scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


ബ്രാന്‍ഡ് അംബാസിഡര്‍മാര്‍


👉 കേന്ദ്ര അർദ്ധസൈനിക വിഭാഗമായ
CRPF ന്റെ അംബാസിഡർ
- പി.വി സിന്ധു ( ബാഡ്മിന്റൺ താരം )
👉 ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ
ബചാ വോ ബേഠീ പഠാവോ പദ്ധതി
- സാക്ഷി മാലിക്ക് ( ഗുസ്തി താരം )
👉 ഇൻക്രഡിബിൾ ഇന്ത്യ - അമിതാഭ്
ബച്ചൻ (സിനിമാ നടൻ )
👉 നിർമൽ ഭാരത് അഭിയാൻ - വിദ്യാ
ബാലൻ (സിനിമാ നടി )
👉 ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ് വിൽ
അംബാസിഡർമാർ - സൽമാൻ ഖാൻ,
സച്ചിൻ തെൻഡുൽക്കർ, അഭിനവ്
ബിന്ദ്ര, എ.ആർ.റഹ്മാൻ
👉 സ്കിൽ ഇന്ത്യാ നൈപുണ്യ വികസന
പദ്ധതി - സച്ചിൻ തെൻഡുൽക്കർ
👉 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ
( ഗണിത ശാസ്ത്ര വിഷയങ്ങളിൽ
കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ )
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട്
👉 പ്രധാൻമന്ത്രി ജൻ ധൻ യോജന
- അമിതാഭ് ബച്ചൻ
👉 സ്വച്ഛ് ഭാരത് മിഷന്റെ സിറ്റി കമ്പോസ്റ്റ്
പദ്ധതി - അമിതാഭ് ബച്ചൻ
👉 ഡിജിറ്റൽ ഇന്ത്യ - കൃതി തിവാരി
👉 ഔവർ ഗേൾസ് ഔവർ പ്രൈഡ്
- പ്രിയങ്കാ ചോപ്ര
👉 ഒളിംപിക്സ് പോഡിയം സ്കീം ( TOPS )
- അഞ്ജു ബോബി ജോർജ്
👉 സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി
പദ്ധതി - ദിയ മിർസ ( നടി )
👉 ലിംഗസമത്വത്തിന് വേണ്ടിയുള്ള
UNവിമണിന്റേത് - ആൻ ഹാതേ (നടി )
👉 UN ന്റെ ലിംഗ സമത്വ പ്രചാരകൻ
- അനുപം ഖേർ ( സിനിമാ നടൻ )
👉 UN പോപ്പുലേഷൻ ഫണ്ടിന്റേത്
- ആഷ്ലി ജൂഡ് ( നടി )
👉 UN റഫ്യൂജി ഏജൻസിയുടേത്
- കേയ്റ്റ് ബ്ലാൻജെറ്റ്
👉 കേരളാ സർക്കാറിന്റെ തൊഴിൽ
നൈപുണ്യ വികസന അംബാസിഡർ
- മഞ്ജു വാര്യർ
👉 കേരളാ ആയുർവേദ അംബാസിഡർ
- സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
👉 മെയ്ക്ക് ഇൻ കേരളാ പദ്ധതി - മമ്മൂട്ടി
👉 കേരളാ വോളിബോൾ - മമ്മൂട്ടി
👉 സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ്
- മമ്മൂട്ടി
👉 കേരളാ ബാഡ്മിന്റൺ - സുരേഷ് ഗോപി
👉 കേരളാ ഹോക്കി - സുരേഷ് ഗോപി
👉 കേരളാ അത്ലറ്റിക്സ് - മോഹൻ ലാൽ
👉 കേരളാ കൈത്തറി - മോഹൻ ലാൽ
👉 ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ
കുറയ്ക്കാൻ ) - മോഹൻ ലാൽ
👉 അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ
പേർക്കും 4-ാം ക്ലാസ് തുല്യത )
- ദിലീപ് (സിനിമാ നടൻ )
👉 സംസ്ഥാന ലഹരി വിരുദ്ധ
പ്രചാരണത്തിന്റേത് - സച്ചിൻ
👉 2016ലെ കേരളാ നിയമസഭാ ഇലക്ഷൻ
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട്
Like
Comment

No comments:

Post a Comment