒ­രു ദ­ശാ­ബ്‌­ദം പി­ന്നി­ട്ട­പ്പോൾ ഇ­ന്ത്യ­യി­ലാ­ദ്യ­ത്തെ ക­മ്മ്യൂ­ണി­സ്റ്റ്‌ മ­ന്ത്രി­സ­ഭ­യെ കേ­ര­ള­ത്തി­ലെ തൊ­ഴി­ലാ­ളി­വർ­ഗം അ­ധി­കാ­ര­ത്തി­ന്റെ സിം­ഹാ­സ­ന­ത്തി­ലേ­ക്കു­യർ­ത്തി.
“ഉ­യ­രും ഞാൻ നാ­ടാ­കെ­-
പ്പ­ട­രും ഞാ­നൊ­രു പു­ത്ത
നു­യിർ നാ­ട്ടി­നേ­കി­ക്കൊ­ണ്ടു­യു­രും
വീ­ണ്ടും”
എ­ന്ന ക­വി­വാ­ക്യം അ­ന്വർ­ഥ­മാ­ക്കി­ക്കൊ­ണ്ട്‌.



====================




"നിങ്ങള്‍ക്ക്‌ ഒരു പക്ഷേ എല്ലാ പൂവുകളേയും ചവിട്ടിയരക്കാന്‍ കഴിയുമായിരിക്കും.എന്നാല്‍ ഒരു വസന്തത്തിനെ തടയാന്‍ നിങ്ങള്‍ക്കൊരിക്കിലും ആവില്ല."

നെരൂദ - പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും അഗ്നിജ്വാലകള്‍ വാക്കുകളില്‍ ആവാഹിച്ച അപൂര്‍വ സര്‍ഗപ്രതിഭ

=================================================


ജനനം ചിലിയിലെ പാരാലിൽ(Parral) 1904 ജുലൈ‌ 12-ന്‌. യഥാർത്ഥപേര്‌ നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോ. നെരൂദ എന്ന തൂലികാനാമത്തിൽ പത്ത് വയസ്സു മുതൽ തന്നെ കവിതയെഴുതിത്തുടങ്ങി.1920 ഒക്ടോബറിൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരിൽ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.1946 ഡിസംബർ 28-ന്‌ പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു.

കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ നെരൂദയ്ക്ക് ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ അജ്ഞാതവാസവും പിന്നീട് പല നാടുകളിലായി പ്രവാസ ജീവിതവും നയിക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.

ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെനറ്റ് അംഗമായിരുന്നു
1948-ൽ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോൺഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമർശിച്ചത്‌, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ചിലിയിൽ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റുചെയ്യുവാൻ 1948 ഫെബ്രുവരി അഞ്ചിന്‌ ഒരു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ചിലിയിലെ തുറമുഖ നഗരമായ വാൽ‌പരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടിൽ സുഹൃത്തുക്കൾ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു. ഒടുവിൽ നെരൂദ ഒരു ചുരം വഴി അർജന്റീനയിലേക്ക് രക്ഷപെടുകയായിരുന്നു. പിന്നീട് മെക്സിക്കോവിലേക്ക്‌, അവിടെനിന്ന്‌ പാരീസിലേക്ക്‌. ഈ അജ്ഞാതവാസക്കാലത്ത്‌ മഹാകാവ്യമായ 'കാന്റോജെനെറൽ' നെരൂദ പൂർത്തിയാക്കി.അറുപതുകളിൽ അദ്ദേഹം ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. നെരൂദയെത്തേടിയെത്തിയ ബഹുമതികൾക്ക്‌ കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിൻ സമാധാനസമ്മാനം, ഓക്സ്ഫഡ്‌ സർവകലാശാലയുടെ ഓണററി ഡി ലിറ്റ്‌ ബിരുദം ഇങ്ങനെ പോകുന്നു അവ. ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർത്ഥിയായിരുന്നു നെരൂദ. പിന്നീട്‌ തന്റെ ഉറ്റചങ്ങാതി സാൽവദോർ അല്ലെൻഡേ ആ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു. നെരൂദ പാരീസിൽ അംബാസഡറായി. അവിടെയായിരിക്കുമ്പോൾ, 1971-ൽ നെരൂദ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.നോബൽ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോൾ അലെൻഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
നെരൂദ പല വ്യത്യസ്തശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങൾ കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളിൽ “സാധാരണ കാര്യങ്ങൾക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉൾപ്പെടുന്നു.

അവസാനവർഷങ്ങൾ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണമായിരുന്നു. സി.ഐ.എ.-യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബർ 11-ന്‌ ലാ മൊണേഡാ കൊട്ടാരത്തിൽ ബോംബ്‌ വീണു, അല്ലെൻഡേ മരിച്ചു. പിനോഷെ ഭരണം ഏറ്റെടുത്തു. അല്ലെൻഡേയുടെ മരണം നെരൂദയ്ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തിൽ മനംനൊന്ത്‌ 1973 സപ്തംബർ 23-ന്‌ ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ളആദ്യപ്രതിഷേധപ്രകടനം കൂടിയായി. പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീടു തകർത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു.

നെരൂദയെഴുതി:

'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു. സൂര്യൻ ഇലകൾ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രൻ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യൻ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.'

ഒട്ടേറെ ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ട നെരൂദയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളിൽ ഒരാളായി കരുതപ്പെടുന്നു.വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും വായിക്കപ്പെട്ട കവിയാണ് നെരൂദ എന്ന് നിരൂപകനും ജീവചരിത്രകാരനുമായ അലിസ്റ്റർ റീഡ് പറയുന്നു.
കൊളംബിയൻ നോവലിസ്റ്റായ ‘ഗബ്രിയേൽ ഗാർസ്യാ മാർക്വേസ്‘ അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലെയും ഏറ്റവും പ്രധാനപ്പെട്ട കവിയായി വാഴ്ത്തുന്നു.

മലയാള കവിതയിൽ 1970-കൾ മുതൽ നെരുദ ശക്തമായ സാന്നിധ്യമാണ്.
നേരുടയുടെ വിഖ്യാത രചന ദി സാഡസ്റ്റ് ലൈൻസിന് മലയാളത്തിൽ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചന്ദ്രമോഹൻ, എൻ.പി. ചന്ദ്രശേഖരൻ എന്നിവരുടെതായി 4പരിഭാഷകൾ ഉണ്ട്.

കൂടുതല്‍ അറിവുകള്‍ കമന്റ്റുകളില്‍ പങ്കു വെക്കൂ...









"ഓടി വിളയാട് പാപ്പാ.. നീ
ഒയ്ന്തിരിക്കലാകാത് പാപ്പാ. .
കൂടി വിളയാട് പാപ്പാ...
ഒരു കുഴന്തയെ വയ്യാത് പാപ്പാ.."



==================

#സുബ്രഹ്മണ്യഭാരതി


==================

ജനനം:ഡിസംബർ 11, 1882
മരണം: സെപ്തംബർ 11,1921

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ തമിഴ് കവിയായി വാഴ്ത്തപ്പെടുന്ന സുബ്രഹ്മണ്യ ഭാരതി തഞ്ചാവൂരില്‍ ആണ് ജനിച്ചത്‌ .
ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി.അദ്ദേഹം രചിച്ച കൃതികൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.കോൺഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1908 ൽ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടർന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തു വർഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു.രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഭാരതി കൃതികൾ രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കാവ്യരചനകൾ ഇപ്പോഴും, സിനിമകളിലും, കർണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പട്ടെ, 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു. ചെന്നൈയിൽ തമിഴ് പത്രമായ സ്വദേശമിത്രനിൽ പത്രപ്രവർത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
തൊട്ടുകൂടായ്മക്കും മറ്റു സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പോരാടി . പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തിൽ നിന്നും പ്രധാനപ്പെട്ട രചനകൾ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയിൽ‌പ്പാട്ട് എന്ന കൃതിയും രചിച്ചു.സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.ചിന്ന ശങ്കരന്‍ കഥൈ അപൂര്‍ണ്ണമായ ആത്മകഥ ആണ്.
അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ഇവിടെ പങ്കു വെക്കുക.








ചാരു മജുംദാര്‍ - വസന്തത്തിന്റെ ഇടിമുഴക്കം. 

***************************************


ഇന്ത്യന്‍ യുവത്വം സ്വന്തം ജീവ രക്തത്തില്‍ മുക്കി ചുവന്നകൊടി പിടിച്ച നക്‌സല്‍ ബാരി പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍....



കനുസന്യാലും ചാരുമജുംദാറും ചേര്‍ന്ന് ചെങ്കോട്ടയ്ക്കു മുകളില്‍ ചെങ്കൊടിയുയര്‍ത്തും എന്നു വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു. തോക്കിന്‍ കുഴലിലൂടെ ഇന്ത്യയില്‍ വിപ്ലവം വരും എന്ന് കുറെയേറെ ക്ഷുഭിത യൗവനങ്ങള്‍ അന്ന് സ്വപ്നം കണ്ടു.ബൊളീവിയന്‍ കാടുകളില്‍ പോരാടി മരിച്ച ‘ചെ’ യെപോലെ അവസാനത്തെ ഭൂപ്രദേശത്തെയും വിപ്ലവത്തിലേക്കു മോചിപ്പിക്കാന്‍ ‘കനുദാ’ യോ ചാരുമജുംദാറോ ജംഗസന്താളോള്‍വരും എന്ന് എഴുപതുകളില്‍ കേരളത്തിലെ വലിയൊരു ശതമാനം യുവാക്കള്‍ ഉറച്ചുവിശ്വസിച്ചിരുന്നു.ഒരുപാടു ചെറുപ്പക്കാര്‍ ജയിലില്‍ പോയി. ചിലര്‍ ലോക്കപ്പുമര്‍ദ്ദനങ്ങളില്‍ മരിച്ചു. തിരുനെല്ലിക്കാടുകളില്‍ ചൂഴ്‌ന്നെറിയപ്പെട്ടു എന്നു വിശ്വസിക്കപ്പെട്ട ഒരു കണ്ണ് ഇരുട്ടിലും ജ്വലിച്ചു നിന്നു. വര്‍ഗീസും രാജനുമൊക്കെ വിപ്ലവത്തെ അംഗീകരിക്കാത്തവരുടെ മനസിലും കിടന്നു നീറി.


കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവ്. ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരി.പശ്ചിമബംഗാളിലെ സിലിഗുഡിയിൽ 1918 ലാണ് ചാരു മംജുദാർ ജനിച്ചത്. അച്ഛൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938-ൽ വിദ്യാഭ്യാസം പൂർത്തിയാക്കി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി.1946 തേഭാഗ ഭൂസമരത്തിൽ പങ്കെടുത്തു. 1962 ലും 1972 ലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.1964 ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കോൺഗ്രസ്സിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെ മുൻനിറുത്തി പിരിഞ്ഞ സി.പി.ഐ. (എം.)-ൽ നിന്ന് 1968 ലാണ് ചാരു മജൂംദാർ, കനു സന്യാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ വിമോചനം ലക്ഷ്യമാക്കിയ പാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കി.വസന്തത്തിന്‍റെ ഇടിമുഴക്കത്തിന്‍റെ വരവറിയിച്ചുക്കൊണ്ട് ബംഗാളിലെ ഭൂ സ്വാമികളുടെ ഭൂമി പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് നല്‍കുവാന്‍ ചാരു മജുംദാര്‍ ആരംഭിച്ച നക്‍സല്‍ മുന്നേറ്റം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ വേരൂന്നി നില്‍ക്കുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും നക്‍സലിസം വ്യാപിച്ചുക്കിടക്കുന്നു. 1998 ന്‍റെ അവസാനം മുതല്‍ നക്‍സല്‍ ആക്രമണം മൂലമുള്ള മരണം നടക്കാത്ത ഒരു ആഴ്‌ച വിരളമാണ്.ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് ചൂടും ചൂരുമേകിക്കൊണ്ട് അദ്ദേഹം പല സൃഷ്ടികളും നടത്തുകയുണ്ടായി. നക്സലൈറ്റ് പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ Historic Eight Documents എന്ന പുസ്തകമാണ് അതിലേറ്റവും പ്രശസ്തം. വിപ്ലവം ഗ്രാമങ്ങളിൽ കേന്ദ്രീകൃതമായിട്ടല്ല, എല്ലായിടത്തുമൊരേ പോലെ, ഒരേ സമയത്ത് നടത്തണമെന്നയിരുന്നു ചാരു മജൂംദാറിന്റെ ആശയം. വിപ്ലവത്തിന്റെ ഭാഗമായി "വർഗ്ഗ ശത്രുക്കളായ" വ്യക്തികളെ കൊലപ്പെടുത്തണമെന്ന് മജൂംദാർ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തുതിന്റെ ഫലമായി ജന്മികളെ മാത്രമല്ല, സർവ്വകലാശാലയിലെ അദ്ധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്കെതിരെയുമൊക്കെ നടപടികൾ ഉണ്ടായി.1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്
1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണുവാന്‍ കഴിയും





ഡോ. സലിം അലി 

=========================





1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു.വ്യവസ്ഥാധിഷ്ഠിതമായപക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.രാജ്യം പത്മവിഭൂഷന്‍ നല്‍കി 1958 ഇല്‍ ആദരിച്ചു .

ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരിച്ച സലിം അലി ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിക്കുകയും ചെയ്തു. അദ്ധേഹത്തിന്റെ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി.ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌.
ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുന്നതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്..സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

അദ്ധേഹത്തിന്റെ പുസ്തകങ്ങൾ
The book of Indian Birds (1941)
Indian Hill Birds(1949)
The Birds of Kuch(1945)
The Birds of Kerala
The Birds of Sikkim
Hand book of the birds of India and Pakistan
Common Birds(1967)
Field guid to the birds of Eastern Himalayas
The fall of a Sparrow(ആത്മകഥ)






മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ

അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ 

.വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്.1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ് . 1929 ജനുവരി 15നു അറ്റ്ലാന്റയിലാണ് ജനിച്ചത്.

പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്. 1935ൽ മൈക്കൽ കിംഗ് സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂഥറിനോടുള്ള ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂഥർ കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നും മാറ്റി.

മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം 1955
------------------------------------------------

1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു

"എനിക്കൊരു സ്വപ്നമുണ്ട്...."
----------------------------------

1963 ആഗസ്ത് 28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്നമുണ്ട്...." . വാഷിംഗ്ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ വാഷിംഗ്ടണിലേക്കു നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു

1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.







ഓഷോ - രജനീഷ് ചന്ദ്രമോഹൻ ജെയിൻ

**************************************************

"ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."

**************************************************



ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു.അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു.
21 മാർച്ച്‌ 1953 ൽ തനിക്ക്‌ ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നു.ആചാര്യ രജനീഷ്‌ എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമർശിച്ച്‌ പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുണ്ടായി.1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക്‌ തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തു.1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത്‌ അവരിൽ രോഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത്‌ ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച്‌ പ്രസംഗിച്ചത്‌ വിവാദമായിരുന്നു.1970 സെപ്റ്റംബർ 26 ന്‌ തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച്‌ ആദ്യമായി ഒരു ശിഷ്യന്‌ സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ്‌ ധരിക്കേണ്ടിയിരുന്നത്‌ പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല..1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ്‌ എന്ന നാമത്തിലാണ്‌ അറിഞ്ഞിരുന്നത്‌. സന്ദർശകരുടെ ഒഴുക്ക്‌ വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക്‌ അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ്‌ ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്‌ വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം.ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും" വികസിച്ചുകൊണ്ടിരുന്നു.1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദു മൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു.1981 ഏപ്രിൽ 10ന്‌ പതിനഞ്ച്‌ വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നരവർഷം നീണ്ട മൗനവ്രതത്തിൽ കടന്നു.ഇതിനിടയിൽ നികുതി വെട്ടിപ്പ്‌ മുതലായ കുറ്റങ്ങൾക്ക്‌ ഇൻഡ്യൻ അധികാരികൾ കുറ്റം ചുമത്തുകയും അറസ്റ്റിനു മുൻപ്‌ ഓഷോ ചികിത്സയ്ക്ക്‌ എന്ന വ്യാജേന ഇന്ത്യ വിടുകയും ചെയ്തു.ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്‌പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്‌പുരത്ത്‌ കഴിഞ്ഞ ഓഷോയ്ക്‌ 90 റോൾസ്‌ റോയ്സ്‌ വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.ഓഷോ പിന്നീട്‌ ലോകമാകെ സഞ്ചരിച്ച്‌ തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചിരുന്നു. 1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു.ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."

* ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌

* ഇൻഡ്യൻ പാർലമന്റ്‌ വായനശാലയിൽ രണ്ട്‌ വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ

* ആഡംബര പ്രിയനായിരുന്ന ഓഷോ , ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല എന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു

* ദന്ത ചികിത്സയ്ക്കിടെ വേദന സംഹാരിയായുപയോഗിച്ചിരുന്ന നൈട്രസ്‌ ഓക്സൈഡ്‌ വാതകത്തിന്റെ സ്വാധീനത്തിൽ ഓഷോ.മൂന്ന് കൃതികൾ പറഞ്ഞെഴുതിച്ചിട്ടുണ്ട്‌(ഗ്ലിംപ്സസ്‌ ഒഫ്‌ എ ഗോൾഡൻ ചൈൽഡ്‌ഹുഡ്‌, നോട്സ്‌ ഒഫ്‌ എ മാഡ്മാൻ, ബുക്സ്‌ ഐ ഹാവ്‌ ലവ്ഡ്‌)

*പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ ഓഷോയ്ക്ക്‌ "യോനികളുടെ അധിപൻ" എന്ന ഒരു പദവി നൽകുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു.








                ഫാദർ ഡാമിയൻ                                     


                                         

ഹ വായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികളും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയിൽ, കുഷ്ഠരോഗം, എയ്ഡ്സ് തുടങ്ങി സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങൾ ബാധിച്ചവരുടെയും ഹവായിയൻ നിവാസികളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി കരുതപ്പെടുന്നു, ഹവായിയൻ സംസ്ഥാനത്ത് എല്ലാ വർഷവും ഏപ്രിൽ 15നു ഫാദർ ഡാമിയൻ ദിനം ആചരിച്ചു വരുന്നു.


ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു.കുഷ്ഠരോഗവും ഇക്കൂട്ടത്തിൽ ഹവായിലെത്തി. കുഷ്ഠരോഗം പടർന്നു പിടിക്കുന്നതു ഭയന്ന്, രാജ്യത്തെ കുഷ്ഠരോഗികളെയെല്ലാം ഹവായിയുടെ വടക്കു ഭാഗത്തുള്ള മൊളോക്കായ് ദ്വീപിലെ ഒരു സെറ്റിൽമെന്റ് ക്യാമ്പിലേയ്ക്കു മാറ്റി പാർപ്പിച്ചു. കുഷ്ഠരോഗികൾക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഫാദർ ഡാമിയൻ ക്യാമ്പിലെത്തി. കോളനി നിവാസികൾക്കു ഫാദർ ഡാമിയനെ പരിചയപ്പെടുത്തി കൊണ്ടു ബിഷപ് മൈഗ്രേറ്റ് ഇങ്ങനെ പറഞ്ഞു. 

'നിങ്ങളോടുള്ള സ്നേഹത്താൽ, നിങ്ങളിലൊരാളായി, നിങ്ങളോടൊപ്പം ജീവിച്ച്, നിങ്ങളോടൊപ്പം മരിക്കാൻ തയാറായ ഇദ്ദേഹം നിങ്ങൾക്കൊരു പിതാവിനെ പോലെയായിരിയ്ക്കും.'

വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല, ഫാദർ ഡാമിയനവിടെ. മറിച്ച്, അദ്ദേഹമവരുടെ വൃണങ്ങൾ കഴുകി കെട്ടുകയും, അവർക്കു താമസിക്കാൻ വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികൾ ഉണ്ടാക്കുന്നതും, കുഴി വെട്ടുന്നതു പോലും ഫാദർ ഡാമിയനായിരുന്നു.
ഒടുവിൽ ബിഷപ്‌ പറഞ്ഞത് പോലെ കുഷ്ഠ രോഗം ബാധിച്ചാണ് ഫാദർ മരിച്ചത്.
1995ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദർ ഡാമിയനെ 2009ൽ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേയ്ക്കുയർത്തി.

No comments:

Post a Comment