scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


അറിയിപ്പുകള്‍


MISSION 500 - DECEMBER 



പ്രിയമുള്ളവരേ.,
FOCUS 2017 ന്റെ ഭാഗമായുള്ള പ്രതിമാസ റിവിഷൻ ആരംഭിക്കുകയാണ്. ഡിസംബര്‍ 28 മുതൽ റിവിഷൻ ആരംഭിച്ച് 2017 ജനുവരി 1 ന്. അവസാനിക്കും .തൊട്ടടുത്ത ദിവസം മുതൽ വീണ്ടും പുതിയ വിഷയങ്ങളിൽ പരിശീലനം തുടരും .
ഭൌതിക ശാസ്ത്രം, ഭരണ ഘടന, സ്വാതന്ത്ര്യ സമരം, ജ്യോതിശാസ്ത്രം , ഗണിതം 
എന്നീ മേഖലകളില്‍ നിന്ന് 5 പരീക്ഷകളിലായി ആകെ 500 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ തുടർച്ചയായ 5 റിവിഷൻ പരീക്ഷകൾ MISSION 500 ന്റെ ഭാഗമായി ഉണ്ടാകും.
500 മാർക്കും നേടുക എന്ന ചലഞ്ചാണ് നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത് . 
ആ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ ??
എങ്കിൽ .,
നിങ്ങൾക്ക് സ്വാഗതം.



പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ ഇന്ന് മുതൽ( OCTOBER 1) 50 മത്സര ദിവസങ്ങൾ നീളുന്ന ഒരു മാരത്തൺ ക്വിസ് മത്സരം ആരംഭിക്കുകയാണ്. 
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 3 ന് ആണ് മത്സരം. 
ഒരു ദിവസം 20 ചോദ്യങ്ങളാവും മത്സരത്തിൽ ഉണ്ടാകുക.
50 ദിവസം കൊണ്ട് 1000 ചോദ്യങ്ങൾ ക്വിസിൽ പരിചയപ്പെടുത്തും .

ചോദ്യങ്ങൾ 3 മണി മുതൽ പ്രത്യേക പോസ്റ്റായി 3 മിനുട്ടിന്റെ ഇടവേളകളിൽ ഉണ്ടാകും. 4 മണിയ്ക്ക് മത്സരം അവസാനിക്കും.

ഉത്തരത്തെ, മാർക്കിനെ സംബന്ധിച്ച പരാതികൾ, റിസൾട്ട് പ്രഖ്യാപനം എന്നിവ 4 മുതൽ 5 വരെയുള്ള സമയത്ത് പൂർത്തിയാക്കും.

*ഓരോ ചോദ്യത്തിനും ആദ്യം ശരിയുത്തരം നൽകുന്ന 3 പേർക്കായിരിക്കും മാർക്ക് നൽകുക.ഇത് 5,3, 2 എന്ന ക്രമത്തിലായിരിക്കും.
* 3 മിനുട്ടിനുള്ളിൽ ശരിയുത്തരം പറയുന്ന മറ്റെല്ലാവർക്കും 1 മാർക്ക് വീതം ലഭിക്കും.
* ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ പാടില്ല. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ 10 മാർക്ക് മൈനസ് നൽകുന്നതാണ്.
* ഒരാൾ ഒന്നിലധികം ഉത്തരം ചേർക്കാൻ പാടുള്ളതല്ല.
••••••••••••••••••••••••
ഷിജിന മൂതയിൽ
അരുൺ രമേശ്
ജോഷി.റ്റി.വിൻസന്റ്

ഉത്തരത്തെ സംബന്ധിച്ചോ നടത്തിപ്പിനെ സംബന്ധിച്ചോ തർക്കം ഉള്ള പക്ഷം അപ്പീൽ നൽകാവുന്നതാണ്.
  •••••••••••••••••••••••••
ലിജോ ജോസഫ്.


ഏവർക്കും വിജയം നേർന്നു കൊണ്ട് ,

സ്നേഹപൂർവ്വം,
അഡ്മിൻ ടീം






പ്രിയമുള്ളവരേ, 
ഗണിതം മധുരം എന്നരീതിയിൽ നമ്മുടെ പി എസ് സി പഠനം മുൻപോട്ടു പോകുകയാണ്. ഇതുവരെയുള്ള ക്‌ളാസ്സുകളിൽ നിന്നും പലർക്കും അടിസ്ഥാനപരമായ ഗണിതത്തിൽ ഉള്ള അവഗാഹം നന്നേ കുറവാണ് എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തരുന്ന ഹോം വർക്കുകളിലൂടെയും, ആദ്യം മുതൽ തന്നിരിക്കുന്ന പാഠഭാഗങ്ങൾ മുതലുള്ള ചിട്ടയായ പഠനങ്ങളിലൂടെയും നമുക്ക് കണക്കിൽ മുഴുവൻ മാർക്കും നേടുവാൻ സാധിക്കും. 

പുതിയതായി വരുന്ന പല അംഗങ്ങൾക്കും ആദ്യ ഭാഗങ്ങൾ കിട്ടാതെ വരികയും കഴിഞ്ഞു പോയ ക്ലാസ്സുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വീണ്ടും പറഞ്ഞു കൊടുക്കേണ്ടതായി വരികയും ചെയ്യുന്നു. ഇത് പലപ്പോഴും സമയ നഷ്ടങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നുണ്ട്. ആയതിനാൽ #ഒക്ടോബർ_10മുതൽ ഗണിതം മധുരം എന്ന പാഠഭാഗം തീരുന്നത് വരെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല എന്നൊരു തീരുമാനം എടുക്കുവാൻ അഡ്മിൻ ടീം നിര്ബന്ധിതമായിരിക്കുകയാണ്. ഒരു നല്ല ലക്ഷ്യത്തിലേക്ക് വേണ്ടിയാണ് വിഷമകരം എങ്കിലും ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. 
നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെയെങ്കിലും ഉൾപ്പെടുത്തണം എന്ന് ഉണ്ടെങ്കിൽ #ഒക്ടോബർ_10 ന് മുൻപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുക. 



സ്നേഹപൂർവ്വം 
അഡ്മിൻ ടീം




ഫേസ് ബുക്ക്‌ പഠന ഗ്രൂപ്പില്‍ അംഗം ആകാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ







പ്രീയമുള്ളവരേ.,
#FOCUS2017 LDC തീവ്രപരിശീലന പരിപാടി രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.#ഗണിതംമധുരം എന്ന പേരിൽ ഗണിത സംബന്ധിയായ വിഷയങ്ങളിൽ നാളെ മുതൽ പരിശീലനം ആരംഭിക്കുകയാണ്. 
LDC സിലബസിലെ മറ്റേത് മേഖലയുമായി താരതമ്യം ചെയ്താലും മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ ഏറ്റവും എളുപ്പമുള്ളതാണ് ഗണിതവും മാനസിക ശേഷി വിഭാഗവും. 
എന്നാൽ ഏറിയപേർക്കും ഇത് വിഷമമുള്ള മേഖലയുമാണ്. 

ഈ മേഖലയിൽ അടിസ്ഥാന പരിജ്ഞാനമില്ലാത്തവർക്കും മുഴുവൻ മാർക്കും വാങ്ങാൻ കഴിയുന്നത്ര ലളിതമായി ഈ മേഖലയിൽ പരിശീലനം നൽകാൻ കഴിയും എന്ന ഉത്തമ വിശ്വാസം ഞങ്ങൾക്കുണ്ട്. അതിനായി കൂടുതൽ പരിശീലന ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്, ഒരു സ്കാപ് ബുക്ക് നിർബന്ധമായും കയ്യിൽ കരുതുക. പേപ്പറിലെഴുതി പറപ്പിച്ച് കളയരുത്. കണക്ക് ചെയ്യാനായി കാൽക്കുലേറ്റർ, മൊബൈൽ എന്നിവ ഉപയോഗിക്കരുത്. ഇതൊരു പരിശീലന പരിപാടിയാണ് എന്നോർമ്മ വേണം. മനസിലാത്ത വസ്തുത വീണ്ടും വീണ്ടും ചോദിക്കുന്നതിന് മടിയോ നാണക്കേടോ വിചാരിക്കണ്ട.

ഇവിടെ വിവരിക്കുന്ന പാഠഭാഗങ്ങൾ ക്രമമായി തന്നെ പഠിച്ചെടുക്കുക. ഇൻബോക്സ് പഠനം ഒഴിവാക്കുക.


ഈ മേഖലയിലെ ക്ലാസുകൾ പ്രധാനമായും അഡ്മിൻ Sijo Sebastian ആവും നിയന്ത്രിക്കുക.

ഗണിത മേഖല എല്ലാവർക്കും മധുരമായ ഒരു അനുഭവമാകട്ടെ എന്നാശംസിക്കുന്നു.


അഡ്മിൻ ടീം

No comments:

Post a Comment