scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


സൈബര്‍ കുറ്റകൃത്യങ്ങള്‍

സൈബർ കുറ്റകൃത്യങ്ങൾ
─────────────────────────
"ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് "
■Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.
■Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്.
■ Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
■Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.
■Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.
■Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.
■Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.
■Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.
■Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.
■Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
■Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
■Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.
■Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
■Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.
■Sparming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.

No comments:

Post a Comment