അഭിനന്ദനങ്ങൾ ഷൈമോൾ...
പ്രീയമുള്ളവരേ,
നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമായ Shy Molയൂണിവേഴ്സിറ്റി അസിസ്റ്റന്റായി തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽ നിയമിതയായ വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ..
പരീക്ഷ നടത്തി റെക്കോർഡ് വേഗതയിൽ നിയമനം നടത്തിയ PSC യും അഭിനന്ദനമർഹിക്കുന്നു.
ഈ വിജയം ആസന്നമായിരിക്കുന്ന LD ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോരുത്തർക്കും പ്രചോദനം നൽകുമെന്നതിൽ തർക്കമില്ല.
നിരന്തരമായ കഠിനാധ്വാനവും അചഞ്ചലമായ ആത്മവിശ്വാസവും നമുക്ക് വിജയം നേടിത്തരുമെന്നതിന് ഒരു തെളിവ് കൂടിയാണ് ഈ വിജയം .
ഷൈമോൾ.,
അഴിമതി വിമുക്ത - കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ.,
ഒരു നവകേരള സൃഷ്ടിയ്ക്കായ് ക്രിയാത്മകമായ പങ്ക് വഹിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. താങ്കളുടെ അറിവും അനുഭവങ്ങളും ഈ കൂട്ടായ്മയിലെ മറ്റ് സുഹൃത്തുക്കൾക്ക് കൂടി പങ്ക് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!
സ്നേഹത്തോടെ ..,
അഡ്മിൻ ടീം.
No comments:
Post a Comment