പ്രിയമുള്ളവരേ,ഇന്ന് ഞാനൊരു കഥപറയാം.. ഒരുകാട്ടിലെആനയും മൈനയും കൂട്ടുകാര്‍ ആയിരുന്നു. ഒരിക്കല്‍ ആന വന്നിട്ട് മൈനയോടു പറഞ്ഞു.. , " മൈനെ, മൈനെ എനിക്ക് നിന്നെ പോലെ പറക്കണം എന്ന് മോഹമുണ്ട്. ആകാശവുംപ്രകൃതിയും പുഴകളും മലകളും ഒക്കെ കാണണമെന്ന് മോഹമുണ്ട്. പക്ഷെ, പറ്റില്ലല്ലോ. ഇത്രയുംവലിയ ശരീരം വെച്ചിട്ട്ഞാനെങ്ങനെ പറക്കും. ? " എന്നാല്‍മൈന ആനയോട് ഉറപ്പിച്ചു പറഞ്ഞു," ആരുപറഞ്ഞു കഴിയില്ലെന്ന് ? ഉറപ്പായും പറയാം, നിനക്ക്പറക്കാന്‍കഴിയും. " ഇങ്ങനെമൈന പറഞ്ഞപ്പോള്‍ ആനക്ക്സംശയം: " നടക്കാത്ത കാര്യം പറഞ്ഞു വെറുതെ എന്നെ കൊതിപ്പിക്കല്ലേ..." മൈനപറഞ്ഞു, " നടക്കും. നൂറുവട്ടം ഉറപ്പാ.... നിനക്ക്പറക്കാനാവും." ആനക്ക് വിശ്വാസമായില്ല. പക്ഷെമൈന ആവര്‍ത്തിച്ചു പറഞ്ഞു, " കഴിയും... കഴിയും... നിനക്ക് കഴിയും." അപ്പോള്‍ ആന ചോദിച്ചു, " എങ്ങനെ കഴിയും." മൈന പറഞ്ഞു, " എന്റെ ചിറകുകള്‍ക്ക് മാന്ത്രികത ഉണ്ട്. എന്റെ ചിറകില്‍നിന്ന്ഒരു തൂവല്‍ നിനക്ക് ഞാന്‍ തരാം. ആ തൂവല്‍ നീ കടിച്ചു പിടിച്ചുകൊണ്ട് നിന്‍റെ വലിയ ചെവികള്‍ ആഞ്ഞാഞ്ഞു വീശിയാല്‍ നീ ആകാശത്തിലൂടെ പറക്കും." അപ്പോഴും ആനക്ക് ചെറിയ സംശയം, " നടക്കുമോ? " " നടക്കും." ഒരു സംശയവുമില്ലാതെയാണ് മൈനയുടെ മറുപടി. അതിനുശേഷംതന്‍റെ ചിറകില്‍നിന്ന് ഒരു തൂവലൂരി ആനയ്ക്ക് കൊടുത്തു. ആന അത്കടിച്ചുപിടിച്ചു വലിയ ചെവിയിട്ടു ആഞ്ഞാഞ്ഞടിച്ചു. അത്ഭുതമെന്നു പറയട്ടെ ആന ആകാശത്തിലൂടെ പറന്നു. പുഴ കണ്ടു. കാട് കണ്ടു. മലകള്‍ കണ്ടു. എല്ലാം കണ്ടു തിരിച്ചു വന്നിട്ട് ആന മൈനയോടു പറഞ്ഞു, " മൈനപെണ്ണേ...നീയാണെന്‍റെ ദൈവം. കാരണം. ഒരിക്കലും നടക്കില്ലെന്നു കരുതിയഎന്റെ ആഗ്രഹംനടപ്പാക്കി തന്നത് നീയാണ്". അപ്പോള്‍ മൈന വളരെനിസാരമായി ചോദിച്ചു, " എന്തിനാവെറുതെഎന്നെയിങ്ങനെ പുകഴ്ത്തണെ?" ആനപറഞ്ഞു, " നീതന്ന ആ മാന്ത്രിക തൂവലില്ലാരുന്നുവെങ്കില്‍ എനിക്കൊരിക്കലുംഎന്‍റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലാരുന്നല്ലോ." അപ്പോള്‍ മൈന പറഞ്ഞ ഉത്തരംവളരെ മനോഹരമാണ്. " പ്രിയമുള്ള ആനേ.., നീ പറന്നത് ഞാന്‍ തന്ന ചെറിയ തൂവല്‍ കൊണ്ടല്ല, പകരംനിന്‍റെ വലിയ ചെവിയിട്ടുനീ ആഞ്ഞാഞ്ഞു അടിച്ചത്കൊണ്ടാണ്. പക്ഷെ, നിനക്ക് പറക്കാന്‍ കഴിയുമെന്ന ബോധം നല്‍കാന്‍ വേണ്ടി ഞാന്‍ ചെയ്ത ഒരുസൂത്രമാണ് ആ തൂവല്‍"
പ്രിയമുള്ളവരേ, ഞങ്ങളും അതുപോലൊരു തൂവല്‍ കൊടുക്കുവാനുള്ള ശ്രമമാണ്. അത്കടിച്ചുപിടിച്ചുകൊണ്ട് നിങ്ങളുടെ കഴിവുകളായ വലിയ ചെവികളിട്ടു ആഞ്ഞാഞ്ഞടിക്കൂ..നിങ്ങള്‍ ആകാശത്തിലൂടെപറക്കും. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന ആനകളാവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിച്ചുകൊണ്ട്.. വിജയം...അതൊന്നുമാത്രം ലക്ഷ്യമാക്കിയുള്ള ഈ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചു കൊണ്ട്, പോയകാലങ്ങളില്‍ ഈ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടന്നവരെയും നമ്മെ നയിച്ചവരെയും ഓര്‍മ്മിച്ചുകൊണ്ട് ഏവര്‍ക്കും നന്ദി അറിയിക്കുന്നു.. ഈ കൂട്ടായ്മ ഞങ്ങളുടെതോ നിങ്ങളുടേതോ അല്ല,, ഇത് നമ്മുടെതാണ്... നമ്മുടെത് മാത്രം... നന്ദി..
No comments:
Post a Comment