scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Monday 13 April 2020

കോവിഡ് -19 ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി PSC EXAM TIPS ഫേസ് ബുക്ക് ഗ്രൂപ്പിൽ ഏപ്രിൽ 3 മുതൽ 12 നടത്തിയ Be Positive എന്ന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 598 പോയിൻറ്റുകൾ നേടി മനു.വിപി ഒന്നാംസ്ഥാനം കരസ്ഥമാക്കി. 456 പോയിൻറ്റോടെ ഇർഫാൻ കല്ലംതറ രണ്ടും 442 പോയിൻറ്റുകൾ നേടി ഒർലാൻഡാ മോസോട്ടാ മൂന്നും സ്ഥാനങ്ങൾ നേടി.. മത്സരത്തിൽ ആദ്യ 10 സ്ഥാനങ്ങൾ നേടിയവരെ പരിചയപ്പെടാം.

Saturday 4 April 2020

പ്രിയമുള്ളവരെ,

ചിട്ടയായ പഠനം മാത്രമേ നിങ്ങൾക്ക് വിജയം സമ്മാനിക്കൂ.

എങ്ങനെയെന്നല്ലേ,
PSC EXAM TIPS-ന്റെ ചിട്ടയായ പരിശീലനത്തിലൂടെ LDC നിങ്ങൾക്കും നേടാം.
എന്തെങ്കിലും പഠിക്കുന്നതിലല്ല എങ്ങനെയെങ്കിലും പഠിക്കുന്നതിലുമല്ലകാര്യം പഠിക്കേണ്ടത് പഠിക്കേണ്ട രീതിയിൽ പഠിക്കുക എന്നത് തന്നെയാണ് കാര്യം.
100% ഞങ്ങൾ ഉറപ്പുതരുന്നു മറ്റെവിടെയും കിട്ടാത്ത പരിശീലനമാണ് ഞങ്ങളുടേത്.
ജോയിൻ ചെയ്യുന്ന അന്നുമുതൽ ഓരോ ദിവസവും പഠിക്കാനുള്ള പോർഷനും അതിന്റെ വീഡിയോ ക്ലാസും ഓഡിയോ PDF നോട്ടും നൽകി അത് പഠിക്കാൻ ആവശ്യമായ സമയവും അനുവദിച്ച ശേഷം കൃത്യമായ മോഡൽ പരീക്ഷ നടത്തി അടുത്ത ദിവസത്തെ ക്ലാസ്സ് മുറിയിലേക്ക് പ്രവേശനം സാധ്യമാക്കുന്ന, ചിട്ടയായ പരിശീലനം നൽകുന്ന മലയാളത്തിലെ ഏക പഠന ഗ്രൂപ്പാണ് #PSC_EXAM_TIPS.

#പഠന രീതിയെ കുറിച്ച് കൂടുതലറിയാൻ #YES എന്ന് കമന്റ് ചെയ്ത ശേഷം നിങ്ങളുടെ പേര്#9656305070എന്ന നമ്പറിൽ വാട്സ്ആപ് മെസ്സേജ് ചെയ്യുക.


BE POSITIVE - ക്വിസ് മത്സരം ആരംഭിക്കുന്നു.

പ്രിയമുള്ളവരെ,
നമ്മുടെ ഗ്രൂപ്പിൽ പുതിയതായി ഒരു ക്വിസ് മത്സരം ആരംഭിക്കുകയാണ് ഏപ്രിൽ 3 മുതൽ 12 വരെ എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ക്വിസ് മത്സരം നടത്തപ്പെടുക. പൊതു വിജ്ഞാന - ആനുകാലിക വിഷയങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ എന്ന് കമന്റ് ചെയ്യുക.മത്സരത്തിന്റെ നീയമാവലിയും നിർദേശങ്ങളും നിങ്ങളെ ഉടൻ അറിയിക്കുന്നതാണ്.
ലോകത്തെമ്പാടും കോവിഡ് 19 സംഹാര താണ്ഡവമാടുകയാണ്. നമ്മുടെ നാടും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ കോറോണക്കെതിരെയുള്ള പ്രധിരോധപ്രവർത്തനങ്ങളിൽ പൂർണമായും സർക്കാരിന്റെയും ആരോഗ്യപ്രവത്തകരുടെയും നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കുക, എല്ലാവരും വീടുകളിൽ തന്നെ സമയം ചിലവഴിക്കുക, എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
വെല്ലുവിളി ഭയാനകമാണ് പക്ഷേ നമ്മൾ വിജയിക്കും. നമുക്ക് ഒന്ന് ചേർന്ന് നിൽക്കാം.
നിയമാവലി:
സസ്നേഹം
അഡ്മിൻ ടീം

വീണ്ടും അഭിമാന നിമിഷങ്ങൾ...


പ്രിയമുള്ളവരേ,
നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമായ ഷൈനയും സർക്കാർ സർവീസിലേയ്ക്ക് ..

നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഷൈനയുടെ ഈ നേട്ടം.
ഈ വിജയം..
നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...
ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.
മോട്ടോർ വാഹന വകുപ്പിൽ ഓഫീസ് അറ്റൻഡൻറ്റായി ജോലിയിൽ പ്രവേശിച്ച ഷൈന.,
അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. താങ്കളുടെ അറിവും അനുഭവങ്ങളും ഈ കൂട്ടായ്മയിലെ മറ്റ് സുഹൃത്തുക്കൾക്ക് കൂടി പങ്ക് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

Saturday 20 October 2018


MISSION LDC 2020 അഡ്മിഷന്‍ ആരംഭിച്ചു

പ്രിയരേ,
#ദിവസേന_വെറും_5_രൂപയ്ക്ക്_ഇനി_മുതല്‍_PSC_പഠനം. അതെ വീട്ടില്‍ ഇരുന്നു കൊണ്ട്,ജോലി സ്ഥലങ്ങളിലെ ഒഴിവുനേരങ്ങളില്‍, ദിവസേനയുള്ള യാത്ര വേളകളില്‍ ഇനി മുതല്‍ നിങ്ങളുടെ സമയം ഒട്ടും പാഴാക്കാതെ വെറും 5 രൂപക്ക് PSC പരീക്ഷക്കായി തയ്യാറെടുക്കാം.സോഷ്യല്‍മീഡിയയില്‍ ഓണ്‍ലൈന്‍ പഠനത്തിനു ISO അംഗീകാരം ലഭിച്ച PSC EXAM TIPS ഇതാ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന പുതിയ ഓണ്‍ലൈന്‍ കോഴ്സ്. #MISSION_LDC_2020. ഇതില്‍ അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ 8137917079 എന്ന നമ്പറിലേക്ക് നിങ്ങളുടെ മുഴവന്‍ പേരും വാട്സാപ്പ് മെസ്സേജ് അയക്കുക.കോഴ്സിനെ കുറിച്ചുള്ള വിശദമായ പ്രോസ്പെക്ടസ് അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.സോഷ്യല്‍മീഡിയയില്‍ ഓണ്‍ലൈന്‍ പഠനത്തിനു ISO അംഗീകാരം ലഭിച്ച PSC EXAM TIPS ഇതാ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന പുതിയ ഓണ്‍ലൈന്‍ കോഴ്സ്. #MISSION_LDC_2020. ഇതില്‍ അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ 8137917079 എന്ന നമ്പറിലേക്ക് നിങ്ങളുടെ മുഴവന്‍ പേരും വാട്സാപ്പ് മെസ്സേജ് അയക്കുക.കോഴ്സിനെ കുറിച്ചുള്ള വിശദമായ പ്രോസ്പെക്ടസ് അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.PSC പഠനത്തിനു സമയം വളരെ അത്യാവശ്യമാണ്. നിങ്ങളുടെ വിലപ്പെട്ട സമയങ്ങള്‍ ഇനി മുതല്‍ ഒട്ടും പാഴാക്കാതെ നല്ലൊരു ഭാവിക്കായി ഇപ്പോള്‍ മുതല്‍ കൈകൊര്‍ക്കം. ഓണ്‍ലൈന്‍ PSC പഠനത്തിനു ഏറ്റവും ചിലവു കുറഞ്ഞ രീതിയില്‍ ഇതിലും മികച്ച അടിത്തറ മറ്റെവിടെയും ലഭ്യമാകില്ല. അതിനാല്‍ ഒട്ടും മടിക്കാതെ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യുക. LDC ആദ്യ ബാച്ച് ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്.
ഇരുപത്തിരണ്ടിൽപരം അദ്ധ്യാപകർ, അവരുടെ വീഡിയോ ക്ലാസുകൾ, പിഡിഫ് നോട്ടുകള്‍, ഓഡിയോ ക്ലാസുകൾ, കേരളത്തിലെ പ്രശസ്ത മോട്ടിവേറ്റർമാരുടെ മോട്ടിവേഷൻ ക്ലാസുകൾ എന്നിവയ്ക്കല്ലാമുപരി ഒരു ക്ലാസ്സ്‌ റൂം പോലെ നിങ്ങൾക്ക് മുൻപിൽ എത്തുന്ന നമ്മുടെ വെബ്സൈറ്റ്, ആപ് ഇവയുൾപ്പെടുന്ന ഒരു സമ്പൂർണ LDC ക്ലാസ്സ്‌ ആണ് ഒരുക്കിയിരിക്കുന്നത്.
ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഏവർക്കും 2020ലെ LDCയുടെ വിജയത്തിലേക്കുള്ള യാത്ര അനായാസമാക്കുവാൻ ഈ പരിശീലന പരിപാടി ഉപകാരപ്പെടും എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്;
സസ്നേഹം
PSC EXAM TIPS ടീം

Friday 21 July 2017

ദേവു അനീഷിന്ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

പ്രിയരേ., ഇതാ.. വീണ്ടും.. നിങ്ങളിലൊരാൾ...

ഇന്നലെവരെ നിങ്ങളെപ്പോലെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഒരാളായിരുന്നു ദേവു .. ഇന്ന്.. അഭിമാനാർഹമായ വിജയം നേടിയ ദേവുവിന് ഇത് സ്വപ്നസാക്ഷാത്ക്കാരം..
ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.

മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ,
 "നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം" 
സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് ഒന്ന് കുതിക്കാൻ ദേവുവിന്റെ ഈ വിജയം നിങ്ങള്‍ക്ക്  പ്രചോദനമാകട്ടെ...

ഈ വിജയം..

നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...

ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ... 
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.



പീരുമേട് ജുഡീഷ്യല്‍ മജിസ്രെട്ട് കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്റ് ആയി ജോലിയിൽ പ്രവേശിച്ച നമ്മുടെ ഗ്രൂപ്പ് അംഗം ദേവു അനീഷിനു ഒരായിരം അഭിനന്ദനങ്ങൾ...

അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. താങ്കളുടെ അറിവും അനുഭവങ്ങളും ഈ കൂട്ടായ്മയിലെ മറ്റ് സുഹൃത്തുക്കൾക്ക് കൂടി പങ്ക് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!

സ്നേഹത്തോടെ ..,
അഡ്മിൻ ടീം.





Friday 3 March 2017

ഇതാ..വീണ്ടും നിങ്ങളിലൊരുവന്‍....




പ്രിയരേ., ഇതാ.. വീണ്ടും.. നിങ്ങളിലൊരാൾ... ഇന്നലെവരെ നിങ്ങളെപ്പോലെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഒരാളായിരുന്നു വിനോദും.. ഇന്ന്.. അഭിമാനാർഹമായ വിജയം നേടിയ വിനോദിന് ഇത് സ്വപ്നസാക്ഷാത്ക്കാരം..
ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.

മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ, "നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം" സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് ഒന്ന് കുതിക്കാൻ വിനോദിന്റെ വിജയം പ്രചോദനമാകട്ടെ... LP സ്കൂൾ അസിസ്റ്റന്റായി ബാലഗ്രാം പട്ടം മെമ്മോറിയല്‍ എല്‍.പി. സ്കൂളില്‍ ജോലിയിൽ പ്രവേശിച്ച നമ്മുടെ ഗ്രൂപ്പ് അംഗം വിനോദ് യശോധരന് ഒരായിരം അഭിനന്ദനങ്ങൾ... ആശംസകൾ.. അഡ്മിൻ ടീം.

Thursday 2 March 2017

CURRENT AFFAIRS ക്വിസ് ആരംഭിക്കുന്നു



പ്രീയമുള്ളവരേ.,
ഗ്രൂപ്പിൽ എല്ലാ ദിവസവും രാത്രി 8 ന് (തിങ്കൾ, വെള്ളി ഒഴികെ) ഒരു കരന്റ് അഫയേഴ്സ് ക്വിസ് ആരംഭിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.

ദിവസവും 15 ചോദ്യങ്ങൾ ഉണ്ടാകും. ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 5,3, 2 മാർക്ക് വീതം ലഭിക്കും. ദിവസേന വിജയിയെ പ്രഖ്യാപിക്കും.

ദിവസേന 5 മണിയ്ക്കുള്ള റിവിഷൻ ക്വിസിന് പുറമെയാണിത്. റിവിഷൻ ക്വിസ് പഠിച്ചത് ഓർത്തെടുക്കാനുള്ള അവസരമാണെങ്കിൽ ഇത് ഓരോ ദിവസത്തെയും ആനുകാലിക സംഭവങ്ങൾ പഠന വിധേയമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. PSC സമീപ പരീക്ഷകളിൽ 15 മാർക്കോളം ഇത്തരം ആനുകാലിക വിഷയ സംബന്ധിയായ ചോദ്യങ്ങൾക്ക് നൽകുന്നതിനാൽ ക്വിസിനെ ഗൗരവത്തോടെ കാണുക.
ക്വിസിൽ ചോദിക്കുന്ന നിങ്ങൾക്ക് അപരിചിതമായ ചോദ്യങ്ങൾ പ്രത്യേകം എഴുതി നോട്ടായി സൂക്ഷിക്കുക.
2014 മുതലുള്ള പ്രധാന സംഭവങ്ങളും നിയമനങ്ങളും പുരസ്കാരങ്ങളും ഈ ക്വിസിലൂടെ നമ്മൾ പഠന വിധേയമാക്കും.
ഇതൊരു പുത്തൻ അനുഭവമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട്...

സ്നേഹപൂർവ്വം.,
അഡ്മിൻ ടീം

മാർച്ച് 2 മുതൽ വൈകുന്നേരം 5 മണിയ്ക്ക് റിവിഷൻ ക്വിസ് ആരംഭിക്കുന്നു.

പ്രീയമുള്ളവരേ.,
പൊതു വിജ്ഞാനമാണ് LDC പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കിന്റെ ചോദ്യം വരുന്ന മേഖല. 50 മാർക്കാണ് ഈ മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ളത്. ഇതിൽ കുറഞ്ഞത് 43 മാർക്ക് നേടുക എന്നതാണ് നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഓരോ ദിവസവും അധിക വസ്തുതകൾ നമ്മൾ പഠിക്കുന്നുണ്ട്. 
പക്ഷേ..,
ചിലർ പുതിയത് പഠിക്കുമ്പോൾ പഴയത് കുറേശ്ശേ മറക്കുന്നു. അത് പാടില്ല. .മുൻപ് പഠിച്ചത് ഇടയ്ക്ക് ഒന്ന് ഓടിച്ച് വായിക്കണം.
അതിനായി...
=====================================
=====================================
മാർച്ച് 2 മുതൽ വൈകുന്നേരം 5 മണിയ്ക്ക് റിവിഷൻ ക്വിസ് ആരംഭിക്കുന്നു.

=====================================
=====================================

തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും റിവിഷൻ ക്വിസ് ഉണ്ടാകും. വിഷയം മുൻകൂട്ടി അറിയിക്കും. ആദ്യ ദിവസമായ മാർച്ച് 2 ലെ വിഷയം:

#ഇന്ത്യൻഭരണഘടന

ഒരു ദിവസം 20 ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ ദിവസവും വിജയിയെ പ്രഖ്യാപിക്കും. 

ശരിയുത്തരം പറയുന്ന ആദ്യ 3 സ്ഥാനക്കാർക്ക് 5,3, 2 ക്രമത്തിൽ മാർക്ക് ലഭിക്കും. മൈനസ് മാർക്ക് ഇല്ല.

എല്ലാവരും റെഡിയല്ലേ ??

ശുഭരാത്രി.,
അഡ്മിൻ ടീം