scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


DAILY QUIZ


19-12-2016

1)ആദ്യ ലേസറിന്റെ പേര് ?
ഉത്തരം : റൂബി ലേസര്‍
2) ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി ?
ഉത്തരം : ട്രിഗ്വെ ലീ
3) Your daughter doesn't ..... you at all.

A) take down B) take after C) take off
D) take up Answer : B) take after

4) ആരുടെ ആത്മകഥയാണ് എതിര്‍പ്പ് ?
ഉത്തരം : കേശവദേവ്
6) അന്തരീക്ഷ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഉത്തരം : ലൂക്ക് ഹവാര്‍ഡ് 5) മധുവാഹിനിപ്പുഴയുടെ തീരത്ത് പ്രശസ്തമായ എടനീർ മഠം സ്ഥാപിച്ചതാരാണ് ?

ഉത്തരം : തോടകാചാര്യൻ
7) 'ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനെ'തിരെയാണ് ലോകത്തിലെ ആദ്യത്തെ 'സൈബര്‍ സൂപ്പര്‍ വെപ്പൺ' എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം പ്രവർത്തിച്ചത്. എന്തായിരുന്നു ഈ പ്രോഗ്രാമിന്റെ പേര് ?
ഉത്തരം : സ്റ്റക്സ് നെറ്റ്
8) ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സർക്കാർ ആണ് 'മൊബൈൽ നമ്പർ പോർട്ടബിലിറ്റി' ആദ്യമായി ഉപയോഗിച്ചത്?
ഉത്തരം : ഹരിയാന സർക്കാർ 9) 'സ്വതന്ത്രരുടെ നാട്' എന്നര്‍ത്ഥം വരുന്ന ആഫ്രിക്കൻ രാജ്യം ഏതാണ് ?
നമുക്ക് പുരുഷന്മാരുടെ ഒരു ദിവസത്തെ വർക്ക്‌ X എന്നും സ്ത്രീകളുടേത് Y എന്നും എടുക്കാം.
ഉത്തരം : ലൈബീരിയ 10) 5 പുരുഷനും 2 സ്ത്രീയും ഒരുമിച്ചു ഒരു ജോലി ചെയ്‌താൽ ഒരു പുരുഷനും ഒരു സ്ത്രീയും ആ ജോലി തീർക്കുന്നതിന്റെ നാലിരട്ടി വേഗതയിൽ തീർക്കുവാൻ സാധിക്കും. എങ്കിൽ ഇവർ തമ്മിലുള്ള working കാപ്പാസിറ്റിയുടെ അനുപാതം എത്രയാണ് ?
ഉത്തരം : 2:1

അപ്പോൾ 5x + 2y = 4(x+y)
=> x = 2y
=> x/y = 2/1
=> x:y = 2:1

11) താഴേ പറയുന്നവരിൽ ആരാണ് 2016 ലെ 'ഏഷ്യൻ ഓഫ് ദി ഇയർ ' ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
A) മുകേഷ് അംബാനി B) അനിൽ അംബാനി C) സച്ചിൻ ബൻസാൽ D) വിരാട് കോഹ്ലി
ഉത്തരം : C) സച്ചിൻ ബൻസാൽ
12) ഇന്ത്യയിലെ ആദ്യ ഗ്രീന്‍ റെയില്‍ കൊറിഡോര്‍ ഏത് സംസ്ഥാനത്തിലാണ്?

ഉത്തരം : തമിഴ്നാട്

13) നാട്യശാസ്ത്രത്തെ ആധാരമാക്കി "ബാലരാമഭരതം" എന്ന കൃതി രചിച്ച തിരുവതാംകൂർ രാജാവ് ?
ഉത്തരം : കാർത്തിക തിരുനാൾ രാമവർമ്മ(ധർമ്മരാജ)

14) സംസ്കൃതം മാതൃഭാഷയായി ഉപയോഗിക്കുന്ന തെക്കേ ഇന്ത്യയിലെ ഗ്രാമം ?
ഉത്തരം : ശിവമോഗ ജില്ലയിലെ 'മത്തൂർ ഗ്രാമം' (കർണ്ണാടക)

15) ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ആരാണ് ?

ഉത്തരം : നൈജീരിയയുടെ പരിസ്ഥിതി മന്ത്രിയായ 'ആമിന മുഹമ്മദ്'
16) ദിവ്യപ്രഭ സമാസം ഏത് ?
ഉത്തരം : കർമ്മധാരയൻ‍
17) The teacher advised the students to go .... several questions.

A] through B] with C] by D] in Answer : A) through
18) ആദ്യ 'സെന്‍സസ് ഓഫ് മറൈന്‍ ലൈഫ്' ആരംഭിച്ചത്‌ 2000ല്‍ ആണെന്ന് നമുക്കറിയാം. എന്നാൽ ഈ പ്രൊജക്റ്റ്‌ ന്റെ റിപ്പോർട്ട്‌ പുറത്ത് വന്നതെന്നാണ് (വർഷം )?
ഉത്തരം : 2010ല്‍
19) 216 നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ പൂര്‍ണ്ണ വര്‍ഗ്ഗം ആകും? a)2 b)3 c)6 d)7 ഉത്തരം : C) 6 20) ഇന്ത്യയിൽ ഹിജഡകൾക്കും മറ്റും വോട്ടവകാശം ലഭിച്ച വർഷം ഏതാണ് ?
ഉത്തരം : 1994ൽ


16-12-2016

1.'സ്യാനനൂപുരവര്‍ണ്ണ പ്രബന്ദം' എന്ന കൃതിയുടെ രചയിതാവ്.? സ്വാതി തിരുനാള്‍ 2''എനിക്ക് ഒരു കള്‍ച്ചറേ അറിയൂ അത് അഗ്രികള്‍ച്ചറാണ്'' എന്ന് പറഞ്ഞതാര്.? സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. 3. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ? 1398 4. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌ .? കൊര്‍ണേലിയ സിറാബ്ജി 5. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം? ആസ്ട്രേലിയ. 6. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌? സിറ്റ്‌ സര്‍ലണ്ട്‌ 7. ഒരാള് വീട്ടില് നിന്ന് 10 മീറ്റര് കിഴക്കോട്ടും 15 മീറ്റര് വടക്കോട്ടും, 12 മീറ്റര് പടിഞ്ഞാറോട്ടും, 15 മീറ്റര് തെക്കോട്ടും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര മീറ്റര് അകലെയാണ്? 2 മീറ്റര്‍ 8. 1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്റെ എത്ര ശതമാനം ലാഭം കിട്ടി ? 8% 9. ശരിയായ തര്ജമ എഴുതുക:- You had better consult a doctor
(A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.

(D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും. A 10. ‘തദ്ധിതം’ എത്ര വിധം? 5 11. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം? അത് ലാന്റിക് സമുദ്രം 12. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്? റോം 13. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്.? ആംപ്ലിഫയർ 14. ദേശീയ ശാസ്ത്രദിനം? ഫെബ്രുവരി 28 15. My mother asked me ____ I had not finished the work.? whether 16. Poor people hardly get loans from nationalised banks, ........................? do they 17. ഒരു പ്രൊജക്ട്രൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം? 45 ഡിഗ്രി 18. "Rama and Krishna are brothers". In this sentence ‘and’ is ...? Conjunction 19. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം.? പണിയർ 20. 2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം ? ഇന്ത്യ.

14-12-2016

1.'പ്രത്യക്ഷ രക്ഷാസഭ' സ്ഥാപിച്ച വര്‍ഷം.? 1909

 2.കുമാരനാശാന് മഹാകവി എന്ന പദവി നല്‍കിയ വര്‍ഷം.? 1922 3.ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച കാര്‍മല്‍ പുരോഹിതന്‍.? ജോണ്‍ മാത്യൂസ്. 

4.ആമുഖം ഇന്ത്യന്‍ ഭരണഘടനയുട് ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്.? കേശവാനന്ദഭാരതി കേസ് (1973) 5.ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി.? ഇന്ദിരാഗാന്ധി. 6.വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ഭാഗം.? തലാമസ് 7.ശത്രുതന്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം.? ശല്യതന്ത്രം. 

8.മരം കയറുന്ന മത്സ്യം.? അനാബസ്. 

9.ഇന്ത്യന്‍ വിവരസാങ്കേതിക വിദ്യയുടെ പിതാവ്.? രാജീവ് ഗാന്ധി.

 10.ഒരു നിശ്ചിത തുകക്ക് 5% പലിശനിരക്കില്‍ 2 വര്‍ഷത്തേക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വിത്യാസം 60 രൂപ ആയാല്‍ തുക കണക്കാക്കുക.? 24000 

11.ഒരാള്‍ 6000 രൂപ 10% കൂട്ടൂപലിശ നല്‍കുന്ന ബാങ്കില്‍ നിക്ഷേപിക്കുന്നു 3 വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ തിരികെ കിട്ടും .? 7986 

12. question tag. Let's work together _________? Shall we 

 13.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഭിനയിച്ച സിനിമ.? ഗാന്ധി. 

14.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി.? മോനിഷ. 

15.എത്ര വര്‍ഷം കൂടുമ്പോള്‍ ആണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡ് നല്‍കുന്നത്.? 2.

 16. തീവ്രവാദം, മനുഷ്യക്കടത്ത് എന്നിവ തടയാനും പ്രതിരോധ സുരക്ഷ ശക്തമാക്കാനും കായികരംഗത്തെ സഹകരണം വർദ്ധിപ്പിക്കാനും അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം.? ഇന്തോനേഷ്യ

 17. ഡിജിറ്റൽ പണമിടപാടുകളെ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ട്രോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ .? 14444 

18. പ്രഥമ ലോക തുളു സമ്മേളനത്തിന്റെ വേദി.? ബദിയഡുക്ക (കാസർഗോഡ്) 19. ബിനാലെയുടെ വെർച്വൽ ടൂർ തയ്യാറാക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ധാരണയിലേർപ്പെട്ട കമ്പനി .? ഗൂഗിൾ 

 20. കൊച്ചി മെട്രോ പദ്ധതിയുടെ സ്റ്റേഷൻ മാനേജ്‌മെന്റ് പങ്കാളിത്തത്തിനായി കെ.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം .? കുടുംബശ്രീ

12-12-2016

1 ** “ഹണ്ടർ വിദ്യാഭ്യാസ കമ്മിഷൻ” രൂപ വത്ക്കരിക്കപ്പെട്ട വർഷം..? Ans:1882 2 ***ടിബറ്റിലേക്ക് യങ് ഹസ്ബൻഡ് ദൗത്യം പോയത് ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു….? കഴ്സൺ പ്രഭു 3 **“തുഹ് ഫത്തുൽ മുജാഹിദ്ദീൻ” എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ രചയിതാവ്…? ഷെയ്ഖ് സൈനുദ്ദീന് മഖ്ദൂം രണ്ടാമന് 4 ഗാന്ധിജിയുമായി “പൂന ഉടമ്പടി” ഒപ്പിട്ടതാര്…? )ഡോ. ബി.ആർ. അംബേദ്കർ 5 “ചോളമണ്ഡലം” ആർട്ടിസ്റ്റ് വില്ലേജിന്റെ സ്ഥാപകൻ…??? കെ.സി.എസ്. പണിക്കർ 6 സ്വതന്ത്ര ഇന്ത്യ യുടെ ചൈനയി ലേക്കുള്ള ആദ്യത്തെ അംബാസിഡറായിരുന്ന മലയാളിയാര്…? കെ.എം. പണിക്കർ 7 “2020” ഒളിമ്പിക്സ് വേദി…? ടോക്കിയോ 8 സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമ്മിത പേടകം? വോജേയർ 1 9 **മംഗൾയാന്റെ ഔദ്യോഗിക നാമം…? മാർസ് ഓർബിറ്റർ മിഷൻ 10 ക്രിസ്തുമസ് രോഗം എന്താണ്….? രക്തം കട്ടപിടിക്കാത്ത അവസ്ഥ(ഹിമോഫീലിയ) 11 1946 ൽ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്?? മുംബൈ 12 His father advised Raj_____ use soft drinks. A) Do not B) Not to C) Not D) Should no ANs: B) Not to 13 . 1 Kg യുടെ എത്ര ശതമാനമാണ് 5 gm? Ans: 0.5 14) മഴ + ആണ് = മഴയാണ്, സന്ധിയേത് ? ആഗമസന്ധി.
15) അനാട്ടമി എന്ന ശാസ്ത്രശാഖ ആവിഷ്ക്കരിച്ചത്? ഹെറോഫിലിസ് 16) C D നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം..? അലുമിനീയം 17) ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ ആരുടെ പുസ്തകം? അഭിലാഷ് ടോമി 18) ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്? ഡയോപ്റ്റർ 19) **What is the theme of 2016 “Human Rights Day” ??? Stand up for someone’s rights today
20) ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാൽ "ആ" സംഖ്യ ലഭിക്കും എങ്കിൽ സംഖ്യ ഏത്.?? Ans: 300


SPECIAL QUIZ

11) 'സത്യം ശിവം സുന്ദരം ‘ ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ? ഉത്തരം : ദൂരദര്‍ശന്‍ 12) ഈ വർഷത്തെ ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെത് ആരാണ് ? ഉത്തരം : ഡൊണാൾഡ് ട്രംപ് 13) ഏത് ഗ്രീക്ക് ഭിഷഗ്വരന്‍ ആണ് ആള്‍ക്കുരങ്ങുകളേയും മനുഷ്യരേയും കീറിമുറിച്ച് പഠനം നടത്തിയത്‌? ഉത്തരം : ഗാലന്‍ 14) പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ? ഉത്തരം : ദീപ മാലിക് 15) വിമാനങ്ങളിലുപയോഗിക്കുന്ന ബ്ലാക്ക് ബോകസിന്റെ ഉപജ്ഞാതാവ് ? ഉത്തരം : ഡേവിഡ് വാറൈൻ (1957) 16) ഏത് കൃതിയാണ് റെഡ്ക്രോസിന്റെ ആരംഭത്തിന് നിമിത്തമായത്‌ ? ഉത്തരം : എ മെമ്മറി ഓഫ് സോൽഫെറിനൊ 17) ആരെയാണ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ? ഉത്തരം : ജസ്റ്റിസ് ജഗദീഷ് സിംഗ് ഖഹാര്‍ 18) മാർച്ച് 8 അന്തർദേശീയ വനിതാദിനമാണ് എന്ന് നമുക്കറിയാം. എന്നാൽ ഏത് വർഷം മുതലാണ് ഇത് ആചരിച്ചു തുടങ്ങിയത്? ഉത്തരം : 1910 മുതൽ 19) മനസാസ്മരാമി ആരുടെ ആത്മകഥയാണ് ? ഉത്തരം : എസ് ഗുപ്തന്‍നായർ 20) ജീവിവര്‍ഗങ്ങളെ പല വിഭാഗങ്ങളായിതരം തിരിക്കുന്ന ശാസ്ത്രശാഖ? ഉത്തരം : ടാക്സോണമി(Taxonomy) 31) 2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ചെറുകഥയാണ് 'ആവേ മരിയ ' ഇതിന്റെ രചയിതാവ് ആര് ? ഉത്തരം : കെ. ആർ മീര 32) 'മാന്‍ ബുക്കര്‍ പ്രൈസ്' ആദ്യമായി ലഭിച്ച അമേരിക്കന്‍ സാഹിത്യകാരൻ ആരാണ് ? ഉത്തരം : പോള്‍ ബിയാറ്റി ഈ വര്‍ഷത്തെ (2016) മാന്‍ ബുക്കര്‍ പ്രൈസിനാണു പോള്‍ ബിയാറ്റി അര്‍ഹനായത്‌. ബിയാറ്റിയുടെ ‘ദ സെല്‍ ഔട്ട്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യ കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. 33) ആരെയാണ് 'ഇരുപതാംനൂറ്റാണ്ടിലെ ഡാര്‍വിന്‍‘എന്നുവിളിക്കുന്നത് ? ഉത്തരം : ഏണസ്റ്റ്മെയര്‍ 34) ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ വർഷം ? ഉത്തരം : 1835 35) ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വിശ്വാസി ? ഉത്തരം : റീഡിങ് പ്രഭു 36) He does his work........ A) leisure B) leisured C) leisurely D) leisures Answer : C) leisurely 37) 5% പലിശ നിരക്കിൽ ഒരു ബാങ്ക് കൂട്ടുപലിശ കണക്കാക്കുന്നത് അർദ്ധവാർഷികമായാണ്. രാജ് ഈ വർഷം 1600 രൂപ ജനുവരി ഒന്നിനും, ജൂലൈ ഒന്നിനും deposit ചെയ്തു. എങ്കിൽ വർഷാവസാനം രാജിന് ലഭിക്കുന്ന പലിശ എത്ര രൂപയാണ്.? ഉത്തരം : 121 രൂപ 38) ഗ്രീക്ക് പുരാണങ്ങളിൽ 'ഹൈഫാസിസ്' എന്നറിയപ്പെടുന്ന നദി ? ഉത്തരം : ബിയാസ് 39) 'ഹുദ്ഹുദ് ചുഴലിക്കാറ്റ് ' നാശം വിതച്ച പ്രദേശങ്ങളിൽ ഇന്ത്യൻ നാവിക സേന നടത്തിയ രക്ഷാപ്രവർത്തനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? ഉത്തരം : ഓപ്പറേഷൻ ലഹർ 40) There is nothing to worry...... A) at B) about C) on D) in Answer : B) about 41) സ്വീഡിഷ് സര്‍ക്കാരിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി? ഉത്തരം : ലോക് ജംബിഷ് 42) കോശം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണ പദാര്‍ത്ഥത്തെ വിളിക്കുന്ന പേര് ? ഉത്തരം : പ്രോട്ടോപ്ലാസം 43) ചൊവ്വയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ? ഉത്തരം : ഒളിമ്പിക് മോൺസ് 44) Choose the correctly spelt word: A) Metarology B) Meteorology C) Metorology D) Matorology Answer : B) Meteorology 45) മാണ്ഡ്യാല ജയിലിൽവെച് ബാലഗംഗാതര തിലക് എഴുതിയ ബുക്ക്‌ ? ഉത്തരം : ഗീതാരഹസ്യം 46) I I T ക്ക് ആ പേര് നൽകിയ വ്യക്തി ?ഉത്തരം : മൗലാനാ അബ്ദുൾകലാം ആസാദ് 47) ആരായിരുന്നു 65 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യ അഥിതി ? ഉത്തരം : ഷിന്‍ഷോ ആബെ 48) ജൈവ വർഗീകരണശാസ്ത്രത്തിന്റെ പിതാവ്? ഉത്തരം : കാൾലിനേയസ് 49) 400 രൂപ രണ്ടു വര്ഷം കൊണ്ട് കൂട്ടുപലിശ രീതിയില്‍ 441 രൂപ ആയെങ്കില്‍ പലിശ നിരക്ക് എത്ര .? ഉത്തരം : 5% 50) 'ആൻ എസ്സേയ്‌ ഓഫ് പ്രിൻസിപ്പൽ ഓഫ് പോപുലേഷൻ' എന്ന കൃതി എഴുതിയതാരാണ് ? ഉത്തരം : Thomas Robert Malthus




13-12-2016

1) ഏത് രാജ്യത്താണ് ലോകത്തിലെ ആദ്യത്തെ മനുഷ്യ ഡി.എൻ.എ ബാങ്ക് സ്ഥാപിതമായത്? അമേരിക്ക
 2) മധുരം നിന്റെ ജീവിതം ആരുടെ രചനയാണ്? കെ.പി.അപ്പൻ
3) ആരുടെ പേരിലാണ് ബോറിവാലി ദേശീയ ഉദ്യാനം ഇപ്പോൾ അറിയപ്പെടുന്നത്? സഞ്ജയ് ഗാന്ധി
 4) ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി ജനങ്ങൾ നടത്തുന്ന ഭരണമാണ് ജനാധിപത്യം ഈ പ്രഖ്യാപനം ലിങ്കൺ നടത്തിയ വർഷമേത്? 1863
5) മൊസാർട്ട് ഓഫ് മദ്രാസ് എന്നരിയപ്പെട്ടുന്നതാരാണ് (Full Nmae)? എ.ആർ. റഹ്മാൻ
 6) കൈസർ വില്യം രണ്ടാമൻ ഏത് രാഷ്ട്രത്തിന്റെ ചക്രവർത്തിയായിരുന്നു? ജർമ്മനി
 7) സൂയസ് കനാൽ നിർമ്മിച്ച എൻജിനിയർ ആരാണ്? ഫെർഡിനാന്റ് ഡി ലെസപ്സ്
 8) കണിക്കൊന്നയുടെ ശാസ്ത്രീയ നാമം (Full Name)? കാഷ്യ ഫിസ്റ്റുല
9) കാലിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? പക്ഷിക്കൂടുകൾ
 10) വൃക്ഷങ്ങളെ കുറിയതാക്കി വളർത്തുന്ന ബോൺസായ് സമ്പ്രദായം ഉടലെടുത്തതെവിടെ? ജപ്പാൻ
11) ഇംഗ്ലീഷ് കവി അലക്സാണ്ടർ പോപ്പിന്റെ 'ദി റേപ്പ് ഓഫ് ദി ലോക്ക്' എന്ന കാവ്യത്തിലെ മൂന്നു കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? യുറാനസ്
 12) ബാക്ടീരിയയെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്? ആന്റൺ വാൻ ല്യൂവൻ ഹുക്ക് 13) **രക്ഷാപുരുഷ സ്ഥാനം മധ്യ കാല കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു…? മാമാങ്കം
 14) **വളരെ വിലയേറിയ സുഗന്ധ തൈലമായ കുരുമുളകു തൈലത്തിന്റെ നിറമെന്ത്…? ഇളം പച്ച
15) ലോകത്തിലെ ഏറ്റവും ദൈർഘ്യ മേറിയ സ്കൂൾ അധ്യയന വർഷമുള്ള രാജ്യം..? ചൈന
16) . ഏതു വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ രക്തത്തിനാണ് നീലനിറമുള്ളത്? മൊളസ്ക്കുകൾ
17) . **സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ…? കോൺകേവ് മിറർ
 18) . മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതിയേത്? രണ്ടാം പഞ്ചവത്സരപദ്ധതി
19) . 120 ന്റെ എത്ര ശതമാനമാണ് 48?? Ans: 40
20) . 25% ന്റെ 25% എത്ര?? 0.0625

09-12-2016

1) രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്? മുട്ടയുത്പാദനം 2) ലോകനാളികേരദിനമായി ആചരിക്കുന്നതെന്ന്? സെപ്തംബർ 2 3) ***1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്….??? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം 4) വംശനാശം സംഭവിക്കുന്ന “ ജീവികളെ” പ്പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർ ദ്ദേശീയ സംഘടനയേത്……? ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ 5) ഇന്ത്യയുടെ പ്രഥമ അണുപരീക്ഷണം ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം എന്നിവ നടന്നത് ഏത് പദ്ധതിക്കാലത്താണ്? അഞ്ചാം പദ്ധതി 6) സ്വദേശാഭിമാനി പത്രം നിരോധിക്കുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതെന്ന്?? 1910 സെപ്തംബർ 26 7) സ്വാതന്ത്ര്യസമര സേനാനി ലാലാ ലജ്പത് റായ് 1895 ൽ ലാഹോറിൽ സ്ഥാപിച്ച ബാങ്കേത്? പഞ്ചാബ് നാഷണൽ ബാങ്ക് 8) ***ദുരിത പൂർണമായ ജയിൽ വാസം അനുഭവിക്കുന്ന കാലത്ത് 2848 പേജുള്ള പ്രിസൺ നോട്ട്സ് എഴുതിയ കമ്മ്യൂണിസ്റ്റ് നേതാവ്….? അന്റോണിയോ ഗ്രാംഷി 9) **ശാസന ഭാഷയിൽ വ്യവഹാര ഭാഷാ രൂപങ്ങൾ കാലാകാലമായി കയറിക്കൂടുന്നതിനെ ഭാഷാ സംക്രമണം എന്നു വിളിച്ചതാര്..? സി.എൽ.ആന്റണി 10) ***“ഓർമ്മയുടെ ആൽബം “ എഴുതിയത് മലയാറ്റൂർ രാമ കൃഷ്ണനാണ് ഓർമ്മയുടെ അറകൾ എഴുതിയതാര്..? വൈക്കം മുഹമ്മദ് ബഷീർ 11) /// 12) /// 13) // 14) /// 15) // 16) // 17) // 18) // 19) // 20)
21) **ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്..? അസം 22) **കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്….? ഐസൊ ടാക്കുകൾ 23) **ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്…??? ലാലാ ലജ്പത് റായ് 24) **ഗാന്ധിവേഴ്സസ് ലെനിൻ”' എന്ന പുസ്തകത്തിന്റെ രചയിതാവ്…? എസ്.എ. ഡാങ്കെ 25) **”ചാവക്കാട് ഓറഞ്ച്” എന്തിന്റെ സങ്കരയിനമാണ്…? തെങ്ങ് 26) **വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു…? ടൈറ്റാനിയം 27) ***മരിച്ച് സ്വർഗത്തിൽ ചെല്ലുമ്പോൾ ഒരു “ഭാഷ”കൂടി പഠിക്കാൻകഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്…….? ഹെർമൻ ഗുണ്ടർട്ട് 28) ***ഇന്ത്യയിലെ 22 ഭാഷ കളിലേക്ക് പരിഭാഷപ്പെടുത്താൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ച ജീവ ചരിത്രം ആരുടെ…? ശ്രീനാരായണ ഗുരു 29) 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണ ഘടനാ ഭാഗം ? ആമുഖം 30) .ഫിലോസോഫിയ നാച്വറലിസ് പ്രിൻസിപ്പിയ മാത്ത മാറ്റിക്ക എന്ന പുസ്തകം രചിച്ചത് ? ഐസക് ന്യൂട്ടൺ



08-12-2016

1) *** ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലി ക്കാറ്റുകൾക്ക് ചക്ര വാതം എന്ന പേര് നൽകിയതാര്? ക്യാപ്റ്റൻ ഹെൻറി പിഡിങ്ടൺ 2) ***സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്….? തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് 3) **ഹാതി ഗുംഭ ശിലാ ലിഖിതവുമായി ബന്ധപ്പെട്ട ഭരണാധികാരി….? കലിംഗയിലെ ഖരവേലൻ 4) ഗാന്ധിജി “രാജർഷി”എന്ന് വിളിച്ചതാരെ…..? പി.ഡി.ടണ്ഡൻ 5) “FRENCH വിപ്ലവത്തിന്റെ” വേദ പുസ്തകം എന്നറിയപ്പെടുന്ന കൃതി……? സോഷ്യൽ കോൺട്രാക്ട് 6) കിഴക്കൻ ദേശങ്ങളിലെ സുഗന്ധതൈലങ്ങളിൽ ഏറ്റവും ആസ്വാദ്യമെന്ന് വിവരിക്കപ്പെടുന്നതേത്? രാമച്ചംതൈലം 7) ***ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്……? പാലക്കാട് ജില്ലയിലെ കോട്ടായിയിൽ 8) വാസ്ക്കോഡഗാമയുടെ പിൻഗാമിയായി 1500ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ? പെഡ്രോ അൽവാരിസ് കബ്രാൾ 9) ****പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു……? മതിലകം രേഖ 10) **1665-ലെ പുരന്ദർ ഉടമ്പടി ഒപ്പുവച്ച ഭരണാധികാരികൾ…..? ശിവാജിയും മഹാരാജാ ജയ്സിംഗും 11) **ചന്ദ്രനിൽ ആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം….? ലൂണ 9 12) **'തകർന്നു കൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്" എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചതാര്….? ഗാന്ധിജി 13) നാഗാലാൻഡിൽ സിവിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നൽകിയ പെൺകുട്ടി? റാണി ഗൈഡിലിയു 14) ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം? സിങ്ക് 15) നരേന്ദ്രമോദിയുടെ ഔദ്യോഗികവസതി? നമ്പർ 5. റെയ്സ് കോഴ്സ് റോഡ് 16) മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം? യുക്തിഭാഷ 17) പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയത് എന്ന്? 2006 ആഗസ്റ്റ് 26 18) ലളിതാംബികാ അന്തർജനത്തിന്റെ ആത്മകഥയുടെ പേര്? ആത്മകഥയ്ക്ക് ഒരാമുഖം 19) സ്റ്റാറ്റിയൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? ഫ്രാൻസ് 20) സാധാരണ പലിശ നിരക്കില് 800 രൂപ 3 വര്ഷം കൊണ്ട് 920 രൂപ ആകുന്നു . പലിശ നിരക്ക് 4 % കൂടി വര്ദ്ധിപ്പിച്ചിരുന്നെങ്കില് തുക എന്താകുമായിരുന്നു .? * Ans: 1016



7-12-2016

1 കേരളത്തിലെഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ്? കല്ലടയാർ 2 പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത്? സേതുസമുദ്രം പദ്ധതി 3 കൊച്ചി യുടെ ശ്വാസ കോശം എന്നറിയപ്പെടുന്ന വന മേത്? മംഗളവനം 4 തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പിന്നിൽ പ്രവർത്തിച്ച പക്ഷി ശാസ്ത്രജ്ഞൻ ആര്…? സാലിം അലി 5 “തണ്ണി മത്തൻ” ഏതു തരം വിളയ്ക്ക് ഉദാഹരണമാണ്….? സെയ്ദ് വിള 6 ) 1946 ജൂലായ് 29ന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറിയ എയർ ഇന്ത്യ മുൻപ് അറിയപ്പെട്ടിരുന്ന പേരെന്ത്? ടാറ്റാ എയർലൈൻസ് 7) കേരളസർക്കാരിന്റെ നേതൃത്വത്തിൽ ആധുനിക മാമാങ്കം നടന്ന വർഷം? 1999 8) അന്തരീക്ഷവായുവിൽ നിന്നും ഓക്സിജൻ നേരിട്ടു സ്വീകരിക്കുന്ന ശരീരഭാഗമേത്? കോർണിയ 9) **യവന കാവ്യ തത്വങ്ങൾ, **താണ്ഡവ ലക്ഷണം, **ഋഗ്വേദ പ്രവേശിക തുടങ്ങിയ കൃതികൾ എഴുതിയത് കൊല്ലം തൃക്കണ്ണാമംഗലത്തുകാരൻ വെങ്കിടാചലമാണ്. ഏതു പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്…? വേദബന്ധു 10) ***പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന തലത്തിൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് '”അരിവാളും രാക്കുയിലും'”എന്ന കവിത എഴുതിയ ഒരു 17 കാരനായിരുന്നു. അദ്ദേഹം പിന്നീട് സാഹിത്യത്തിൽ ജ്ഞാനപീഠം നേടി. ആരാണത്….? ഒ. എൻ.വി 11 'താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു താരകളെ നിങ്ങൾ നിശ്ചലരായ്? ആരുടെ വരികൾ? വള്ളത്തോൾ 12) 'മുകരുക'അർത്ഥമെന്ത്? ഉമ്മവെക്കുക 13) രേവതി പട്ടത്താനത്തിൽ വിജയിക്കുന്നവർക്ക് നൽകുന്ന സ്ഥാനം? ഭട്ടസ്ഥാനം 14) ഹരിതവിപ്ലവകാലത്ത് ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ ഭക്ഷ്യവിള ഏതാണ്? ഗോതമ്പ് 15) 1774 ൽ ആത്മഹത്യ ചെയ്ത ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? റോബർട്ട് ക്ലൈവ് 16) ബഹിരാകാശപേടകങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സൂക്ഷ്മ സസ്യമേത്? ക്ലോറെല്ല 17) ഏറ്റവും ഗുണമേന്മയുള്ള ഇഞ്ചിയായി കരുതപ്പെടുന്നതേത്? ജമൈക്കൻ ഇഞ്ചി 18 10000 രൂപയ്ക്ക് 10% നിരക്കിൽ രണ്ട് വർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ? Ans:: 100 19) Use the plural form of the nouns given in brackets... There are several.........in the Iceland.(volcano) Volcanoes
20) ഒരു ബാങ്ക് കൂട്ടുപലിശ കണക്കാക്കുന്നത് അർദ്ധവാർഷികമായാണ്. രാജ് ഈ വർഷം 1600 രൂപ ജനുവരി ഒന്നിനും, ജൂലൈ ഒന്നിനും deposit ചെയ്തു. എങ്കിൽ വർഷാവസാനം രാജിന് ലഭിക്കുന്ന പലിശ എത്ര രൂപയാണ്. ഉത്തരം : 121 രൂപ





08-11-2016


2.ഏഴ് മലകളുടെ നാട്.?

ശരിയുത്തരം. ജോര്‍ദാന്‍


3.ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സി ആണ് സിബ്.?


ശരിയുത്തരം. ഹോങ്കോങ്ങ്.



4.ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം.?.


ശരിയുത്തരം. അങ്കോര്‍ബത്ത് കബോഡിയ



5.''എനിക്ക് എന്നെ സംബന്ധിച്ച് ആകെ അറിയാവുന്നത് എനിക്കൊന്നും അറിയില്ല എന്നതാണ്'' ആരുടെ വാക്കുകള്‍.?


ശരിയുത്തരം. സോക്രട്ടീസ്



6.പിന്‍കോഡിലെ നാലാം അക്കം എന്തിനെ പ്രതിദാനം ചെയ്യുന്നു.?


ശരിയുത്തരം. തപാല്‍ റൂട്ട്.


7.''ഉറങ്ങുന്ന സുന്ദരി'' എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതം.?


ശരിയുത്തരം. ഇസ്ട്രാച്ചിയ ഹുവാതന്‍


8.നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും അദ്ധേഹമായിരുന്നു.ഏതു നാടകം കണ്ടുകൊണ്ടിരിക്കുമ്പോളാണ് അദ്ധേഹം വധിക്കപ്പെട്ടത്.?



ശരിയുത്തരം. ''ഔവര്‍ അമേരിക്കന്‍ കസിന്‍''



9.അരിതമേഡ് എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം .?


ശരിയുത്തരം. പോണ്ടിച്ചേരി



10.സൊഹ്റ നഗരത്തിന്റെ യുടെ പഴയപേര്.?


ശരിയുത്തരം. ചിറാപൂഞ്ചി.



11.പ്രാചീനകാലത്ത് ''ലൗഹിത്യ''എന്നറിയപ്പെട്ടിരുന്ന നദി.?



ശരിയുത്തരം.: ബ്രഹ്മപുത്ര.


12.''വേര്‍ഡ്സ് ദാറ്റ് ചേയ്ഞ്ചട് എ നേഷന്‍ '' ആരുടെ കൃതി.?


ശരിയുത്തരം. ഒബാമ.


13.ഒറ്റപ്പദമാക്കുക.

കാര്യങ്ങളെ വിശേഷണബുദ്ധിയോടെ കാണാനുള്ള കഴിവ്.?

ശരിയുത്തരം. പ്രത്യുല്‍പ്പന്നമതിത്വം


14.അക്ഷരശ്രേണി പൂരിപ്പിക്കുക A,D,I,P,...., . ?


ശരിയുത്തരം. Y




15.അംഗന്‍വാടികളുടെ ലക്ഷ്യം എത്രവരെയുള്ള കുട്ടികളുടെ പരിപാലനമാണ്.?


ശരിയുത്തരം. 6



16.കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് കൊല്ലം ജില്ലയാണ്.എങ്ങില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ ഉള്ള ജില്ല ഏതാണ്.?


ശരിയുത്തരം. കൊല്ലം.

17.വിവരാവകാശ നീയമത്തിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്നത്.?


Freedom of information act 2002

18.എ.എഫ്.സി കപ്പ് ഫുട്‍ബോളിന്റെ ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ക്ലബ്ബ്.?

ശരിയുത്തരം. ബെംഗളൂരു എഫ്.സി


19. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ "ചൂർണ്ണി" എന്ന് പരാമർശിച്ചിരിക്കുന്ന കേരളത്തിലെ നദി ?

ശരിയുത്തരം .പെരിയാര്‍


20. ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി VAT നടപ്പിലാക്കിയ സംസ്ഥാനം?

ശരിയുത്തരം. ഹരിയാനാ.


07-11-2016









14) മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കില്‍ അവയില്‍ ഏറ്റവും ചെറിയ സംഖ്യ ഏത് ?

ഉത്തരം : 8

15) ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം - ഈ ക്രിയ.
(a) വിധായകപ്രകാരം (b) അനുജ്ഞായക പ്രകാരം (c) നിയോജക പ്രകാരം (d)നിര്‍ദ്ദേശകപ്രകാരം


ഉത്തരം : A) വിധായകപ്രകാരം



16) പെരിസ്റ്റാൾസിസ് _________ നാഡികളുടെ നിയന്ത്രണത്തിലാണ്


 ഉത്തരം : സിംപതറ്റിക്


17) ദേശീയ കർഷക ദിനം എന്നാണ് ?

 ഉത്തരം : ഡിസംബർ 23


18) രാഷ്ട്ര കൂട രാജ വംശത്തിന്റെ തലസ്ഥാനം.?

ഉത്തരം : ഷോലാപൂര്‍ ( മാന്‍ഹട്ട്)

19) ചൌരി ചൌര സംഭവം നടന്ന വര്‍ഷം.?

ഉത്തരം : 1922

20) രേഖ വീട്ടിൽ നിന്നും ആദ്യം കിഴക്കോട്ട് "1" കിലോമീറ്ററും പിന്നീട് വടക്കോട്ട് "1/2" (അര) കിലോമീറ്ററും, പിന്നീട് പടിഞ്ഞാറോട്ട് "1" കിലോമീറ്ററും അതിനുശേഷം തെക്കോട്ട് 1/2" (അര), കിലോമീറ്ററും സഞ്ചരിച്ചാൽ... രേഖ വീട്ടിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് ?

ഉത്തരം : 0, പൂജ്യം






07-10-2016


അസ്ഥികൂടങ്ങളുടെ താടാകം, നിഗൂഢ താടാകം എന്നീ വിളിപ്പേരുള്ള തടാകം ?
ഉത്തരം: രൂപകുണ്ഡ് ഉത്തരാഞ്ചൽ
ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിന്റെ ' ഇൻക്രെഡിബിൾ ഇന്ത്യ ' പ്രചാരണ പരിപാടിയുടെ ബ്രാൻഡ്‌ അംബാസിഡർ ?
ഉത്തരം : നരേന്ദ്ര മോദി
'ശത്രുജീത്' ഇന്ത്യയുടെ എന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലന പരിപാടി ഏത് ജില്ലയില്‍ വച്ചാണ് നടത്തിയത് ?
ഉത്തരം : ബിക്കാനെർ
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ ജനതക്ക് വിവരങ്ങൾ നൽകുന്നതിന് വേണ്ടി ഗൂഗിൾ ആരംഭിച്ച വെബ്സെെറ്റ്?
ഉത്തരം : ഭാരത് സേവ്സ്‌
സ്വച്ഛ് ഭാരത് മിഷൻെറ ഭാഗ്യ ചിഹ്നമായ വനിത?
ഉത്തരം : കാർവാർ ഭായ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതി?
ഉത്തരം: പ്രധാനമന്ത്രി ഉജ്ജ്വല യോജന
സൗമ്യ വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ ?
ഉത്തരം : രഞ്ജൻ ഖോഖോയ്
ഒളിമ്പിക് മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
ഉത്തരം : P V സിന്ധു
ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തിൻെറ ബഹുമാർത്ഥം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ തെക്കേ അമേരിക്കൻ രാജ്യം ?
ഉത്തരം : ബ്രസീൽ
"എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു. ഇപ്പോൾ ഒന്നായീരിക്കുന്നു " ഗാന്ധിജിയുടെ നിര്യാണവേളയിൽ ഇങ്ങനെ പറഞ്ഞതാരായിരുന്നു ?
ഉത്തരം : മീര ബെൻ
പ്രഥമ എൻ എൻ പിള്ള സ്മാരക പുരസ്‌കാരത്തിന് അർഹനായ നടൻ ??
ഉത്തരം : മധു
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരം എത്ര സെ.മീറ്ററാണ്
ഉത്തരം : 25
ഏത് ഹോർമോൺ കുത്തിവയ്പാണ് ആസ്തമാ രോഗിക്ക് രോഗശമനത്തിനായി നൽകുന്നത?
ഉത്തരം : കോർട്ടിസോൺ
2016 ലെ ഇന്ത്യ ബയോഡിവേഴ്സിറ്റി അവാർഡ് ലഭിച്ച ടൈഗർ റിസേർവ് ഏതാണ് ?
ഉത്തരം : പക്കെ ടെെഗര്‍ റിസര്‍വ്വ് (അരുണാചൽ പ്രദേശ്)
15) 2016 വയലാർ അവാർഡ് നേടിയ വ്യക്തി ആര്?
ഉത്തരം : യു കെ കുമാരൻ
നമ്മുടെ ദേശീയ പതാകയുടെ വീതിയും, നീളവും തമ്മിലുള്ള അനുപാതം എത്ര??..
ഉത്തരം : 2:3
2016 ലെ 'ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ' ആയി ഹാർവാർഡ് ഫൌണ്ടേഷൻ തിരഞ്ഞെടുത്തത് ആരെയാണ്
ഉത്തരം : Aung San Suu Kyi
"AMERICA - 4" ഉം "RUSSIA-3" ഉം ആയാല്‍ ITALY എത്ര ?
ഉത്തരം : 2
"ബുദ്ധിയുള്ളവൻ = ബുദ്ധിമാൻ" ഏതു നാമശബ്ദത്തിനു ഉദാഹരണം ആണ്.?
ഉത്തരം :തദ്ധിതം
72 പേരുള്ള ഒരു ക്യു. ജയൻ പിന്നിൽ നിന്നും 12-മത്തെ ആളാണ്‌. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്‌?
ഉത്തരം : 61


================================================

04-10-2016

ഇന്ത്യയിലെ ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം. മൈസൂർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ? ആർ എസ് ശർമ്മ ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ചത് ആരെ? ഉത്തരം : ഡോ.പൽപ്പു ബ്രിട്ടനിലെ ഗ്രീൻ ബോണ്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ബാങ്ക് ? യെസ് ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ അയുർവേദ ആന്റി ഡയബറ്റിക്ക്ഡ്രഗ്-? BGR.34 2016 ൽ ആർമി യൂണിഫോം വിൽ‌പ്പന നിരോധിച്ച സംസ്ഥാനം? പഞ്ചാബ് ചലോ മിൽക്കർ നയാ കരേൻ എന്തുമായി ബന്ധപെട്ടിരിക്കുന്നു? 2016 റെയില് വേ ബജറ്റ് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തേക്ക് ആകർഷിക്കുവാൻ school on wheel എന്ന പദ്ധി നടപ്പിലാക്കിയ സംസ്ഥാനം ? രാജസ്ഥാൻ എത് ഖജുരാഹോ ശിൽ‌പ്പം ആണ് പ്രധാനമന്ത്രി മോഡിക്ക് കാനഡ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ കൈമാറിയത്? പാരറ്റ് ലേഡി ഇന്ത്യയുടെ മകൾ എന്ന വിവാദ ഡോക്യുമെൻഡ്രി സവിധാനം ചെയിതത് ആര് ? ലെസ്ലി ഉഡ്വിൻ കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്.? ഉത്തരം : വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജർമനിയിൽ വച്ച് കൊല്ലപ്പെട്ട മലയാള വിപ്ലവകാരിയാര് ? ചെമ്പകരാമൻ പിള്ള വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായി വ്യവസായ പാർക്ക് ആരംഭിച്ച ആദ്യ സംസ്ഥാനം? ഉത്തരാഖണ്ഡ് ഡൂൺ താഴ്വവരയിൽ കാണപെടുന്ന പ്രധാന വൃക്ഷം ? സാൽമരങ്ങൾ ബാലവേല ഇല്ലാതെ നിർമിക്കുന്ന പരവതാനികൾക്ക് നൽകുന്ന റഗ്മാർക്ക് മുദ്രയുടെ പുതിയ പേരെന്ത്? ഗൂഡ്‌വീവ് 2016-ലെ നെൽസൺ മണ്ടേല അവാർഡിന് അർഹയായ പാകിസ്താൻ വനിത? തബാസും അദ്നാൻ മനുഷ്യൻ കൃതൃമമായി നിർമിച്ച ആദ്യ ധാന്യം? ടിട്രിക്കേൽ 25000 അടി ഉയരത്തിൽ നിന്നും പാരച്യൂട് / വിങ് സ്യൂട് ഇല്ലാതെ ചാടി റെക്കോർഡിട്ട sky diver ആരാണ്..? Luke Aikins രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം ? മഗ്നീഷ്യം ഒരാളുടെ ശമ്പളം വർദ്ധിച്ചപ്പോൾ അത് 8700 രൂപയായി.. വർദ്ധനയ്ക്ക് മുൻപുള്ള അയാളുടെ ശമ്പളം 7250 ആണെങ്കിൽ എത്ര ശതമാനം ആണ് വർദ്ധനവ്.. ? 20%









പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ ഇന്ന് മുതൽ( OCTOBER 1) 50 മത്സര ദിവസങ്ങൾ നീളുന്ന ഒരു മാരത്തൺ ക്വിസ് മത്സരം ആരംഭിക്കുകയാണ്. 
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 3 ന് ആണ് മത്സരം. 
ഒരു ദിവസം 20 ചോദ്യങ്ങളാവും മത്സരത്തിൽ ഉണ്ടാകുക.
50 ദിവസം കൊണ്ട് 1000 ചോദ്യങ്ങൾ ക്വിസിൽ പരിചയപ്പെടുത്തും .

ചോദ്യങ്ങൾ 3 മണി മുതൽ പ്രത്യേക പോസ്റ്റായി 3 മിനുട്ടിന്റെ ഇടവേളകളിൽ ഉണ്ടാകും. 4 മണിയ്ക്ക് മത്സരം അവസാനിക്കും.

ഉത്തരത്തെ, മാർക്കിനെ സംബന്ധിച്ച പരാതികൾ, റിസൾട്ട് പ്രഖ്യാപനം എന്നിവ 4 മുതൽ 5 വരെയുള്ള സമയത്ത് പൂർത്തിയാക്കും.

*ഓരോ ചോദ്യത്തിനും ആദ്യം ശരിയുത്തരം നൽകുന്ന 3 പേർക്കായിരിക്കും മാർക്ക് നൽകുക.ഇത് 5,3, 2 എന്ന ക്രമത്തിലായിരിക്കും.
* 3 മിനുട്ടിനുള്ളിൽ ശരിയുത്തരം പറയുന്ന മറ്റെല്ലാവർക്കും 1 മാർക്ക് വീതം ലഭിക്കും.
* ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ പാടില്ല. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ 10 മാർക്ക് മൈനസ് നൽകുന്നതാണ്.
* ഒരാൾ ഒന്നിലധികം ഉത്തരം ചേർക്കാൻ പാടുള്ളതല്ല.
••••••••••••••••••••••••
ഷിജിന മൂതയിൽ
അരുൺ രമേശ്
ജോഷി.റ്റി.വിൻസന്റ്

ഉത്തരത്തെ സംബന്ധിച്ചോ നടത്തിപ്പിനെ സംബന്ധിച്ചോ തർക്കം ഉള്ള പക്ഷം അപ്പീൽ നൽകാവുന്നതാണ്.
  •••••••••••••••••••••••••
ലിജോ ജോസഫ്.


ഏവർക്കും വിജയം നേർന്നു കൊണ്ട് ,

സ്നേഹപൂർവ്വം,
അഡ്മിൻ ടീം

No comments:

Post a Comment