scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


MISSION500


TWENTY 20 - MATHS - REVISION EXAMS 

REVISION EXAM NO: 2

CLICK HERE


TWENTY 20 - MATHS - REVISION EXAMS 

REVISION EXAM NO: 1 


CLICK HERE





പ്രീയമുള്ളവരേ,
നമ്മുടെ LDC തീവ്ര പരിശീലന പരിപാടിയായ #FOCUS2017 ന്റെ ഒരു സുപ്രധാന ഭാഗമാണ് പ്രതിമാസ റിവിഷനുകൾ. ഓരോ 5 പ്രതിവാര മോഡൽ പരീക്ഷകൾ കഴിയുമ്പോഴും നമ്മൾ റിവിഷൻ നടത്താറുണ്ട്. 5 പരീക്ഷകളിലെ 500 ചോദ്യങ്ങളുൾപ്പെടുത്തി #MISSION500എന്ന പേരിലാണ് റിവിഷൻ പ്രോഗ്രാം നടത്തുന്നത്. 500 മാർക്കും നേടുക എന്ന വെല്ലുവിളിയാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഉയർത്തിയത്.

ആഗസ്ത് മാസത്തിലെ റിവിഷൻ പ്രോഗാമിന് വൻപിച്ച പങ്കാളിത്തമാണ് ഉണ്ടായത് എങ്കിലും മിഷൻ വിജയകരമായി 3 പേർ മാത്രമാണ് പൂർത്തിയാക്കിയത് .

500 ൽ 500 മാർക്കും നേടിയത്

ഫെബാ മോസസ്

അശ്വതി അനിൽ

നിഷാ ശ്രീ



എന്നിവരാണ്‌. 499 മാർക്ക് നേടി ഫർസാന ഫാഹിനും മുന്നിലെത്തി.
വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയം അത്യന്തം ആവേശകരവും മറ്റുള്ളവരെ വാശിയോടെ പഠിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. വിജയം തുടർക്കഥയാക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. മിഷൻ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഇക്കുറി വീണ്ടും അവസരമുണ്ട്. സെപ്റ്റംബർ മാസ റിവിഷൻ നാളെ മുതൽ ആരംഭിക്കുന്നു. വാശിയോടെ കഠിനമായി പ്രയത്നിക്കൂ...
ഉറപ്പായും വിജയം നിങ്ങളെ തേടിയെത്തും.

അഡ്മിൻ ടീം
















പ്രിയമുള്ളവരേ,


നമ്മുടെ ഗ്രൂപ്പിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന LDC തീവ്രപരിശീലന പരിപാടി #FOCUS2017 പ്രതിമാസ റിവിഷൻ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് #MISSION500എന്ന് പേരിട്ടിരിക്കുന്ന ഈ റിവിഷൻ പ്രോഗ്രാമിൽ 5 മോഡൽ പരീക്ഷകളും വീണ്ടും മുഴുവൻ പേരും എഴുതണം. ഓരോ വിഷയത്തിലേയും ഏറ്റവും പ്രധാനപ്പെട്ട 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ചോദിച്ചത് .എന്നാൽ പലർക്കും നന്നായി സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. ഇത് പഠിച്ചാൽ എല്ലാമായി എന്ന് അർത്ഥമില്ല എന്നാൽ ഇത് പഠിക്കാതെ നിങ്ങൾ ഒന്നുമാവില്ല. അതിനാൽ 5 പരീക്ഷകളിലുമായി 100 വീതം 500 ചോദ്യങ്ങൾ ഞങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു . 500 മാർക്കും നേടുക എന്ന വെല്ലുവിളിയാണ് നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ വയ്ക്കുന്നത് . 500 മാർക്ക് നേടി ഈ മിഷൻ വിജയകരമായി പൂർത്തിയാക്കാൻ നിങ്ങളെ ഞങ്ങൾ വെല്ലുവിളിക്കുന്നു ..

നിങ്ങളുടെ പോരാട്ട വീര്യവും വാശിയും പ്രകടിപ്പിക്കാൻ ഈ മിഷൻ ഏറ്റെടുക്കൂ...

ഹൃദയാഭിവാദ്യങ്ങൾ.. !!!

No comments:

Post a Comment