scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


ഗതാഗതം

*ഗതാഗതം
--------------
🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ
ഖൂം, ഡാർജലിങ്(2258 മീറ്റർ)
🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)
🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്
സുരേഖ ബോൺ സ്ലെ 1990 മുംബൈ
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ
റിങ്കു സിൻഹ റോയ് (1994)
🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ജോർജ്‌ സ്റ്റീഫെൻസെൻ
🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ
സൗത്തേൺ സോൺ
🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ജപ്പാൻ
🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്
സംസ്‌കൃതി എക്സ്പ്രസ്സ്
🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്
ശതാപ്തി എക്സ്പ്രസ്സ്
🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് 
വിവേക് എക്സ്പ്രസ്സ്
🚂കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
🚂കേരളത്തിലെ ആദ്യത്തെ ദേശീയ പാത
NH 47 കന്യാകുമാരി മുതൽ സേലം വരെ
🚂റെയിൽ കോച്ച് ഫാക്ടറി എവിടെ
കപൂർത്തല
🚂ഇന്റഗ്രൽ കോച്ച് ഫാക്ടറി
പേരമ്പുർ
🚂 റെയിൽ വീൽ ഫാക്ടറി
യെലഹങ്ങ
🚂ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി വന്ന ബസ് സർവീസ് 
KURTC
👉ആസ്ഥാനം തേവര കൊച്ചി
🚂ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത മുതൽ അമൃത്സർ
🚂ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ് 
നീലഗിരി മൗണ്ടൈൻ റെയിൽവേ
🚂വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്
പിങ്ക് എക്സ്പ്രസ്സ്
🚂കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ
ഏലിയാസ് ജോർജ്
🚂ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് 
മൻഖൂസിങ്
🚂ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്
ചാണക്യപുരി ന്യൂ ഡൽഹി
🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്
വഡോദര ഗുജറാത്ത്
🚂ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്
സൂററ്റ്
🚂ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ
കൊൽക്കത്ത
🚂ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം
ജപ്പാൻ
🚂Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ
രാജധാനി എക്സ്പ്രസ്സ്
🚂ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
മുംബൈ സെൻട്രൽ

No comments:

Post a Comment