scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


ഗണിതം - പരിശീലന ചോദ്യങ്ങള്‍



PSC വിവിധ പരീക്ഷകളിലായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച കലണ്ടര്‍ സംബന്ധിയായ ചോദ്യങ്ങള്‍



ശ്യാം ജനിച്ചത് ആഗസ്ത് 11 നാണ് . മോഹന്‍ ശ്യാമിനെക്കാള്‍ 11 ദിവസത്തിനു മൂത്തതാണ് ഈ വര്ഷം സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്‍റെ ജന്മദിനം ഏതു ദിവസമാണ് ?

(LDC കാസര്‍ഗോഡ്‌ 2003)

ഉത്തരം : ഞായർ

ശ്യാമിന്റെ ജന്മദിനം ആഗസ്ത് 11 ആണ്.

മോഹൻ ശ്യാമിനേക്കാൾ 11 ദിവസത്തിന് മൂത്തതാണ് എന്ന് പറഞ്ഞാൽ 11 ദിവസം മുൻപ് ജനിച്ചു എന്നല്ലേ ?
അതായത് മോഹൻ ജനിച്ചത് ജൂലൈ 31 ന് ആണ്.
സ്വാതന്ത്ര്യ ദിനം തിങ്കൾ എന്ന് പറഞ്ഞിട്ടുണ്ടല്ലോ അതായത് ആഗസ്റ്റ് 15 തിങ്കൾ ആണ്
15 തിങ്കൾ ആണെങ്കിൽ
1, 8 ഇവയും തിങ്കൾ തന്നെ
ആഗസ്റ്റ് 1 തിങ്കൾ ആണെങ്കിൽ
ജൂലൈ 31 ഏതാ ??

ആ ... അത് തന്നെ

ഒരു വര്‍ഷത്തില്‍ ആഗസ്ത് 25  വ്യാഴം ആണെങ്കില്‍ ആ മാസത്തില്‍ എത്ര തിങ്കളാഴ്ച ഉണ്ട് ?

(LDC കാസര്‍ഗോഡ്‌ 2005)



ഇന്നലെയുടെ തലേന്ന് ശനിയാഴ്ച ആണെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസമായിരിക്കും ?

(LDC തിരുവനന്തപുരം  2005)
ഉത്തരം: ബുധൻ

ഇന്നലെയുടെ തലേന്ന് ശനിയായാൽ ഇന്നലെ ഞായർ. ഇന്ന് തിങ്കൾ .നാളെ ചൊവ്വ .പിറ്റേന്ന് ബുധൻ

01-01-1899 മുതല്‍ 31-12-1900 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
ഉത്തരം : 730
1899, 1900 എന്നിവ സാധാരണ വർഷങ്ങൾ ആയതിനാൽ 365 ദിവസം വീതമാണ് ഉള്ളത് 
365 + 365 = 730

2007 ജനുവരി 15 തിങ്കള്‍ ആയാല്‍ 2007 മാര്‍ച്ച് 15 ഏതു ദിവസമാണ്.?
(LDC കണ്ണൂര്‍ 2007)

ശരിയുത്തരം: വ്യാഴം

ജനുവരി 15 ന് ശേഷം മാർച്ച് 15 വരെ എത്ര ദിവസമുണ്ടെന്ന് ആദ്യം കണ്ടു പിടിക്കണം 

ജനു: 16
ഫെ: 28
മാർ: 15
ആകെ 59 ദിവസങ്ങൾ
59 ദിവസങ്ങളിൽ എത്ര ഒറ്റ ദിവസങ്ങൾ ഉണ്ടെന്ന് കണ്ടെത്തുക . അതിന് 59 നെ 7 കൊണ്ട് ഹരിച്ചാൽ മതി.
ശിഷ്ടം എത്ര കിട്ടുന്നു എന്ന് നോക്കുക.
3 ആണ് ശിഷ്ടം.
ശിഷ്ടം 0 വന്നാൽ തന്നിരിക്കുന്ന ദിവസം തന്നെയാവും ഉത്തരം. ശിഷ്ടം 1 വന്നാൽ അതിന്റെ തൊട്ടടുത്ത ദിവസവും 2 വന്നാൽ അതിനടുത്ത ദിവസവും ആയിരിക്കും ഉത്തരം.
ഇവിടെ 3 വന്നതിനാൽ
തിങ്കൾ + 3 ഉത്തരം = വ്യാഴം

ഒരു വര്‍ഷത്തെ സെപ്റ്റംബര്‍ 15 ശനിയാഴ്ചയാണ് . എന്നാല്‍ ആ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ഏതു ദിവസമാണ് ?
(LDC KOLLAM 2007)

ഉത്തരം: ബുധൻ

ആഗസ്റ്റ് 15 നു ശേഷം സെപ്തംബർ 15 വരെ എത്ര ദിവസം ഉണ്ടെന്ന് നോക്കുക (ആഗസ്റ്റ് 15 കൂട്ടണ്ട )

ആഗസ്റ്റ് - 16
സെപ്തം- 15
ആകെ 31
ഇതിനെ 7 കൊണ്ട് ഹരിക്കുക. ശിഷ്ടം 3
ശിഷ്ടം പൂജ്യമായാൽ തന്നിരിക്കുന്ന ദിവസമായ ശനിതന്നെയാണ്.
1 - വെള്ളി
2 - വ്യാഴം
3 - ബുധൻ

ഉത്തരം: ബുധൻ

ഇവിടെ സെപ്റ്റംബറിലെ ദിവസം തന്നിട്ട് ആഗസ്റ്റിലെ ദിവസം തന്നിരിക്കുന്നത് കൊണ്ട് ശിഷ്ടം പുറകോട്ട് എണ്ണിയത് ശ്രദ്ധിക്കുമല്ലോ

2011 FEB 1 ചൊവ്വാഴ്ച ആണെങ്കില്‍ 2011 ഇല്‍ എത്ര ശനിയാഴ്ചകള്‍ ഉണ്ട് ?
(LDC KOZHIKODE 2011)

ഉത്തരം : 53

ചോദ്യം ആദ്യം ശ്രദ്ധിച്ചു വായിക്കണം.


2011 ഫെബ്രു: 1 ചൊവ്വ
എങ്കിൽ തൊട്ടുതലേ ദിവസമായ ജനുവരി 31 തിങ്കൾ ആണല്ലോ

31 തിങ്കൾ ആണെങ്കിൽ 24,17,10, 3 എന്നിവയും തിങ്കൾ തന്നെയല്ലേ ?
(7 വീതം കുറച്ചാൽ മതി )
3 തിങ്കൾ ആണെങ്കിൽ 1 ഏതാ ??
ജനുവരി 1 ശനിയാരിക്കും.

ഇനി ഇത് ശ്രദ്ധിക്കൂ..

ഒരു സാധാരണ വർഷം ആരംഭിക്കുന്നത് എത് ദിവസമാണോ ആ ദിവസം മാത്രം 53 ആഴ്ചകളും ബാക്കിയെല്ലാം 52 ആഴ്ചകളും ആയിരിക്കും.
ഇവിടെ 2011 ഒരു സാധാരണ വർഷമാണ്.
2011 ജനുവരി 1 ശനി ആണെന്ന് നമ്മൾ മുകളിൽ കണ്ടെത്തി.
ജനുവരി 1 ശനി ആയതിനാൽ ആ വർഷം 53 ശനികൾ ഉണ്ടായിരിക്കും.

1984 JANUARY 1 ഞായര്‍ ആരുന്നെങ്കില്‍ 31-12-1984 ഏതു ദിവസമാകുമായിരുന്നു ? 
(LDC THIRUVANANTHAPURAM 2013)

ഉത്തരം : തിങ്കൾ

സാധാരണ വർഷങ്ങളിൽ ജനുവരി 1 ഏത് ദിവസമാണോ ആ ദിവസം തന്നെയാകും ഡിസംബർ 31 ഉം. അധിവർഷങ്ങളിൽ ഡിസംബർ 31 തൊട്ടടുത്ത ദിവസമായിരിക്കും.

1984 അധിവർഷം ആയതിനാൽ ,
ജനുവരി 1 ഞായറെങ്കിൽ ഡിസംബർ 31 തിങ്കൾ ആയിരിക്കും.

ഒരു വര്‍ഷം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ബുധനാഴ്ച ആയിരുന്നു എങ്കില്‍ ആ വര്‍ഷം ഗാന്ധി ജയന്തി ഏതു ദിവസം ആയിരിക്കും.?
(LDC WAYANAD 2013)

ഉത്തരം: ചൊവ്വ

സ്വാതന്ത്ര്യ ദിനം ബുധൻ എന്ന് പറഞ്ഞിട്ടുള്ളതിനാൽ

ആഗസ്ത് 15 ബുധൻ ആണെന്ന് അറിയാമല്ലോ

ഗാന്ധി ജയന്തി ഒക്ടോബർ 2 ന് ആണ്.
അപ്പോൾ ആഗസ്റ്റ് 15 ന് ശേഷം ഒക്ടോബർ 2 വരെയുള്ള ദിവസങ്ങൾ കാണുക.
ശ്രദ്ധിക്കേണ്ട കാര്യം ഓർക്കുന്നുണ്ടോ ? 

ആഗസ്റ്റ് - 16
സെപ്റ്റം - 30
ഒക്ടോ - 2
ആകെ 48 ദിവസങ്ങൾ
ഇതിനെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക.
ശിഷ്ടം = 6 അല്ലേ ?
ഇനി ബാക്കി അറിയാമല്ലോ ??

ശിഷ്ടം 0 വന്നാൽ തന്നിരിക്കുന്ന ദിവസമായ ബുധൻ തന്നെ
ഇവിടെ ശിഷ്ടം 6 ആയതിനാൽ
ഉത്തരം ....
ബുധൻ + 6 = ചൊവ്വ...

ഒരു വര്‍ഷത്തിലെ മൂന്നു ഇംഗ്ലീഷ് മാസങ്ങളുടെ പേരുകള്‍ ഒരേ അക്ഷരത്തില്‍ ആരംഭിക്കുന്നു . അക്ഷരമേത്.?
(FOREST GUARD 2015)

ഉത്തരം : J

January., June, July

2012 JANUARY 1 ഞായറാഴ്ച ആയാല്‍ 2013 റിപ്പബ്ലിക് ദിനം ഏതു ദിവസമായിരിക്കും.?
(LDC KANNUR 2013)

ഉത്തരം: ശനി
2012 ജനുവരി 1 ഞായർ
അപ്പോൾ 2012 ഡിസംബർ 31 തൊട്ടടുത്ത ദിവസമായ തിങ്കൾ ആണല്ലോ

( സംശയമുള്ളവർ ബ്ലോഗിലെ കലണ്ടർ പാഠഭാഗം നോക്കുക)
2013 ജനുവരി 1 ചൊവ്വ ആണല്ലോ
1 ചൊവ്വ ആണെങ്കിൽ 8,15, 22, 29 എന്നിവയും ചൊവ്വ ആയിരിക്കും
22 ചൊവ്വ എങ്കിൽ 26 ശനി ആണല്ലോ
ഉത്തരം: ശനി

1972 ജൂലൈ 25 മുതല്‍ 1973 ഒക്ടോബര്‍ 5 വരെ എത്ര വര്‍ഷം ഉണ്ട് ?
A)     1 ഉം 1/6
B)      1 ഉം 1/5
C)      1 ഉം 1/4
D)     1 ഉം 1/3

(LDC THIRUVANANTHAPURAM 2003)   

താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് അധിവര്‍ഷം ?
1704, 1900, 2002, 1974
(LD KOLLAM 2003)

ഡിസംബര്‍ 2 ഞായറാഴ്ച ആയാല്‍ അതെ മാസം 28  ആം തീയതി ഏതു ദിവസമാണ് ?

(പ്രോസസ്സ് വര്‍ക്കര്‍ 2004)

ഒരു മാസത്തിലെ 17 ആം തീയതി ഒരു ശനിയാഴ്ച ആയാല്‍ നാലാമത്തെ ബുധനാഴ്ച ഏതു തീയതി ആയിരിക്കും .?
(LDC MALAPPURAM 2005)

ഉത്തരം: 28

17 ശനി ആണെങ്കിൽ 14 ബുധൻ ആണല്ലോ 

14 ബുധൻ ആണെങ്കിൽ
7,14, 21, 28 ഇവയും ബുധൻ തന്നെ
4 ആമത്തെ ബുധൻ 28 ആം തീയതിയാണ്.

1984 വർഷത്തിൽ ജനുവരി ,ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ ആകെ ദിവസങ്ങളുടെ എണ്ണം ? (LDC കൊല്ലം 2003)


ഉത്തരം: 91

1984 അധിവർഷം ആയതിനാൽ ഫെബ്രുവരിയിൽ 29 ദിവസങ്ങളുണ്ട്


ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ എത്ര ദിവസങ്ങളുണ്ട് ? (പ്രസ് മാൻ 2004)


ഉത്തരം: 32

ജനുവരി 10 മുതൽ 31 വരെ 22 ദിവസങ്ങൾ + ഫെബ്രുവരിയിലെ 10 = 32


രാജന്റെ പിറന്നാൾ മെയ് 20ന് ശേഷവും മെയ് 28 ന് മുമ്പും ആണെന്ന് രാജൻ ഓർക്കുമ്പോൾ ഗീത ഓർക്കുന്നത് മെയ് 12ന് ശേഷവും മെയ് 22 ന് മുൻപുമാണെന്നാണ് .രാജന്റെ പിറന്നാൾ എന്നാണ് ? (LDC കോട്ടയം 2005)


1990 വർഷത്തിൽ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങൾക്കെല്ലാം കൂടി എത്ര ദിവസങ്ങളുണ്ട് ?

(LDC കണ്ണൂർ 2005)


1992 വർഷത്തിൽ ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആകെ എത്ര ദിവസങ്ങളുണ്ട് ? (LDC തൃശൂർ 2005)

ഉത്തരം: 90
1992 അധിവർഷം ആയതിനാൽ ഫെബ്രുവരി 29 ദിവസം ഉണ്ട്

റഹിം ജനിച്ചത് ആഗസ്ത് 11 ന് ആയിരുന്നു ' മോഹന് റഹീമിനേക്കാൾ 11 ദിവസം പ്രായം കുറവാണ്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയാണ്. മോഹന്റെ ജന്മദിനം ഏത് ദിവസമാണ് ? ( LDC കൊല്ലം 2005)

ഉത്തരം: വ്യാഴം

സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15 ആണല്ലോ. അത് വ്യാഴം ആണെന്ന് പറഞ്ഞിട്ടുണ്ട്. 

ആഗസ്ത് 15 വ്യാഴം ആണെങ്കിൽ റഹിം ജനിച്ച ആഗസ്റ്റ് 11 ഞായർ ആണല്ലോ.
മോഹന് റഹിമിനേക്കാൾ 11 ദിവസം പ്രായം കുറവാണ് എന്ന് പറഞ്ഞാൽ മോഹൻ റഹിമിനേക്കാൾ 11 ദിവസത്തിന് ശേഷമാണ് ജനിച്ചത് എന്നാണല്ലോ അർത്ഥം. അതായത് മോഹൻ ജനിച്ചത് ആഗസ്റ്റ് 22 നാണ്.
ആഗസ്റ്റ് 15 വ്യാഴം ആയതിനാൽ 22 വ്യാഴം ആയിരിക്കും.

2011 മെയ് 1 ഞായർ ആയാൽ 2011 ജൂൺ 1 ഏത് ദിവസമായിരിക്കും ? (LDC ഇടുക്കി 2011)

ഉത്തരം: ബുധൻ

മെയ് 1 ന് ശേഷം ജൂൺ 1 വരെയുള്ള ദിവസങ്ങൾ കാണുക.

മെയിൽ 30 ( മെയ് 1 കൂട്ടണ്ട )
ജൂണിൽ 1
ആകെ = 30 +1 = 31

ഇതിനെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക.
ശിഷ്ടം 3 എന്ന് കിട്ടും.
ശിഷ്ടം 0 ആണെങ്കിൽ ചോദ്യത്തിൽ തന്നിരിക്കുന്ന ദിവസമായ ഞായർ ആയിരുന്നേനെ ഉത്തരം
ഇവിടെ ശിഷ്ടം 3 ആയതിനാൽ ഞായർ + 3 = ബുധനാണ് ഉത്തരം

2008 ജനുവരി 1 ചൊവ്വാഴ്ചയായാൽ 2009 ജനുവരി 1 ഏത് ദിവസമായിരിക്കും ? ( LDC തിരുവനന്തപുരം 2011 )

ശരിയുത്തരം: വ്യാഴം

2008 അധിവർഷമാണ്. ഒരു അധിവർഷത്തിൽ വർഷം ആരംഭിക്കുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസത്തിലായിരിക്കും വർഷം അവസാനിക്കുന്നത്. അതായത് ജനുവരി 1 ചൊവ്വ ആയാൽ ഡിസംബർ 31 ആ ദിവസത്തിന്റെ പിറ്റേ ദിവസമായ 

ബുധൻ ആയിരിക്കും. ആയതിനാൽ
2009 ജനുവരി 1 വ്യാഴം....
ഉത്തരം... വ്യാഴം....


സെപ്റ്റംബർ 29 ഒരു വ്യാഴാഴ്ച ആയാൽ ആ വർഷത്തെ ഗാന്ധിജയന്തി ഏത് ദിവസം ആണ് ? (LDC കാസർഗോഡ് 2011)

ഉത്തരം: ഞായർ

ഗാന്ധി ജയന്തി ഒക്ടോബർ 2 ന് ആണല്ലോ 

സെപ്റ്റം. 29 വ്യാഴം ആണെങ്കിൽ ഒക്ടോബർ 2 ഞായർ



2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ എത്ര ദിവസങ്ങളുണ്ട് ?

ഉത്തരം: 367

2012 അധിവർഷം ആയതിനാൽ ഫെബ്രുവരിയിൽ 29 ദിവസങ്ങളുണ്ട്. അതിനാൽ

2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 1 വരെ 366 ദിവസം ഉണ്ടായിരിക്കും.
ഒക്ടോബർ 2 വരെയാണ് ചോദ്യം എന്നതിനാൽ 366 +1= 367


2016 ജനുവരി 1 തിങ്കളാണ് . എങ്കിൽ മാർച്ച് 5 ഏത് ദിവസമാണ് ?
(റിസർവ്വ് കണ്ടക്ടർ 2012 )

ഉത്തരം: ചൊവ്വ

ജനുവരി 1 ന് ശേഷം മാർച്ച് 5 വരെയുള്ള ദിവസങ്ങൾ കാണുക.

ജനുവരിയിൽ 30 ( ജനുവരി 1 കൂട്ടണ്ട )
ഫെബ്രു. -29 (2016 അധിവർഷം )
മാർച്ച് - 5
30 +29 + 5 = 64
ഇതിനെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക.
ശിഷ്ടം 1 എന്ന് കിട്ടും.
ശിഷ്ടം 0 ആണെങ്കിൽ ചോദ്യത്തിൽ തന്നിരിക്കുന്ന ദിവസമായ തിങ്കൾ ആയിരുന്നേനെ ഉത്തരം
ഇവിടെ ശിഷ്ടം 1 ആയതിനാൽ തൊട്ടടുത്ത ദിവസമായ ചൊവ്വയാണ് ഉത്തരം

1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?
( LDC കൊല്ലം 2013 )

ശരിയുത്തരം: 111

1988 അധിവർഷം ആയതിനാൽ ഫെബ്രുവരി 29 ദിവസം ഉണ്ട്

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമാണെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക് ദിനം ഏത് ദിവസമായിരിക്കും ? (LDC പത്തനംതിട്ട 2013)

ഉത്തരം: ഞായർ

2013 ഡിസംബർ 31 - ചൊവ്വ

2014 ജനുവരി 1 ബുധൻ
1 ബുധനെങ്കിൽ
8,15,22 ഉം ബുധൻ തന്നെ
22 ബുധൻ ആണെങ്കിൽ 26 ??

#ഞായർ

2014 ഫെബ്രുവരി 1 ശനിയാഴ്ച ആണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും ? (LDC ഇടുക്കി 2013)



2014 ജനുവരി 1 ബുധനാഴ്ചയാണ് എങ്കിൽ 2014 മെയ് 1 ഏത് ദിവസമാണ് ? ( റിസർവ്വ് കണ്ടക്ടർ )

ഉത്തരം: വ്യാഴം


ജനുവരി 1 ന് ശേഷം മെയ് 1 വരെയുള്ള ദിവസങ്ങൾ കാണുക.
ജനുവരിയിൽ 30 ( ജനുവരി 1 കൂട്ടണ്ട )
ഫെബ്രു. -28 (2014 സാധാരണവർഷം )
മാർച്ച് - 31, ഏപ്രിൽ 30, മെയ് 1
30 +28 + 31 + 30 + 1= 120
ഇതിനെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക.
ശിഷ്ടം 1 എന്ന് കിട്ടും.
ശിഷ്ടം 0 ആണെങ്കിൽ ചോദ്യത്തിൽ തന്നിരിക്കുന്ന ദിവസമായ ബുധൻ ആയിരുന്നേനെ ഉത്തരം
ഇവിടെ ശിഷ്ടം 1 ആയതിനാൽ തൊട്ടടുത്ത ദിവസമായ വ്യാഴ മാണ് ഉത്തരം

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എങ്ങനെ കണ്ടുപിടിക്കും

    ReplyDelete
    Replies
    1. അതിന്റെ വിശദീകരണവും ക്ലാസ്സ് രൂപത്തില്‍ നല്‍കിയിട്ടുണ്ട്.

      Delete
  4. അടച്ചിട്ട മുറിയിൽ 3 മണിക്കൂർ തുടർച്ചയായി ഒരു ഫാൻ കറങ്ങുന്നുണ്ട് എങ്കിൽ ആ മുറിയിലെ ചൂട് കൂടുമോ കുറയുമോ ? കുറയുമെങ്കിൽ എത്ര ഡിഗ്രി കുറയും
    *ഓപ്ഷൻ ( 1 ഡിഗ്രി , 3 ഡിഗ്രി )

    ReplyDelete