scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Monday 12 December 2016

എങ്ങനെ പഠിക്കണം ? - കുടുംബത്തിന്റെ പിന്തുണ നേടുക.

പ്രിയമുള്ളവരേ.,
പഠിക്കാനുള്ള ട്രയൽ ടൈം ടേബിൾ എല്ലാവർക്കും ലഭിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. ഒരു ദിവസം 11 മണിക്കൂർ വിവിധ വിഷയങ്ങൾ പഠിക്കാനായി മാറ്റി വയ്ക്കുന്ന തരത്തിലാണ് ടൈം ടേബിൾ തയ്യാറാക്കിയിരിക്കുന്നത്. പലർക്കും ആരംഭ സമയത്ത് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നറിയാം. പക്ഷേ, നമുക്ക് മുൻപിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഏത് വിധേനയും മുന്നിലെത്തുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. ഉറപ്പായും ചില ഒഴിവാക്കലുകൾ, ത്യാഗങ്ങൾ ഒക്കെ വേണ്ടി വരും. അതിന് ആദ്യം വേണ്ടത് മാനസികമായും ശാരീരികമായും സ്വയം തയ്യാറാകുക എന്നതാണ് .നിങ്ങളെ സംബന്ധിച്ച് അതി നിർണ്ണായകമായ ദിവസങ്ങളിലൂടെ തന്നെയാണ് പരീക്ഷാ കാലം വരെ കടന്നു പോകുന്നത്. ലക്ഷ്യം കാണും വരെ പഠനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. പ്രശ്നങ്ങളും പ്രതിസന്ധികളും തടസ്സങ്ങളുമൊക്കെ ഇതിനിടയിൽ ധാരാളമായി കടന്നു വന്നേക്കാം. നിശ്ചയദാർഡ്യത്തോടെ ഉറച്ച ആത്മവിശ്വാസത്തോടെ അതിനെയൊക്കെ ചെറുത്തു തോൽപ്പിക്കണം. അചഞ്ചലമായ ലക്ഷ്യബോധവും സർക്കാർ ജോലിയെന്ന ചിര സ്വപ്നവും നിങ്ങൾക്ക് കൂട്ടായി ഉണ്ടാകും. സ്വയം ലക്ഷ്യബോധത്തിലേയ്ക്ക് എത്തിക്കഴിഞ്ഞാൽ ആദ്യം വേണ്ടത് കുടുംബത്തിന്റെ ഉറച്ച പിന്തുണ നേടുക എന്നതാണ് . വിവാഹിതരായവർ തങ്ങളുടെ പങ്കാളിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക. അവരുടെ പിന്തുണയും സ്നേഹവും കരുതലും നിങ്ങളെ ലക്ഷ്യത്തിലേയ്ക്ക് കൂടുതൽ അടുപ്പിക്കും. അവർ മുഖേന കുടുംബത്തിലെ മറ്റംഗങ്ങളുടെ സഹകരണം ഉറപ്പാക്കുക. വീട്ടുജോലികളിൽ സഹായിച്ചും കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തും അവർ നിങ്ങൾക്ക് പഠനസമയം ദീർഘിപ്പിച്ചു തരും.

ഓരോ ദിവസവും വിലപ്പെട്ടതാണെന്ന് ഓർക്കുക. 'ഇന്ന് ' എന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഒരേയൊരു ദിവസമാണ്. ഇന്ന് ഒരിക്കലും പിന്നീടുണ്ടാകില്ല. ഇന്ന് കഴിഞ്ഞാൽ പിന്നെ അത് ഇന്നലെയായി. ഇന്നലെയെന്നത് ഒരിക്കലും തിരിച്ചു വരില്ലല്ലോ. അത് നഷ്ടപ്പെട്ടത് തന്നെ. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും മൂല്യവും മനസിലാക്കി അതിനെ പരമാവധി വിനിയോഗിക്കണം.
വിലപ്പെട്ട നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ കർമ്മ നിരതരാകുക. അലസത കൈവിട്ട് കർമ്മോത്സുകരാകുക.
സർക്കാർ ജോലിയെന്ന ലക്ഷ്യം ഒരഭിലാഷമായി..
ഒരു അഗ്നിജ്വാലയായി നിങ്ങളുടെ മനസ്സിന്റെയുള്ളിൽ ആളിപ്പടരട്ടെ..
ഇതിന്റെ ചൂടും പ്രകാശവും നിങ്ങളുടെ കർമ്മശേഷിയെ ഉണർത്തട്ടെ ....

ഏറെ സ്നേഹത്തോടെ..,
അഡ്മിൻ ടീം

No comments:

Post a Comment