scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Wednesday, 21 September 2016

ഫോക്കസ് 2017



പ്രിയമുള്ളവരേ..,
LDC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരെ സഹായിക്കാനായി നമ്മുടെ ഗ്രൂപ്പിൽ #FOCUS2017 എന്ന പേരിൽ ഒരു പരിശീലന പരിപാടി നടന്നു വരികയാണല്ലോ ...
സിലബസിലെ മുഴുവൻ വിഷയങ്ങളും മേഖലകളും ഉൾപ്പെടുത്തിയുള്ള വിപുലമായ പരിശീലന പരിപാടിയാണ് നമ്മൾ ഉദ്ദേശിക്കുന്നത്. മുൻ കാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുക, PSC നിരന്തരം ആവർത്തിക്കുന്ന ചോദ്യങ്ങൾ പരിചയ പ്പെടുത്തുക, ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ വിശദീകരണമടക്കം പരിചയപെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഈ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.
അടിസ്ഥാന പൊതു വിജ്ഞ്ഞാനം മുതൽ സിലബസിലുള്ള ഓരോ വിഷയവും പ്രത്യേകമായി എടുത്ത് ഓരോ ആഴ്ച വീതം നീളുന്ന പരിശീലനമാണ് ആരംഭത്തിൽ ഉദ്ദേശിക്കുന്നത് .ആ ആഴ്ചകളിൽ ആ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രമാവും ഇടുക .സ്ഥിരമായി ചോദ്യം ചോദിക്കുന്നവരും അഡ്മിൻ ടീമും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ഇതിനോട് സഹകരിക്കാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു കോർ ടീമിന് രൂപം നൽകും. എല്ലാ തിങ്കളാഴ്ചയും രാത്രി 8 ന് ആ ആഴ്ച ഡിസ്കസ് ചെയ്ത വിഷയത്തിൽ ഊന്നിയുള്ള ഓൺലൈൻ ടെസ്റ്റ് പേപ്പർ ഉണ്ടാക്കും .മാസാന്ത്യം റിവിഷനും പ്രത്യേക പരീക്ഷയും ഉണ്ടാകും. ഇതു കൂടാതെ പരീക്ഷയോടടുക്കുന്ന ദിവസങ്ങളിൽ സ്ഥിരമായി ഓൺലൈൻ മോക്ക് ടെസ്റ്റുകളും നടത്തും. മാത്ത് സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ആരംഭത്തിൽ ഇത്രയും കാര്യങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ സംരംഭത്തോട് സഹകരിക്കാൻ സന്നദ്ധതയുള്ളവർ ആ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നൂ.
ഈ പരിശീലന പരിപാടിയിൽ ഇപ്പോൾ വരെ ആയിരക്കണക്കിന് അംഗങ്ങൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഒരു മാസം പിന്നിടുകയും ചെയ്തിട്ടുണ്ട്.അംഗങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് നിർത്തിവച്ചിരുന്ന രജിസ്ട്രേഷൻ പുന:രാരംഭിക്കുകയാണ്. ഈ പരിശീലന പരിപാടിയിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പേര് #രജിസ്റ്റർചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .രജിസ്റ്റർ ചെയ്യുന്നവർക്ക് മറുപടി കമന്റായിആയി രജി: നമ്പർ അയച്ചുതരുന്നതാണ്. ടി നമ്പർ തുടർന്നു ഗ്രൂപ്പിൽ നടത്തുന്ന പരീക്ഷകളുടെ ഉത്തരകടലാസിൽ രേഖപ്പെടുത്തുവാൻ ഉളളതാണ്. ഇതോട് കൂടി രജിസ്ട്രേഷൻ അവസാനിപ്പിക്കാനാണ് തീരുമാനം.
സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ,
അഡ്മിൻ ടീം

15 comments: