scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


പ്രധാന പോസ്റ്റുകള്‍







പ്രിയമുള്ളവരേ,
നമ്മുടെ ഈ ഗ്രൂപ്പിന്റെ അഡ്മിന്മാരെ ഒരുവട്ടംകൂടി പരിചയപ്പെടുത്തുകയാണ്. ഗ്രൂപ്പിന്റെ ആരംഭകാലം മുതൽ ഇതിന് നേതൃത്വം നൽകിയിരുന്ന അഡ്മിൻ ടീമിൽ കാലാകാലങ്ങളിൽ ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളും നടത്താറുണ്ട്. നിലവിൽ ഈ ഗ്രൂപ്പിന്റെ അഡ്മിൻ ടീം ഇവരാണ്.

നമ്മുടെ ഈ ഗ്രൂപ്പിന്റെ പേരിൽ അഡ്മിന്മാർ എന്ന നിലയിൽ ചിലർ വാട്ട്‌സ്‌ ഗ്രൂപ്പ്, FB ഗ്രൂപ്പ് ചാറ്റ് എന്നിവ തുടങ്ങിയതായിട്ട് അറിയുവാൻ കഴിഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇപ്പോൾ ഇടുവാൻ തീരുമാനിച്ചത്. പ്രധാനമായും പുതിയ മെമ്പേഴ്സിന്റെ അറിവിലേയ്ക്കായാണ് ഇക്കാര്യങ്ങൾ അറിയിക്കുന്നത്. ഗ്രൂപ്പിനെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും ഈ അഡ്മിന്മാരിലൂടെ മാത്രമേ അറിയിക്കുകയുള്ളു. ഗ്രൂപ്പിന്റെ ഔദ്യോഗികമായ അറിയിപ്പുകൾ നൽകാൻ അഡ്മിൻമാരെയല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. അതുപോലെതന്നെ നിങ്ങളുടെ പരാതികളും, സംശയങ്ങളും അഡ്മിൻ പാനലിലെ ആളുകളോട് ചോദിക്കുവാനും ശ്രദ്ധിക്കുക.
നമ്മുടെ ഈ ഗ്രൂപ്പിന് വാട്ട്‌സ്‌ ആപ് ഗ്രൂപ്പ്, ഫേസ് ബുക്ക് ചാറ്റ് ഗ്രൂപ്പ് എന്നിവ തുടങ്ങുവാൻ യാതൊരുവിധ ഉദ്ദേശവും ഇല്ലാ എന്നത് ഒരുവട്ടംകൂടി ഓർമപ്പെടുത്തികൊള്ളുന്നു.
                                                                                                            സ്നേഹപൂർവ്വം
                                                                                                           അഡ്മിൻ പാനൽ

==================================








പ്രിയമുള്ളവരേ.,
സിലബസിന്റെ ചട്ടക്കൂടിൽ നിന്ന് നമ്മൾ ആരംഭിച്ച LDC തീവ്രപരിശീലനം#FOCUS2017 രണ്ട് മാസം പിന്നിടുകയാണ്. ഇതു വരെ 10 മേഖലകളാണ് നമ്മൾ പഠനവിധേയമാക്കിയത്. 9 മോഡൽ പരീക്ഷകളും 5 റിവിഷൻ പരീക്ഷകളും നമ്മൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. ക്രമമായ പുരോഗതി പലരും കൈവരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്തോഷകരം തന്നെ... പക്ഷേ, പോര...

PSC പരീക്ഷയിൽ വിജയം നിർണ്ണയിക്കുന്ന തരത്തിൽ ഏതെങ്കിലുമൊരു മാർക്ക് അടിസ്ഥാനമാക്കി തീരുമാനിച്ചിട്ടില്ല. നമ്മളെ സംബന്ധിച്ച് വിജയം എന്നത് ജോലി ലഭിക്കുക എന്നത് മാത്രമാണ് .ഒരു റാങ്ക് ലിസ്റ്റിൽ പോലും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്തവരെ സംബന്ധിച്ച് ലിസ്റ്റിൽ കടന്നു കൂടുക എന്നത് വലിയ കാര്യമായി ഒരു പക്ഷേ തോന്നിയേക്കാം ..
പക്ഷേ, അതു കൊണ്ട് എന്ത് പ്രയോജനം ? സപ്ലിമെന്ററി ലിസ്റ്റിലോ അതല്ലെങ്കിൽ മെയിൻ ലിസ്റ്റിന്റെ ഏതെങ്കിലുമൊരു മൂലയ്ക്കോ ഉൾപ്പെട്ടിരിക്കുന്നത് കണ്ടു സായൂജ്യമടയാനല്ലല്ലോ നമ്മൾ പഠിക്കുന്നത്.
നമുക്ക് ഈ ജോലി ലഭിച്ചേ മതിയാകൂ..
അതല്ലാതെ ഒന്നിനും നമ്മെ തൃപ്തിപ്പെടുത്താനാകില്ല. അതു കൊണ്ട് സുരക്ഷിതമായൊരിടം നമ്മൾ റാങ്ക് ലിസ്റ്റിൽ നേടിയേ മതിയാകൂ...ഇനി വരുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഒരാൾക്കെങ്കിലും നിയമനം നൽകിയാൽ അത് ലഭിക്കുന്നത് നിങ്ങൾക്കായിരിക്കണം.
മനസ്സിലായില്ലേ..?
ഒന്നാം റാങ്കാവണം ലക്ഷ്യം ..
#85 മാർക്ക് നമ്മുടെ സുരക്ഷിത മാർക്കായി പ്രഖ്യാപിക്കുന്നു. ആ മാന്ത്രിക സംഖ്യ നിങ്ങളുടെ ലക്ഷ്യമായി ഇന്ന് തന്നെ ഉറപ്പിക്കുക.ലക്ഷ്യം ഉറപ്പിച്ച് കഴിഞ്ഞാൽ അത് നേടിയെടുക്കും വരെ വിശ്രമമില്ലാതെ പോരാടണം . ഒരിഞ്ച് പോലും ഇനി നമ്മൾ പിന്നോട്ടില്ല .എല്ലാ പ്രതിസന്ധികളേയും തട്ടിത്തെറിപ്പിക്കാൻ തക്കതായ ഒരു മഹാ ഊർജ്ജം നിങ്ങളിൽ നിറയട്ടെ..!!
ഇനി എങ്ങനെ 85 ൽ എത്താമെന്ന് നോക്കാം..
പൊതു വിജ്ഞാനം 50 ൽ 43 മാർക്ക് നേടണം
കണക്ക് 20 ൽ 18
ഇംഗ്ലീഷ് 20 ൽ 15
മലയാളം 10 ൽ 9
ആകെ 85
ഒറ്റ മാർക്ക് മൈനസായി ഇതിൽ നിന്നും നഷ്ടപ്പെടുത്തരുത്.

മുകളിൽ പറഞ്ഞ രീതിയിൽ മാർക്ക് നേടുന്ന തരത്തിൽ പരിശീലന പരിപാടി സമഗ്രമാക്കും.. കൂടുതൽ വിപുലപ്പെടുത്തും. അക്കാര്യത്തിൽ ഒരു സംശയോം ആർക്കും വേണ്ട.
ഓർക്കുക, പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഇനിയും വന്നിട്ടില്ല. നമ്മുടെ പഠനം ചിട്ടയായി ഇത്രയും ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു. പരീക്ഷ വരെ ഇനിയും നമുക്ക് സമയമുണ്ട്. നമ്മളെ പിന്നിലാക്കാൻ ഇനി ആരേക്കൊണ്ട് കഴിയും ?

നിങ്ങളെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് മാത്രമേ കഴിയൂ..

വർദ്ധിച്ച ആത്മവിശ്വാസത്തോടെ., അലസതയെ വെടിഞ്ഞ്..
നമ്മൾ..

ഉറച്ച പിന്തുണയോടെ,
അഡ്മിൻ ടീം



==================================





പ്രീയമുള്ളവരേ.,
ചില ഗൗരവ സ്വഭാവമുള്ള കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.

ഈ ഗ്രൂപ്പ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ വ്യക്തമാക്കിയ ഒരു കാര്യം അർത്ഥശങ്കയില്ലാതെ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.


'' ഈ കൂട്ടായ്മ കൊണ്ട് ഒരാൾക്കെങ്കിലും ഉപകാരമാകുന്നു എങ്കിൽ ഇത് തുടരുക തന്നെ ചെയ്യും ''

പക്ഷേ, ഇപ്പോൾ നടക്കുന്ന #FOCUS2017അങ്ങനെയൊരു അയഞ്ഞ നിലപാടിൽ മുന്നോട്ട് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഇതൊരു തീവ്ര പരിശീലന പരിപാടിയാണ്. ഉറപ്പായും ഇതിനൊരു റിസൾട്ട് ഉണ്ടായേ പറ്റൂ.. അതിന് ഉതകുന്ന തരത്തിൽ വ്യക്തമായ ആസൂത്രണത്തോട് കൂടിയുള്ള ഒരു പഠന പദ്ധതിയാണ് ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ആ പദ്ധതിയിൽ ചേർന്നവർ ഉറപ്പായും അതിന്റെ തീവ്ര സ്വഭാവത്തോട് നീതി പുലർത്തിയേ പറ്റൂ..


പഠന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
പഠിക്കാൻ പറയുന്ന കാര്യങ്ങൾ#പഠിച്ചേപറ്റൂ..
പരീക്ഷ എന്നത് ഈ പഠന പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ്.

വല്ലപ്പോഴും വന്ന് മുഖം കാണിച്ച് എന്തേലും രണ്ട് വാക്ക് പുകഴ്ത്തിപ്പറഞ്ഞിട്ട് അങ്ങ് പോകാമെന്ന് ആരും കരുതണ്ട. പുകഴ്ത്തൽ വാക്കുകളിൽ ഒരു പരിധിയിൽ കൂടുതൽ ഞങ്ങൾ അഭിരമിക്കാറില്ല.

അതു കൊണ്ട്
പഠിക്കാതെ...,

പരീക്ഷ എഴുതാതെ..,
#പുകഴ്ത്തൽവാക്കുകളുമായി ആരും ഈ വഴി വരേണ്ട.

പ്രധാന കാര്യത്തിലേയ്ക്ക് വരാം..
ഈ പരിശീലന പരിപാടിയെ ഗൗരവമായി സമീപിക്കുന്ന ., പരീക്ഷകൾ കൃത്യമായി എഴുതുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പരീക്ഷയും പഠന പദ്ധതിയും പുനക്രമീകരിക്കാൻ ഉദ്ദേശിക്കുന്നു. അവർക്കായി പ്രത്യേക രജിസ്റ്റർ നമ്പർ നൽകാനാണ് തീരുമാനം .പരീക്ഷാ ലിങ്ക് പൊതുവേദിയിൽ ഇനി മുതൽ ലഭ്യമായെന്ന് വരില്ല. വിജയം മാത്രം ലക്ഷ്യമാക്കി, അത്യന്തം ഗൗരവത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഒരാൾക്കും ബുദ്ധിമുട്ടുണ്ടാകില്ല എന്ന് ഉറപ്പ് തരുന്നു. അത്തരം അംഗങ്ങൾക്ക് വിജയം ഉറപ്പാക്കുന്ന തരത്തിൽ ഈ പരിശീലന പരിപാടിയും പുനക്രമീകരിക്കും.

ഈ മാസം അവശേഷിക്കുന്ന 3 പരീക്ഷകളിൽ രണ്ടെണ്ണത്തിലെങ്കിലും പങ്കെടുക്കാത്തവരെ തുടർ പരിപാടികളിൽ ഉൾപ്പെടുത്തില്ല.

#ഇത് മാറ്റമില്ലാത്ത തീരുമാനം...

നന്ദി..
അഡ്മിൻ ടീം


==================================



അഭിനന്ദനങ്ങള്‍ പ്രശാന്ത്..!!!

പ്രിയമുള്ളവരേ,
നമ്മുടെ കൂട്ടായ്മയിലെ അംഗം ആയ പ്രശാന്ത് ( Prafullal Lalasan Prasanth� ) ഇന്ന് ഇന്ത്യന്‍ റയില്‍വേയുടെ തിരുച്ചിറപ്പള്ളി ഡിവിഷന് കീഴില്‍ ജോലിയില്‍ പ്രവേശിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. 


LDC, Last Grade Servant തുടങ്ങി നിരവധി തസ്തികകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്‌ പ്രശാന്ത്. കഠിനാധ്വാന വും ആത്മസമര്‍പ്പണവും ഇത്രയധികം മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല. അത്തരം ആള്‍ക്കാരെ തേടി വിജയം എത്തും എന്നതിന് മറ്റു ഉദാഹരണങ്ങള്‍ വേണ്ടല്ലോ.പ്രശാന്തിന്‍റെ പരിശ്രമങ്ങളും അവയുടെ വിജയവും കണ്മുന്നില്‍ കണ്ട ആളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഇത് കൂടുതല്‍സന്തോഷം പകരുന്നതു തന്നെയാണ്. പഠനത്തില്‍ ഒരുവലിയ സമര്‍പ്പണം തന്നെ നടത്തിയ പ്രശാന്തിനെ തേടി കൂടുതല്‍ മികച്ച ജോലി എത്തുംഎന്നതില്‍ ഒരുതര്‍ക്കവുംഇല്ല. പഠിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നകാര്യത്തിലും പ്രശാന്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌.

ഈ വിജയം..

നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...

ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...

ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍...



==================================




പ്രിയമുള്ളവരേ,
ഇന്ന് ഞാനൊരു കഥപറയാം.. 

ഒരുകാട്ടിലെആനയും മൈനയും കൂട്ടുകാര്‍ ആയിരുന്നു. ഒരിക്കല്‍ ആന വന്നിട്ട് മൈനയോടു പറഞ്ഞു.. ,


" മൈനെ, മൈനെ എനിക്ക് നിന്നെ പോലെ പറക്കണം എന്ന് മോഹമുണ്ട്. ആകാശവുംപ്രകൃതിയും പുഴകളും മലകളും ഒക്കെ കാണണമെന്ന് മോഹമുണ്ട്. പക്ഷെ, പറ്റില്ലല്ലോ. ഇത്രയുംവലിയ ശരീരം വെച്ചിട്ട്ഞാനെങ്ങനെ പറക്കും. ? "

എന്നാല്‍മൈന ആനയോട് ഉറപ്പിച്ചു പറഞ്ഞു,
" ആരുപറഞ്ഞു കഴിയില്ലെന്ന് ? ഉറപ്പായും പറയാം, നിനക്ക്പറക്കാന്‍കഴിയും. "

ഇങ്ങനെമൈന പറഞ്ഞപ്പോള്‍ ആനക്ക്സംശയം:

" നടക്കാത്ത കാര്യം പറഞ്ഞു വെറുതെ എന്നെ കൊതിപ്പിക്കല്ലേ..."

മൈനപറഞ്ഞു, " നടക്കും. നൂറുവട്ടം ഉറപ്പാ.... നിനക്ക്പറക്കാനാവും."

ആനക്ക് വിശ്വാസമായില്ല. പക്ഷെമൈന ആവര്‍ത്തിച്ചു പറഞ്ഞു,

" കഴിയും... കഴിയും... നിനക്ക് കഴിയും."

അപ്പോള്‍ ആന ചോദിച്ചു,

" എങ്ങനെ കഴിയും."

മൈന പറഞ്ഞു,

" എന്റെ ചിറകുകള്‍ക്ക് മാന്ത്രികത ഉണ്ട്. എന്റെ ചിറകില്‍നിന്ന്ഒരു തൂവല്‍ നിനക്ക് ഞാന്‍ തരാം. ആ തൂവല്‍ നീ കടിച്ചു പിടിച്ചുകൊണ്ട് നിന്‍റെ വലിയ ചെവികള്‍ ആഞ്ഞാഞ്ഞു വീശിയാല്‍ നീ ആകാശത്തിലൂടെ പറക്കും."

അപ്പോഴും ആനക്ക് ചെറിയ സംശയം,

" നടക്കുമോ? "

" നടക്കും."

ഒരു സംശയവുമില്ലാതെയാണ് മൈനയുടെ മറുപടി. അതിനുശേഷംതന്‍റെ ചിറകില്‍നിന്ന് ഒരു തൂവലൂരി ആനയ്ക്ക് കൊടുത്തു. ആന അത്കടിച്ചുപിടിച്ചു വലിയ ചെവിയിട്ടു ആഞ്ഞാഞ്ഞടിച്ചു. അത്ഭുതമെന്നു പറയട്ടെ ആന ആകാശത്തിലൂടെ പറന്നു. പുഴ കണ്ടു. കാട് കണ്ടു. മലകള്‍ കണ്ടു. എല്ലാം കണ്ടു തിരിച്ചു വന്നിട്ട് ആന മൈനയോടു പറഞ്ഞു,

" മൈനപെണ്ണേ...നീയാണെന്‍റെ ദൈവം. കാരണം. ഒരിക്കലും നടക്കില്ലെന്നു കരുതിയഎന്റെ ആഗ്രഹംനടപ്പാക്കി തന്നത് നീയാണ്".

അപ്പോള്‍ മൈന വളരെനിസാരമായി ചോദിച്ചു,

" എന്തിനാവെറുതെഎന്നെയിങ്ങനെ പുകഴ്ത്തണെ?"

ആനപറഞ്ഞു,

" നീതന്ന ആ മാന്ത്രിക തൂവലില്ലാരുന്നുവെങ്കില്‍ എനിക്കൊരിക്കലുംഎന്‍റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലാരുന്നല്ലോ."

അപ്പോള്‍ മൈന പറഞ്ഞ ഉത്തരംവളരെ മനോഹരമാണ്.

" പ്രിയമുള്ള ആനേ.., നീ പറന്നത് ഞാന്‍ തന്ന ചെറിയ തൂവല്‍ കൊണ്ടല്ല, പകരംനിന്‍റെ വലിയ ചെവിയിട്ടുനീ ആഞ്ഞാഞ്ഞു അടിച്ചത്കൊണ്ടാണ്. പക്ഷെ, നിനക്ക് പറക്കാന്‍ കഴിയുമെന്ന ബോധം നല്‍കാന്‍ വേണ്ടി ഞാന്‍ ചെയ്ത ഒരുസൂത്രമാണ് ആ തൂവല്‍"

പ്രിയമുള്ളവരേ, ഞങ്ങളും അതുപോലൊരു തൂവല്‍ കൊടുക്കുവാനുള്ള ശ്രമമാണ്. അത്കടിച്ചുപിടിച്ചുകൊണ്ട് നിങ്ങളുടെ കഴിവുകളായ വലിയ ചെവികളിട്ടു ആഞ്ഞാഞ്ഞടിക്കൂ..നിങ്ങള്‍ ആകാശത്തിലൂടെപറക്കും. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന ആനകളാവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിച്ചുകൊണ്ട്..

വിജയം...അതൊന്നുമാത്രം ലക്ഷ്യമാക്കിയുള്ള ഈ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചു കൊണ്ട്, പോയകാലങ്ങളില്‍ ഈ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടന്നവരെയും നമ്മെ നയിച്ചവരെയും ഓര്‍മ്മിച്ചുകൊണ്ട് ഏവര്‍ക്കും നന്ദി അറിയിക്കുന്നു..

ഈ കൂട്ടായ്മ ഞങ്ങളുടെതോ നിങ്ങളുടേതോ അല്ല,,

ഇത് നമ്മുടെതാണ്‌... നമ്മുടെത് മാത്രം...

നന്ദി.. 




==================================




പ്രീയമുള്ളവരേ.,
LDC പരീക്ഷയ്ക്ക് തയ്യാറെടുക്കവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുകൾ ഉണ്ട്.

ഏറ്റവും ലക്ഷണമൊത്ത സര്‍ക്കാര്‍ ജോലിയായി വിശേഷിപ്പിക്കപ്പെടുന്നതാണ്ക്ലര്‍ക്ക് തസ്തിക.ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി നീങ്ങുന്ന യുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ഈ തസ്തിക.കേരളത്തിലെ നൂറിലേറെ വരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനഘടനയില്‍ നിര്‍ണായകമായ സ്ഥാനമാണ് ക്ലര്‍ക്കുമാര്‍ക്കുള്ളത്. കേരളത്തിലെ ആകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള ഉദ്യോഗസ്ഥ വിഭാഗവും ക്ലര്‍ക്കുമാരാണ്. കേരളത്തിലെ 14 ജില്ലകളിലുമായി പതിനഞ്ച് ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് ക്ലര്‍ക്ക് തസ്തികയിലെ പരീക്ഷകളില്‍ മാറ്റുരയ്ക്കുന്നത്. കടുത്ത മത്സര സ്വഭാവവും, വാശിയേറിയ പഠനരീതികളും ചേര്‍ന്ന് 'സാധാരണക്കാരന്റെ ഐ.എ.എസ്. ' എന്നൊരു ബിരുദം ക്ലര്‍ക്ക് പരീക്ഷക്കു നല്‍കിയിട്ടുണ്ട്.കേരളത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വഴി ഏറ്റവും കൂടുതല്‍ നിയമനം നടത്തപ്പെടുന്ന തസ്തികകളിലൊന്നാണ് ക്ലര്‍ക്ക്. ഒരു ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ ആറായിരത്തിലേറെപ്പേരെ നിയമിച്ച ചരിത്രം ഈ ലിസ്റ്റിനുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവുമധികം പ്രൊമോഷനുകള്‍ ലഭിക്കുന്ന തസ്തികകളിലൊന്നാണ് ക്ലര്‍ക്ക്.ഏകദേശം 36 ഉയർന്ന തസ്തികകളിലേയ്ക്കുള്ള ചവിട്ടുപടിയാണ് LD ക്ലർക്ക് .റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ചേരുന്നയാള്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയായിട്ടുണ്ട്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നീ പദവികള്‍ റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ചേരുന്ന വരുടെ പ്രൊമോഷന്‍ തസ്തികകളാണ്.
വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരുടെ ഇപ്പോഴത്തെ ശമ്പളസ്‌കെയില്‍ 19,000-43,600 എന്നതാണ്. തുടക്കക്കാരുടെ അടിസ്ഥാനശമ്പളം 19,000 രൂപയാണ്. ഇതിനൊപ്പം ഡി.എ., എച്ച്.ആര്‍.എ., കോമ്പന്‍സേറ്ററി അലവന്‍സ് എന്നിവ കൂടിച്ചേരുമ്പോള്‍ 25000 കവിയും. വർഷത്തിലെ രണ്ട് ഗഡു ഡി.എ കൂടി കണക്കാക്കുമ്പോൾ വരാൻ പോകുന്ന പരീക്ഷയിൽ നിന്നും നിയമനം ലഭിക്കുന്നവർക്ക് തുടക്കത്തിൽ തന്നെ ശമ്പളം 30,000 കവിയാനാണ് സാധ്യത.

കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ചില ആശങ്കൾക്കും വഴിവെക്കുന്നതാണ് നിലവിലെ സാഹചര്യങ്ങൾ. അതിൽ ഏറ്റവും പ്രധാനം കഴിഞ്ഞ സർക്കാർ സ്റ്റേറ്റ് സിവിൽ സർവ്വീസിൽ 80500 തസ്തികൾ അധികമായി കണ്ടെത്തിയിട്ടുണ്ട് എന്നതാണ് .ഇത്തരം അധിക തസ്തികകൾ ഇല്ലാതാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. മറ്റൊന്ന് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് ആരോപിച്ചിരുന്ന അപ്രഖ്യാപിത നിയമന നിരോധനമാണ്. നിലവിലുള്ള ലിസ്റ്റിൽ നിന്നും നാമ മാത്ര നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. നിലവിലുള്ള റാങ്ക്പട്ടികയ്ക്ക് 2018 മാർച്ച് 30വരെ കാലാവധി യുണ്ട്. ഓരോ ലിസ്റ്റിൽ നിന്നും നിയമനം നടക്കുമ്പോൾ നികത്തപ്പെടുന്നത് ചുരുങ്ങിയത് 20 വർഷത്തേക്കുള്ള ആ പോസ്റ്റിലെ ഒഴിവാണ്. വരാൻ പോകുന്ന പരീക്ഷയിൽ നിന്ന് കൂടി നിയമനം നടന്നു കഴിഞ്ഞാൽ സർക്കാർ സർവീസിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം 40 ആയി മാറും. റിട്ടയർമെന്റ് പ്രായം 56 ആയതിനാൽ ചുരുങ്ങിയത് 15 വർഷം കഴിയാതെ കാര്യമായ വേക്കൻസികൾ ഉണ്ടാകാനിടയില്ല.

പറയുന്നതിന്റെ ചുരുക്കം ഇതാണ്. ഒരു സർക്കാർ ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതാണ് അവസാന അവസരം . അവസരങ്ങൾ ആർക്കും വേണ്ടി കാത്തിരിക്കാറില്ലല്ലോ., ശരിയായ സമയത്ത് അവസരങ്ങൾ വിനിയോഗിച്ചവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ .ക്ഷണനേരത്തെ അലസത നിങ്ങളുടെ മുമ്പിൽ അവസരങ്ങളുടെ വാതിൽ കൊട്ടിയടക്കും.

പ്രിയമുള്ളവരേ .,
വരും നാളുകൾ പോരാട്ടത്തിന്റേയും അതിജീവനത്തിന്റേതുമാകട്ടെ ..!
കഠിനാധ്വാനത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന് മറക്കരുത്.
ഉറച്ച ലക്ഷ്യബോധത്തോടെ..,
കിടയറ്റ ആത്മവിശ്വാസത്തോടെ..,
വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെ.,
നമ്മൾ...
ഈ ലക്ഷ്യം നേടുക തന്നെ ചെയ്യും.
എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ..

വിജയാശംസകൾ
അഡ്മിൻ ടീം




==================================








പ്രിയ സുഹൃത്തുക്കളെ, 
വളരെ ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ 50,000 മെമ്പേഴ്സിൽ എത്തിയിരിക്കുകയാണ് എന്നുള്ള സന്തോഷ വാർത്ത എല്ലാരെയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ഗ്രൂപ്പ് തുടങ്ങിയിട്ട് ഒരു വർഷം ആകുന്ന ഈ സമയത്ത് 50000 മെംബേർസ് ആകുന്നതിനു പിന്നിൽ നിങ്ങൾ ഓരോരുത്തരും ഭാഗഭാക്കായിരിക്കുന്നത് സന്തോഷത്തോടൊപ്പം ഞങ്ങൾക്ക് പ്രചോദനവും തരുന്നു...ഗ്രൂപ്പിന്റെ നല്ല രീതിയിൽ ഉള്ള പ്രവർത്തനങ്ങൾക്കും, പ്രചോദനങ്ങൾക്കും നിങ്ങളോരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു... 


സസ്നേഹം 

അഡ്മിൻ ടീം



==================================




പ്രീയമുള്ളവരേ ,
നമ്മുടെ ഗ്രൂപ്പിൽ നടന്നു കൊണ്ടിരിക്കുന്ന LDC തീവ്രപരിശീലന പരിപാടിയായ#FOCUS2017 ഭാഗമായുള്ള മോഡൽ പരീക്ഷയിൽ മൊബൈൽ വഴി പങ്കെടുക്കാൻ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിലർക്ക് കഴിയുന്നില്ല എന്നറിയാൻ കഴിഞ്ഞിട്ടുണ്ട്. അവർക്കായി ചില നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.


* പ്രധാനമായും പറയാനുള്ളത് ഓരോ പരീക്ഷയും ആയിരത്തിലധികം പേരാണ് എഴുതുന്നത് .മൊബൈലിലോ കമ്പ്യൂട്ടറിലോ ഇത് ലഭ്യമാകുന്നതിൽ ഞങ്ങളുടെ ഭാഗത്ത്നിന്നും ഒരു വീഴ്ചയും ഇല്ലെന്ന് ബോധ്യപ്പെടുക.

* നിങ്ങൾക്ക് ലിങ്ക് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ആയത് നിങ്ങളുടെ മൊബൈലിന്റെ , കണക്ഷൻ സ്പീഡിന്റെ, റേഞ്ചിന്റെ മാത്രം പ്രശ്നമാണെന്ന് അറിയുക.

* റേഞ്ച് ഉള്ള കണക്ഷൻ എടുക്കുക. സ്പീഡുള്ള താരീഫ് തെരെഞ്ഞെടുക്കുക.

* ചോദ്യ ലിങ്ക് ഗൂഗിൾ ക്രോം വഴി മാത്രം ഓപ്പൺ ചെയ്യുക. മറ്റ് ബ്രൗസറുകൾ ഒഴിവാക്കുക.

* ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുക. പ്ലേ സ്റ്റോറിൽ നിന്നും ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.

* മുകളിലെ രണ്ട് കാര്യങ്ങളും ചെയ്തിട്ടും ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ ലിങ്ക് വാട്‌സ് ആപ്പ് അക്കൗണ്ടിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത ശേഷം ക്ലിക്ക് ചെയ്തു നോക്കൂ.
ശരിയാകും.

* ലിങ്ക് പ്രോപ്പറായി വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ ചിലർക്ക് ചാറ്റിൽ ലിങ്ക് നൽകിയപ്പോൾ ശരിയായതായി അവർ പറയുന്നു. ആധികാരികത അറിയില്ല എങ്കിലും ആവശ്യമെങ്കിൽ അഡ്മിൻ ടീമിലുള്ളവർക്ക് മെസേജ് അയച്ചാൽ ലിങ്ക് അയച്ചു തരും.

* ഇത്രയും ചെയ്തിട്ടും ലിങ്ക് ഓപ്പൺ ആക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു വിദഗ്ദ ടെക്നീഷ്യന് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിയും. എന്തായാലും ഓൺലൈനിലൂടെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

ഇത്തരം പരാതികൾ ഇനിമേൽ പബ്ലിക് പോസറ്റുകളുടെ അടിയിൽ കമന്റായി ചേർക്കരുത്. മറുപടി നൽകില്ല.

സ്നേഹപൂർവ്വം,
അഡ്മിൻ ടീം



==================================




പ്രിയമുള്ളവരേ.,
PSC EXAM TIPS എന്ന നമ്മുടെ ഈ കൂട്ടായ്മ യുടെ നേതൃത്വത്തിൽ 'Whats app ' ഗ്രൂപ്പ് തുടങ്ങുവാൻ യാതൊരു ഉദ്ദേശവും ഇതുവരെയില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

43000 ൽ അധികം അംഗങ്ങളുണ്ട് നമ്മുടെ ഗ്രൂപ്പിൽ . ഒരു വാട്സ് അപ്പ് ഗ്രൂപ്പിൽ പരമാവധി 256 പേരേ മാത്രമേ ഉൾപ്പെടുത്താനാവൂ .പ്രായോഗികമായി എത്ര വല്യ അബദ്ധമാണ് അതെന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ .ആയതിനാൽ ദയവായി വാട്‌സ് അപ്പ് ഗ്രൂപ്പ് ആരംഭിക്കാനുള്ള നിർദ്ദേശങ്ങളുമായി ആരും മുന്നിട്ടിറങ്ങണ്ട എന്നഭ്യർത്ഥിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുമായി നമ്മുടെ കൂട്ടായ്മക്ക് യാതൊരു ബന്ധവുമില്ലെന്നും PSC EXAM TIPS എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കാനോ അതിലേയ്ക്ക് ആളേ ക്ഷണിക്കാനോ ചേർക്കാനോ ഞങ്ങൾ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറിയിക്കുന്നു .
ഈ ഗ്രൂപ്പിൽ അംഗമാകുന്നതിനോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന FOCUS 2017 എന്ന LDC തീവ്രപരിശീലന പദ്ധതിയിൽ പങ്കെടുക്കുന്നതിനോ മോഡൽ പരീക്ഷകൾ എഴുതുന്നതിനോ ഞങ്ങൾ ആരോടും മൊബൈൽ നമ്പർ ആവശ്യപ്പെടുന്നില്ല. വനിതാ അംഗങ്ങൾ മൊബൈൽ നമ്പരുകൾ കൈമാറ്റം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമാകണം എന്നറിയിക്കുന്നു.

വിശ്വാസപൂർവ്വം,
അഡ്മിൻ ടീം













പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിലെ അംഗമായ ശ്രീമതി. ദീപ്തി പ്രശാന്ത് എറണാകുളം അഡ്വക്കേറ്റ് ജനറൽ ആഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായി PSC വഴി നിയമിക്കപ്പെട്ട വിവരം ഏറെ സന്തോഷത്തോടെ ഏവരേയും അറിയിക്കുന്നു .

ദീപ്തിക്ക് നിങ്ങളുടെ ഏവരുടേയും പേരിൽ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ...!!!



സ്ഥിരോത്സാഹവും കഠിനമായി പ്രയത്നിക്കാനുള്ള മനസുമുണ്ടെങ്കിൽ ഏതൊരു ലക്ഷ്യവും നമുക്ക് മുന്നിൽ കീഴടങ്ങും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദീപ്തിയുടെ അഭിമാനാർഹമായ വിജയം. തീർച്ചയായും ഈ വിജയം അത്യന്തം ആവേശകരവും പ്രചോദനാൽമകവുമാണ്.

കാര്യക്ഷമവും ജനപക്ഷവുമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുവാൻ.., അതിന്റെ ചങ്ങലക്കണ്ണിയാകുവാൻ ദീപ്തിയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

അഡ്മിൻ ടീം






പ്രിയമുള്ളവരേ..,
LDC 2017 നോട്ടിഫിക്കേഷൻ ഈ മാസം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരെ സഹായിക്കാനായി നമ്മുടെ ഗ്രൂപ്പിൽ#FOCUS2017 എന്ന പേരിൽ ഒരു പരിശീലന പരിപാടി ആരംഭിക്കുന്നു.

സിലബസിലെ മുഴുവൻ വിഷയങ്ങളും മേഖലകളും ഉൾപ്പെടുത്തിയുള്ള വിപുലമായ പരിശീലന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. മുൻ കാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുക, PSC നിരന്തരം ആവർത്തിക്കുന്ന ചോദ്യങ്ങൾ പരിചയ പ്പെടുത്തുക, ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ വിശദീകരണമടക്കം പരിചയപെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഈ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.

അടിസ്ഥാന പൊതു വിജ്ഞ്ഞാനം മുതൽ സിലബസിലുള്ള ഓരോ വിഷയവും പ്രത്യേകമായി എടുത്ത് ഓരോ ആഴ്ച വീതം നീളുന്ന പരിശീലനമാണ് ആരംഭത്തിൽ ഉദ്ദേശിക്കുന്നത് .ആ ആഴ്ചകളിൽ ആ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രമാവും ഇടുക .സ്ഥിരമായി ചോദ്യം ചോദിക്കുന്നവരും അഡ്മിൻ ടീമും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ഇതിനോട് സഹകരിക്കാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു കോർ ടീമിന് രൂപം നൽകും. എല്ലാ ആഴ്ചയുടേയും അവസാനം (ഞായർ) ആ ആഴ്ച ഡിസ്കസ് ചെയ്ത വിഷയത്തിൽ ഊന്നിയുള്ള ഓൺലൈൻ ടെസ്റ്റ് പേപ്പർ ഉണ്ടാക്കും .മാസാന്ത്യം റിവിഷനും പ്രത്യേക പരീക്ഷയും ഉണ്ടാകും. ഇതു കൂടാതെ പരീക്ഷയോടടുക്കുന്ന ദിവസങ്ങളിൽ സ്ഥിരമായി ഓൺലൈൻ മോക്ക് ടെസ്റ്റുകളും നടത്തും. മാത്ത് സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ആരംഭത്തിൽ ഇത്രയും കാര്യങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ സംരംഭത്തോട് സഹകരിക്കാൻ സന്നദ്ധതയുള്ളവർ ആ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നൂ.

ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പേര് #രജിസ്റ്റർചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .രജിസ്റ്റർ ചെയ്യുന്നവർക്ക് പേഴ്സണൽ മെസേജ് ആയി രജി: നമ്പർ അയച്ചുതരുന്നതാണ്. ടി നമ്പർ തുടർന്നു ഗ്രൂപ്പിൽ നടത്തുന്ന പരീക്ഷകളുടെ ഉത്തരകടലാസിൽ രേഖപ്പെടുത്തുവാൻ ഉളളതാണ്.

സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ,
അഡ്മിൻ ടീം

2 comments: