scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


സാമൂഹിക ക്ഷേമ പദ്ധതികള്‍

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
 ശ്രുതി തരംഗം
🔵അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
 സ്നേഹ സ്പർശം
🔵65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി
-
 വയോമിത്രം
🔵അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
 സനാഥ ബാല്യം
🔵വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -
 മംഗല്യ
🔵കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
 തൻ്റേടം (കോഴിക്കോട്)
സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം
🔵വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
 താലോലം
🔵കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -
 ഉഷസ്
🔵 മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -
 ചിസ് പ്ലസ്
🔵അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -
 ശരണ്യ
🔵അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -
 ആശ്രയ
🔵AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -
 ആയുർദളം
🔵 സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -
 ബാലമുകുളം
🔵 സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -
സീതാലയം
🔵 കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -
യെസ് കേരള

1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... പ്രൊജക്ട് ആരോ
2 പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... വൺ ഡെ ഹോം
3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ഗുരുശിഷ്യ പരമ്പര യോജന
4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ജീവദായിനി
5 നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ....... ഉഷസ്
6. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ........ take a break
7 . കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ........ സ്വജൽ ധാര
8 .വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി .... മണ്ണെഴുത്ത്
9 . നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി ..... എല്ലാവരും പാടത്തേക്ക്
10 . ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ....... ജിയോപാഴ്സി

വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
- മംഗല്യ
പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി
- take a break
കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി
operation സുലൈമാനി
ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി
- operation കുബേര
കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി
- സുകൃതം
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി
 സുബോധം
എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
 ആയുർദളം
HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി
- സ്നേഹപൂർവം

1 comment:

  1. തെക്കൻ കേരളത്തിലേക്ക് ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി ഒന്ന് നടപ്പാക്കിയാൽ ഗ്യാസ് ഏജൻസികളുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാൻ കഴിയുമാരുന്ന്

    ReplyDelete