scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


ആനുകാലികം

1:* ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ?
*• സുരേഷ് പ്രഭു*
*2:* 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?
*• ഉത്തര കൊറിയ*
*3:* 15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?
*• സാക്ഷർ ഭാരത്*
*4:* ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ?
*• വി. ഭാസ്ക്കരൻ*
*5:* മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
*• പൗലിന വേഗ*
*6:* ഈയിടെ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
*• സാരംഗി*
*7:* 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ?
*• രാജേന്ദ്ര സിംഗ്*
*8:* രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ?
*• സാനിയ മിർസ*
*9:* 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ?
*• ഗുവഹത്തി & ഷില്ലോംഗ്*
*10:* ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ?
*• അമരാവതി*
*11:* 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ?
*• പെരുമണ്ണ ഗ്രാമപഞ്ചായത്ത്*
*12:* ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ?
*• ടിയാൻഹെ – 2*
*13:* ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ?
*• ഫ്രാൻസിസ് ഹൊലാന്ത്*
*14:* 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത്
*• സിക്കിം*
*15:* പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ?
*• കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട്*
*16:* ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ?
*• മാൻഗ്രോവ് സംരക്ഷണ പദ്ധതി*
*17:* ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി (അമൻഡ്മെൻറ്) ബിൽ പാസാക്കിയത് ?
*• 2015*
*18:* ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ?
*• സുന്ദർ പിച്ചൈ*
*19:* അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരി ?
*• മാർഗി സതി*
*20:* ഐ.എസ്.ആർ.ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ?
*• ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം*
*21:* 2015-ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ?
*• ബീഹാർ*
*22:* 2015 ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം ?
*• ബേഡ്മാൻ*
സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജന സൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി
ആർദ്രം മിഷൻ
☘കേരള സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസഡർ
മോഹൻലാൽ
☘ സർക്കാർ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ
എറൈസിങ് കേരള
☘ ഭിന്ന ലിംഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ ആദ്യമായി പ്രത്യേക സമിതി നിലവിൽ വന്ന സ്ഥലം
കോഴിക്കോട്
☘ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശ ഭരണ സ്ഥാപനം
ആലപ്പുഴ നഗരസഭ
☘ കേരള ഹൈക്കോടതിയുടെ 32-ാമത്തെ ചീഫ് ജസ്റ്റിസ്
മോഹൻ എം. ശാന്തന ഗൗഡർ
☘ മാലിന്യ നിർമ്മാർജ്ജനത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജൈവകൃഷി വ്യാപനത്തിനും പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി
ഹരിത കേരളം
☘ സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ച സ്ഥലം
പറശ്ശിനിക്കടവ് (കണ്ണൂർ)
☘ ദക്ഷിണേന്ത്യയിൽ ആദ്യമായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
☘ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ യൂത്ത് അംബാസഡറായി നിയമിതനായ ചലച്ചിത്ര താരം
നിവിൻ പോളി
☘ 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്
കെ.ജി.ജോർജ്
☘ പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
ഗ്രീൻ കാർപെറ്റ്
☘ സമ്പൂർണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലോട്ടറി
നിർമൽ
☘ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് തുടക്കം കുറിച്ച നഗരം
കൊച്ചി
☘ കേരള ടൂറിസത്തിന്റെ സ്പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തിന് വേദിയാകുന്ന നഗരം
കൊച്ചി

3 comments: