scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Friday 21 July 2017

ദേവു അനീഷിന്ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

പ്രിയരേ., ഇതാ.. വീണ്ടും.. നിങ്ങളിലൊരാൾ...

ഇന്നലെവരെ നിങ്ങളെപ്പോലെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഒരാളായിരുന്നു ദേവു .. ഇന്ന്.. അഭിമാനാർഹമായ വിജയം നേടിയ ദേവുവിന് ഇത് സ്വപ്നസാക്ഷാത്ക്കാരം..
ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.

മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ,
 "നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം" 
സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് ഒന്ന് കുതിക്കാൻ ദേവുവിന്റെ ഈ വിജയം നിങ്ങള്‍ക്ക്  പ്രചോദനമാകട്ടെ...

ഈ വിജയം..

നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...

ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ... 
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.



പീരുമേട് ജുഡീഷ്യല്‍ മജിസ്രെട്ട് കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്റ് ആയി ജോലിയിൽ പ്രവേശിച്ച നമ്മുടെ ഗ്രൂപ്പ് അംഗം ദേവു അനീഷിനു ഒരായിരം അഭിനന്ദനങ്ങൾ...

അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. താങ്കളുടെ അറിവും അനുഭവങ്ങളും ഈ കൂട്ടായ്മയിലെ മറ്റ് സുഹൃത്തുക്കൾക്ക് കൂടി പങ്ക് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

സ്നേഹത്തോടെ ..,
അഡ്മിൻ ടീം.





No comments:

Post a Comment