scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


കമ്മീഷനുകള്‍

കോത്താരി കമ്മീഷന്‍ - വിദ്യാഭ്യാസം (1964)
🔘മണ്ഡല്‍ കമ്മീഷന്‍ - പിന്നോക്ക സമുദായ സംവരണം (1979)
🔘സര്‍ക്കാരിയ കമ്മീഷന്‍ - കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)
🔘താക്കര്‍ കമ്മീഷന്‍ - ഇന്ധിരാഗാന്ധി വധം (1984)
🔘നരസിംഹ കമ്മീഷന്‍ - ബാങ്കിംഗ്‌ പരിഷ്കരണം (1991)
🔘ലിബറാന്‍ കമ്മീഷന്‍ - ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)
🔘മല്‍ഹോത്ര കമ്മീഷന്‍ - ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)
🔘ശ്രീകൃഷ്ണ കമ്മീഷന്‍ - മുംബൈ കലാപം (1993)
🔘ജാനകീരാമന്‍ കമ്മീഷന്‍ - സെക്യൂരിറ്റി അപവാദം
🔘ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ - തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
🔘ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ - രാജീവ് ഗാന്ധി വധം
🔘ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍- പഞ്ചായത്ത്‌ രാജ്‌
🔘അശോക്‌ മേത്ത കമ്മീഷന്‍ - പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍
🔘യശ്‌പാല്‍ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം
🔘സുബ്രഹ്മണ്യന്‍ കമ്മിറ്റി - കാര്‍ഗില്‍ നുഴഞ്ഞുകയറ്റം
🔘മോത്തിലാല്‍ വോറ കമ്മിഷന്‍ - രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം
🔘ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ - തെഹല്‍ക വിവാദം
🔘പൂഞ്ചി കമ്മീഷന്‍ - കേന്ദ്ര സംസ്ഥാന ബന്ധം
🔘യു.സി ബാനര്‍ജി കമ്മീഷന്‍ - ഗോധ്ര സംഭവം (2004)
🔘രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

No comments:

Post a Comment