scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


കേരള നവോത്ഥാനം

1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത്?
സഹോദരൻ അയ്യപ്പൻ
🍰ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ
🍰ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി
🍰മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
🍰അച്ചിപ്പുടവ സമരം നയിച്ചത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
🍰അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
സ്വാമിത്തോപ്പ്
🍰അയ്യങ്കാളി അന്തരിച്ച വർഷം
1941
🍰മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?
സർദാർ കെ.എം.പണിക്കർ
🍰മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല
🍰'അദ്വൈതചിന്താപദ്ധതി'രചിച്ചത്?
ചട്ടമ്പിസ്വാമികൾ
🍰മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
വി.ടി.ഭട്ട തിരിപ്പാട്
🍰ആനന്ദമതം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
🍰നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
നടരാജഗുരു
🍰ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഡോ.പൽപു
🍰ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു
🍰ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി
🍰ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
അയ്യാ വൈകുണ്ഠർ
🍰ഉദ്യാനവിരുന്ന രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
🍰എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?
തൃശ്ശൂർ
🍰ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ
🍰ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ
🍰ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്സ്
🍰ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931
🍰പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്
കേരളവർമ വലിയകോയിത്തമ്പുരാൻ
🍰പതിനേഴാം
വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ
വി.ടി.ഭട്ടതിരിപ്പാട്‌
🍰ബാലാക്ളേശം രചിച്ചത്
പണ്ഡിറ്റ് കറു പ്പൻ
നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു
🍰"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാ വൈകുണ്ഠർ
🍰പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ
🍰പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
🍰നീലകണ്ഠതീർഥപാദരുടെ ഗുരു?
ചട്ടമ്പി സ്വാമികൾ
🍰പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ സ്ഥാപകൻ?
പൊയ്കയിൽ അപ്പച്ചൻ
🍰ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852
🍰ബഹ്മാനന്ദ
ശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
🍰ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി
🍰ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
ബോധാനന്ദ
🍰ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
പള്ളുരുത്തി
🍰ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
ചട്ടമ്പി സ്വാമികൾക്ക്
🍰ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്

നവോത്ഥാന നായകരും അപരനാമങ്ങളും
©
🔔 നാണുവാശാൻ  ശ്രീ നാരായണ ഗുരു
🔔 ജഗദ്ഗുരു  ശ്രീ ശങ്കരാചാര്യർ
🔔 പുലയരാജ  അയങ്കാളി
🔔 ശിവരാജയോഗി  തൈക്കാട് അയ്യ
🔔 മുടിചൂടും പെരുമാൾ  വൈകുണ്ഠ സ്വാമികൾ
🔔 മുത്തുക്കുട്ടി  വൈകുണo സ്വാമികൾ
🔔 കുഞ്ഞൻപ്പിള്ള  ചട്ടമ്പിസ്വാമികൾ
🔔 ഷൺമുഖദാസൻ  ചട്ടമ്പിസ്വാമികൾ
🔔 സർവ്വ വിദ്യാധി രാജ  ചട്ടമ്പിസ്വാമികൾ
🔔 ആലത്തുർ സ്വാമി  ബ്രഹമാനന്ദ ശിവയോഗി
🔔 ഭാരത കേസരി  മന്നത്ത് പത്മനാഭൻ
🔔 കേരളൻ  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
🔔 നടുവത്തമ്മൻ  കുറുമ്പൻ ദൈവത്താൻ
🔔 കവിതിലകൻ  പണ്ഡിറ്റ് കറുപ്പൻ

8 comments: