scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Friday 9 December 2016

എങ്ങനെ പഠിക്കണം ?? - ടൈം ടേബിൾ തയ്യാറാക്കാം..


പ്രീയമുള്ളവരേ.,
പഠനം ആരംഭിക്കുമ്പോൾ ഏവരേയും കുഴയ്ക്കുന്ന ചോദ്യമാണ് എങ്ങനെ പഠിക്കണമെന്നും  തുടങ്ങണമെന്നും ഉള്ളത്.
ഒരു കാര്യം ഓർക്കുക. നമുക്ക് പഠിച്ചു തീർക്കാൻ കൃത്യമായ ഒരു പാഠഭാഗം ഇല്ല. എന്നാൽ ഒരു സിലബസ് ഉണ്ട് താനും. സിലബസിനുള്ളിൽ നിൽക്കുന്ന വസ്തുതകൾ എത്ര കൂടുതൽ പഠിക്കുന്നുവോ അത്രയും നമ്മൾ വിജയത്തോട് അടുത്തു കൊണ്ടിരിക്കും. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും 
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം , വലിച്ചു വാരിയുള്ള പഠനവും അനാവശ്യ വസ്തുതകൾ പഠിക്കുന്നതും ഒഴിവാക്കുക എന്നതാണ് .ഇവിടെയാണ് ചിട്ടയായ പഠനത്തിന്റെ പ്രസക്തി. ചിട്ടയായ പഠനം സാധ്യമാകണമെങ്കിൽ ചിട്ടയായ ജീവിത ചര്യയും ലഭ്യമായ സമയം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ തയ്യാറാക്കിയ ഒരു ടൈം ടേബിളും ആവശ്യമാണ്.
ഇവിടെ വരുന്ന ഒരാഴ്ച്ച കാലത്തേക്കുള്ള ടൈം ടേബിൾ ആണ് ഞങ്ങൾ തരുന്നത്. തുടക്കത്തിൽ ദിവസവും പതിനൊന്ന് മണിക്കൂർ സമയം പഠനത്തിനായി മാറ്റി വയ്ക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .ഓരോ ആഴ്ചയിലും ടൈം ടേബിൾ പുതുക്കി നൽകുന്നതാണ്. രാവിലെ 5 മണി മുതൽ രാത്രി 12.30 വരെ നീളുന്ന ഷെഡ്യൂൾ ആണ് ഈ ആഴ്ച. ഇതൊരു ട്രയൽ കൂടിയാണ്.

പഠിക്കുവാനോ ജോലിക്കായോ പുറത്ത് പോകേണ്ടി വരാത്തവർ ആണ് ഈ സമയക്രമം പിന്തുടരേണ്ടത്. മറ്റുള്ളവർ ഇതേപോലെ ബ്ലാങ്ക് ടൈംടേബിൾ വരച്ചുണ്ടാക്കി ലഭ്യമായ സമയം വിവിധ വിഷയങ്ങൾക്കായി  വിനിയോഗിക്കണം. 
മറ്റൊന്ന് ,
ഈ ആഴ്ച ടൈം ടേബിളിൽ പൊതു വിജ്ഞാനത്തിനും ഗണിതത്തിനുമാണ് മുൻഗണന നൽകിയിട്ടുള്ളത്. വരും ആഴ്ചകളിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുത്തുന്നതാണ്.
11 മണിക്കൂർ പഠനം എങ്ങനെ സാധ്യമാകും എന്നോർത്ത് ആരും അമ്പരക്കെണ്ട. തീർച്ചയായും നമ്മൾ മനസ്സിൽ ഉറപ്പിച്ചാൽ അത് സാധ്യമാക്കാവുന്നതേയുളളു. വേറൊരു സുപ്രധാന കാര്യം., ദിവസവും 11 മണിക്കൂർ പഠനത്തിനായി മാറ്റി വയ്ക്കുന്ന നിങ്ങളെ ആർക്ക് തോൽപ്പിക്കാനാവും ??
ഇത്തരത്തിൽ പഠിക്കാൻ തയ്യാറായാൽ ഒരാൾക്കും മത്സര പരീക്ഷയിൽ നിങ്ങളെ തോൽപ്പിക്കാനാവില്ല. ഉറപ്പാണ്.

വ്യത്യസ്ത സമയങ്ങളിൽ , നൽകിയിരിക്കുന്ന വിഷയങ്ങൾ തന്നെ കഴിവതും പഠിക്കാൻ ശ്രമിക്കുക. പഠന വിരസത അകറ്റുന്ന തരത്തിലാണ് വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപ്പോൾ നാളെ മുതൽ ഒരാഴ്ച ഈ ടൈം ടേബിൾ പരീക്ഷിക്കാം ..
എന്താ ?



സ്നേഹപൂർവ്വം,

അഡ്മിൻ ടീം.

എങ്ങനെ ദിവസവും പഠനത്തിനായി 11 മണിക്കൂർ കണ്ടെത്താം എന്ന് അടുത്ത പോസ്റ്റിൽ പറയാം.
  


4 comments: