scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday 2 March 2017

മാർച്ച് 2 മുതൽ വൈകുന്നേരം 5 മണിയ്ക്ക് റിവിഷൻ ക്വിസ് ആരംഭിക്കുന്നു.

പ്രീയമുള്ളവരേ.,
പൊതു വിജ്ഞാനമാണ് LDC പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കിന്റെ ചോദ്യം വരുന്ന മേഖല. 50 മാർക്കാണ് ഈ മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ളത്. ഇതിൽ കുറഞ്ഞത് 43 മാർക്ക് നേടുക എന്നതാണ് നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഓരോ ദിവസവും അധിക വസ്തുതകൾ നമ്മൾ പഠിക്കുന്നുണ്ട്. 
പക്ഷേ..,
ചിലർ പുതിയത് പഠിക്കുമ്പോൾ പഴയത് കുറേശ്ശേ മറക്കുന്നു. അത് പാടില്ല. .മുൻപ് പഠിച്ചത് ഇടയ്ക്ക് ഒന്ന് ഓടിച്ച് വായിക്കണം.
അതിനായി...
=====================================
=====================================
മാർച്ച് 2 മുതൽ വൈകുന്നേരം 5 മണിയ്ക്ക് റിവിഷൻ ക്വിസ് ആരംഭിക്കുന്നു.

=====================================
=====================================

തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും റിവിഷൻ ക്വിസ് ഉണ്ടാകും. വിഷയം മുൻകൂട്ടി അറിയിക്കും. ആദ്യ ദിവസമായ മാർച്ച് 2 ലെ വിഷയം:

#ഇന്ത്യൻഭരണഘടന

ഒരു ദിവസം 20 ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ ദിവസവും വിജയിയെ പ്രഖ്യാപിക്കും. 

ശരിയുത്തരം പറയുന്ന ആദ്യ 3 സ്ഥാനക്കാർക്ക് 5,3, 2 ക്രമത്തിൽ മാർക്ക് ലഭിക്കും. മൈനസ് മാർക്ക് ഇല്ല.

എല്ലാവരും റെഡിയല്ലേ ??

ശുഭരാത്രി.,
അഡ്മിൻ ടീം

No comments:

Post a Comment