scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Wednesday 30 November 2016

LDC ഏതു ജില്ലയില്‍ അപേക്ഷിക്കണം

പ്രീയമുള്ളവരേ ,
LDC നോട്ടിഫിക്കേഷൻ PSC യുടെ സൈറ്റിൽ വന്നിട്ടുണ്ട്.
വിജയത്തിന് കുറുക്കുവഴികൾ ഇല്ലെന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് സത്യവുമാണ്.
പക്ഷേ.,
മികച്ച ആസൂത്രണം നമ്മെ വിജയത്തിലേയ്ക്ക് കൂടുതൽ അടുപ്പിക്കും.

അത്തരത്തിൽ LDC പരീക്ഷയുടെ വിജയത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഏത് ജില്ലയിൽ അപേക്ഷിക്കുക എന്നത്.
വ്യത്യസ്ത ഘടകങ്ങൾ പരിഗണിച്ചാണ് ഉചിതമായ ഒരു തീരുമാനത്തിലെത്താൻ കഴിയുക.
ജാതി, പഠന നിലവാരം, ജില്ലകളിലെ സമുദായ ജനസംഖ്യാ കണക്കുകൾ, കുടുംബ പശ്ചാത്തലം, നിയമന സാധ്യത, മത്സര തീവ്രത ഇങ്ങനെ പലതും സ്വാധീനിക്കപ്പെടും.
ഇത്തരം വിവരങ്ങൾ ക്രോഡീകരിച്ച് , ഈ ഗ്രൂപ്പിലുള്ള അംഗങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ഉപദേശം തരുവാനാണ് ഉദ്ദേശിക്കുന്നത്.
തീർച്ചയായും തീരുമാനം നിങ്ങളുടേത് മാത്രമാണ്. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അത് നിങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വത്തിലായിരിക്കും. ഞങ്ങൾ ഇക്കാര്യത്തിൽ പൊതുവായ ചില ഉപദേശങ്ങൾ നൽകുന്നു എന്ന് മാത്രം.
ഈ കാര്യത്തിൽ ചാറ്റിലൂടെയുള്ള സംശയ നിവാരണം ഉണ്ടായിരിക്കുന്നതല്ല.

ഏതു ജില്ലയില്‍ അപേക്ഷിക്കണം എന്നറിയാന്‍ താഴെ ക്ലിക്ക് ചെയ്യുക 


CLICK HERE

1 comment: