scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


കേരള രാഷ്ട്രീയം



കേരള രാഷ്ട്രീയം


1.# Kerala Politics ഇന്ത്യയില് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില് വന്നതെവിടെ? കേരളം

2. # Kerala Politics ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957 ഏപ്രില് 1(126 അംഗങ്ങള്)

3. # Kerala Politics ഒന്നാം നിയമസഭ അധികാരത്തില് വന്നത് എന്നാണ്? 1957 ഏപ്രില് 5 (11 അംഗ മന്ത്രി സഭ)

4. # Kerala Politics ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്? 1957 ഏപ്രില് 27

5. # Kerala Politics കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? ഇ എം ശങ്കരന് നമ്പൂതിരിപ്പാട്

6. # Kerala Politics കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്? പട്ടം താണുപിള്ള

7. # Kerala Politics ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയായ വ്യക്തി: കെ കരുണാകരന്

8. # Kerala Politics ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: ഇ കെ നായനാര് (4009 ദിവസം)

9. # Kerala Politics തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: സി അച്ചുത മേനോന് (2364 ദിവസം)

10. # Kerala Politics നിയമസഭാംഗമാകാതെ കേരളത്തില് മുഖ്യമന്ത്രിയായ ആദ്യ വ്യക്തി: സി അച്ചുത മേനോന്

11. # Kerala Politics കേരളത്തിലെ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: ആര് ശങ്കര്

12. # Kerala Politics പിന്നോക്ക സമുദായത്തില് നിന്നുള്ള ആദ്യ മുഖ്യ മന്ത്രി: ആര് ശങ്കര്

13. # Kerala Politics കേരളാനിയമസഭയില് ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി: സി അച്ചുതമേനോന്

14. #KeralaPolitics കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണര് സ്ഥാനം വഹിച്ച ആദ്യ വ്യക്തി: പട്ടം താണുപിള്ള

15. # Kerala Politics കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി: പട്ടം താണുപിള്ള

16. #KeralaPolitics 19 ം നൂറ്റാണ്ടില് ജനിച്ച കേരളാ മുഖ്യമന്ത്രി: പട്ടം താണുപിള്ള


17. #KeralaPolitics കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി: ഇ കെ നായനാര്


18. #KeralaPolitics കാലാവധി പൂര്ത്തിയാക്കിയ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: കെ കരുണാകരന്


19. #KeralaPolitics കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി: വി എസ് അച്ചുതാനന്ദന്


20. #KeralaPolitics കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: എ കെ ആന്റണി

21. #KeralaPolitics ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
ആര് ശങ്കര്


22. #KeralaPolitics കേരളത്തിലെ ആദ്യ ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു

23. #KeralaPolitics കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു

24. #KeralaPolitics കേരള ഗവര്ണര് ആയിരുന്ന ആദ്യ വനിത: ജ്യോതി വെങ്കിടാചലം

25. #KeralaPolitics കേരള ഗവര്ണര് സ്ഥനം വഹിച്ച ശേഷം ഇന്ത്യന് രാഷ്ട്രപതിയായ വ്യക്തി:
വി വി ഗിരി

26. #KeralaPolitics ഏറ്റവും കൂടുതല് കാലം എം എല് എ ആയിരുന്ന വ്യക്തി: കെ ആര് ഗൗരി

27. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര് ആരായിരുന്നു? റോസമ്മ പുന്നൂസ്

28. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ സ്പീക്കര് ആരായിരുന്നു? ശങ്കരനാരായണന് തമ്പി

29. #KeralaPolitics കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്: സി എച്ച് മുഹമ്മദ് കോയ

30. #KeralaPolitics ഏറ്റവും കൂടുതല് കാലം കേരളാസ്പീക്കര് ആയിരുന്ന വ്യക്തി: വക്കം പുരുഷോത്തമന്

31. #KeralaPolitics തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം സ്പീക്കറായിരുന്ന വ്യക്തി: എം വിജയകുമാര്

32. #KeralaPolitics ഏറ്റവും കൂടുതല് കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്: എ സി ജോസ് (8 തവണ)


33. #KeralaPolitics നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി

34. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി

35. #KeralaPolitics ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്? പി ടി ചാക്കോ


36. #KeralaPolitics കേരളാ നിയമസഭയില് കൂടുതല് കാലം പ്രതിപക്ഷ നേതാവായിരുന്നതാര്? ഇ എം എസ് നമ്പൂതിരിപ്പാട്


37. #KeralaPolitics പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്? ഉമ്മന് ചാണ്ടി


38. #KeralaPolitics ഒന്നാം ഇ എം എസ് മന്ത്രിസഭയില് എത്ര അംഗങ്ങള് ഉണ്ടായിരുന്നു? 11


39. #KeralaPolitics ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു? കെ ആര് ഗൗരി അമ്മ

40. #KeralaPolitics ഒന്നാം നിയമസഭയില് എത്ര വനിതകള് ഉണ്ടായിരുന്നു? 6

41. #KeralaPolitics കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്? കെ ആര് ഗൗരി അമ്മ

42. #KeralaPolitics കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു? സി അച്ചുത മേനോന്


43. #KeralaPolitics കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി: ജോസഫ് മുണ്ടശ്ശേരി


44. #KeralaPolitics കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി: കെ പി ഗോപാലന്


45. #KeralaPolitics കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി: വി ആര് കൃഷ്ണയ്യര്


46. #KeralaPolitics കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി: എ ആര് മേനോന്

47. #KeralaPolitics കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി: പി കെ ചാത്തന് മാസ്റ്റര്


48. #KeralaPolitics കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി: ടി എ മജീദ്

49. #KeralaPolitics കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി: കെ സി ജോര്ജ്ജ്


50. #KeralaPolitics കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി: കെ ആര് ഗൗരി


ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്.

അറുപതാണ്ട് തികയുന്ന കേരളത്തെ ഇന്ന് കാണുന്ന നിലയിലേക്ക് നയിച്ചവരില്‍ പ്രധാനിയാണ് ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്. രാഷട്രീയ നേതാവ് എന്നതിലുപരി എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സാമൂഹിക കാഴ്ചപ്പാടിനെ മാറ്റിയ വ്യക്തിത്വമാണ് ഇ.എം.എസിന്റേത്. അദ്ദേഹവുമായി ബന്ധപ്പെട്ട് PSC നിരന്തരം ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
pscexamtips.blogspot.com
🎈 കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
🎈 കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ കമ്മ്യൂണിസ്റ്റ്
🎈 ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്മൂണിസ്റ്റ് നേതാവ്
🎈 ഇന്ത്യയിലാദ്യമായി ഭരണഘടനയുടെ അനുഛേദം 356 ന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി
🎈 കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ്
🎈 കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായ വ്യക്തി
🎈 കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ കമ്മൂണിസ്റ്റ്
🎈 ഒരു നിയമസഭയുടെ കാലയളവിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആദ്യ വ്യക്തി
🎈 സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മുഖ്യമന്ത്രി
🎈 കേരള നിയമസഭയുടെ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
🎈 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സപ്ത കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി
🎈 സി.പി.ഐ യുടേയും സി.പി.ഐ.എമ്മിന്റേയും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി
🎈 1967 ൽ നിലവിൽ വന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ
🎈 കേരള നിയമസഭ കർഷക ബന്ധ ബിൽ അവതരിപ്പിച്ച സമയത്തെ മുഖ്യമന്ത്രി
🎈 1910 ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ നൽകിയ മുഖ്യമന്ത്രി
🎈 പി.എസ്. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയ വ്യക്തി
🎈 ജവഹർലാൽ നെഹ്റു എന്ന ആദ്യ കൃതി എഴുതിയ വ്യക്തി
🎈 'കേരളം മലയാളികളുടെ മാതൃഭൂമി ' എന്ന പ്രസിദ്ധകൃതി എഴുതിയ വ്യക്തി.
🎈'ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം' , 'ഗാന്ധിയും ഗാന്ധിസവും ' എന്നീ കൃതികളുടെ കർത്താവ്
🎈 കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന ശേഷം സി.പി.ഐ.എം മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവ്
🎈 ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ സിനിമ - നെയ്ത്തുകാരൻ
🎈 ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ എം. മുകുന്ദന്റെ നോവൽ - കേശവന്റെ വിലാപങ്ങൾ
🎈 ഒന്നാം നിയമസഭയിലേയ്ക്ക് ഇ.എം.എസ് തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം - നീലേശ്വരം
🎈 ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ്
🎈 'A Short History of the Peasant movement in Kerala ' എന്ന കൃതിയുടെ കർത്താവ്

🎈 ആത്മകഥയുടെ പേര് - ആത്മകഥ

=====================


പട്ടം താണുപിള്ള
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ സമുന്നതനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളിയും ഭരണതന്ത്രജ്ഞനും കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയെ സംബന്ധിക്കുന്ന ., PSC ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
♻ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി
♻ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി
♻ ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ് നേതാവ്
♻ രാജി വച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി
♻ കേരള സംസ്ഥാനത്ത് കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ നേതാവ്
♻ ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
♻ കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ്
♻ ഏറ്റവും കുറച്ച് കാലം തിരു- കൊച്ചി മുഖ്യമന്ത്രിയായ വ്യക്തി
♻ 19 ആം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി
♻ തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്
♻ കേരള മുഖ്യമന്ത്രിയായതിന് ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി
♻ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയുടെ പ്രധാന മന്ത്രി

===================




ആർ.ശങ്കർ

എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ സാമൂഹികനീതിക്കുവേണ്ടി പ്രവര്‍ത്തിച്ച..,
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്‍. ശങ്കര്‍ എന്ന നേതാവിനെക്കുറിച്ച് PSC ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
🇨🇮 കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി
🇨🇮 കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
🇨🇮 കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ പിന്നോക്ക സമുദായാംഗം
🇨🇮 കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി
🇨🇮 ഉപ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
🇨🇮 മന്നത്ത് പത്മനാഭനുമായി ചേർന്ന് ഹിന്ദു മഹാമണ്ഡലത്തിന് രൂപം കൊടുത്ത നേതാവ്
🇨🇮 കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി
🇨🇮 അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ച കേരള മുഖ്യമന്ത്രി
🇨🇮 ആർ.ശങ്കറിനെതിരെ അവിശ്വാസം അവതരിപ്പിച്ച വ്യക്തി - പി.കെ. കുഞ്ഞ്
🇨🇮 1954 ൽ 'ദിനമണി ' പത്രം ആരംഭിച്ച വ്യക്തി
🇨🇮 വിമോചന സമര കാലത്തെ KPCC പ്രസിഡൻറ്
🇨🇮 SNDP യോഗം ജനറൽ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി
🇨🇮 കോൺഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു MLA മാരെ സംഘടിപ്പിച്ച് ഡമോക്രാറ്റിക് കോൺഗ്രസിന് രൂപം കൊടുത്ത നേതാവ്
🇨🇮 കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി
🇨🇮 കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി
🇨🇮 കൊല്ലത്തെ ശ്രീ നാരായണാ കോളേജ് (SN കോളേജ്) പടുത്തുയർത്തിയ വ്യക്തി.

===================

സി. അച്യുതമേനോൻ
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി കണക്കാക്കുന്ന, സിപിഐയുടെ സമുന്നത നേതാവായിരുന്ന അച്യുതമേനോന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വഹിച്ച പങ്ക് നിസ്തുലമാണ്.ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിസ്‌തൂലമായ സ്ഥാനമാണദ്ദേഹത്തിനുള്ളത്‌. കേരള പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച മൗലിക പ്രാധാന്യമുള്ള മിക്കനേട്ടങ്ങളുടെയും പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഭരണപാടവവും തെളിഞ്ഞുകാണാം. സി.അച്യുതമേനോനെ കുറിച്ച് PSC നിരന്തരം ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
🇨🇳 കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ആദ്യമായി കാലാവധി തികച്ച മുഖ്യമന്ത്രി
🇨🇳 ആഭ്യന്തര അടിയന്തിരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി
🇨🇳 തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ നേതാവ്
🇨🇳 തുടർച്ചയായി രണ്ട് വട്ടം മുഖ്യമന്ത്രിയായ ആദ്യ നേതാവ്
🇨🇳 കേരള സംസ്ഥാനത്തിന്റെ പ്രഥമ ധനമന്ത്രി
🇨🇳 വിമോചന സമര കാലത്തെ ആഭ്യന്തര വകുപ്പ് മന്ത്രി
🇨🇳 ഭൂ പരിഷ്ക്കരണ നിയമം നടപ്പിലാക്കിയ മുഖ്യമന്ത്രി
🇨🇳 കേരള നിയമസഭയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി.
🇨🇳 തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരം നിലനിർത്തിയ ആദ്യ മുഖ്യമന്ത്രി
🇨🇳 കേരളത്തിൽ ഡയസ്നോൺ ഏർപ്പെടുത്തിയ ആദ്യ മുഖ്യമന്ത്രി
🇨🇳 നിയമസഭാംഗം അല്ലാതിരിക്കെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
🇨🇳 രാജ്യസഭാംഗം ആയിരിക്കെ കേരള മുഖ്യമന്ത്രിയായി നിയമിതനായ ആദ്യ വ്യക്തി
🇨🇳 1970 ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ മുഖ്യമന്ത്രി
🇨🇳 കേരള നിയമസഭയുടെ ചരിത്രത്തിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി
🇨🇳 'സോവിയറ്റ് നാട്' എന്ന കൃതിയുടെ കർത്താവ്
🇨🇳 ' സ്മരണയുടെ ഏടുകൾ ' എന്ന പുസ്തകം രചിച്ച മുഖ്യമന്ത്രി
🇨🇳 ഒന്നാം മന്ത്രിസഭയിലെ അംഗങ്ങളിൽ പിന്നീട് കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി
🇨🇳 ആത്മകഥകൾ - എന്റെ ബാല്യകാല സ്മരണകൾ.,സ്മരണയുടെ ഏടുകൾ
🇨🇳 ഏറ്റവും ദൈർഘ്യമേറിയ നിയമസഭയ്ക്ക് നേതൃത്വം നൽകിയ നേതാവ് (നാലാം നിയമസഭ 1970-77)






കെ.കരുണാകരൻ
സവിശേഷമായ തന്ത്രശാലിത്വവും സാമര്‍ത്ഥ്യവും കൊണ്ട് ആറു പതിറ്റാണ്ടുകാലം രാഷ്ട്രീയത്തെ നിയന്ത്രിച്ച നേതാവാണ് കരുണാകരന്‍.4 തവണ കേരള മുഖ്യമന്ത്രിയായ ജനമദ്ധ്യത്തില്‍ നിന്ന് ഊര്‍ജ്ജവും ആവേശവും ആവാഹിക്കുന്ന ലീഡർ..
ഭീഷ്മാചാര്യനെന്നും ചാണക്യന്‍ എന്നും നിരീക്ഷകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. എല്ലാ വിശേഷണങ്ങള്‍ക്കുമുപരിയായി കേരളം കണ്ട ഒരേയൊരു ലീഡര്‍ ആയിരുന്നു അദ്ദേഹം.
ശ്രീ.കെ. കരുണാകരനെ കുറിച്ച് PSC ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
🇨🇮 കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ നേതാവ്
🇨🇮 കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാവ്
🇨🇮 അടിയന്തിരാവസ്ഥ കാലത്തെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി
🇨🇮 ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി
🇨🇮 ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ അതിജീവിച്ച മുഖ്യമന്ത്രി
🇨🇮 ലീഡർ എന്നറിയപ്പെടുന്ന കേരളത്തിലെ നേതാവ്
🇨🇮 മാളയുടെ മാണിക്യം എന്നറിയപ്പെട്ട നേതാവ്
🇨🇮 കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
🇨🇮 കേരള മുഖ്യമന്ത്രി ആയ ശേഷം കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ നേതാവ്
🇨🇮 പനമ്പിള്ളി ഗോവിന്ദമേനോന്റെ രാഷ്ട്രീയ ശിഷ്യൻ
🇨🇮 കേരള സംസ്ഥാനത്ത് ഏറ്റവും കുറച്ച് കാലയളവിൽ (1 മാസം) അധികാരത്തിലിരുന്ന മന്ത്രിസഭയിലെ മുഖ്യമന്ത്രി
🇨🇮 ആത്മകഥ - പതറാതെ മുന്നോട്ട്
🇨🇮 രാജൻ കേസിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്
🇨🇮 കേരള നിയമസഭ പഞ്ചായത്ത് രാജ് നിയമം പാസാക്കിയപ്പോൾ മുഖ്യമന്ത്രി
🇨🇮 കേരള പോലീസിന്റെ യൂണിഫോം പരിഷ്ക്കരിച്ച മുഖ്യമന്ത്രി
🇨🇮 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത ഭരണാധികാരി
🇨🇮 നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മുഖ്യ പങ്ക് വഹിച്ച ഭരണാധികാരി
🇨🇮 ഒരേ സമയം രണ്ട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക നേതാവ്
🇨🇮 ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (DIC ) രൂപീകരിച്ച നേതാവ്
🇨🇮 5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി

🇨🇮 കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി



ഏ.കെ. ആൻറണി
കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രിയായിരുന്ന ശ്രീ.ഏ.കെ. ആന്റണിയെ കുറിച്ച് PSC ആവർത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടാം.
🇨🇮 ഏറ്റവും കുറഞ്ഞ പ്രായത്തിൽ (37)കേരള മുഖ്യമന്ത്രി ആയ വ്യക്തി
🇨🇮 കേരളത്തിൽ ചാരായ നിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി
🇨🇮 കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന സമയത്തെ മുഖ്യമന്ത്രി
🇨🇮 കേരള മുഖ്യമന്ത്രി ആയതിന് ശേഷം കേന്ദ്രമന്ത്രിയായ ആദ്യ വ്യക്തി
🇨🇮 വി.കെ. കൃഷ്ണമേനോന് ശേഷം പ്രതിരോധ മന്ത്രിയായ മലയാളി
🇨🇮 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ച മുഖ്യമന്ത്രി
🇨🇮 കേരളത്തിൽ തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയ മുഖ്യമന്ത്രി
🇨🇮 രാജ്യസഭാംഗം ആയിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി.
🇨🇮 KPCC യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ്
🇨🇮 സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിവാഹിതനായിരുന്ന ഏക കേരള മുഖ്യമന്ത്രി
🇨🇮 ഏറ്റവും കൂടുതൽ കാലം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായ മലയാളി


=================


No comments:

Post a Comment