scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Saturday, 8 October 2016

ഡെയിലി ക്വിസ് ആരംഭിക്കുന്നു



പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ ഇന്ന് മുതൽ( OCTOBER 1) 50 മത്സര ദിവസങ്ങൾ നീളുന്ന ഒരു മാരത്തൺ ക്വിസ് മത്സരം ആരംഭിക്കുകയാണ്. 
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 3 ന് ആണ് മത്സരം. 
ഒരു ദിവസം 20 ചോദ്യങ്ങളാവും മത്സരത്തിൽ ഉണ്ടാകുക.
50 ദിവസം കൊണ്ട് 1000 ചോദ്യങ്ങൾ ക്വിസിൽ പരിചയപ്പെടുത്തും .

ചോദ്യങ്ങൾ 3 മണി മുതൽ പ്രത്യേക പോസ്റ്റായി 3 മിനുട്ടിന്റെ ഇടവേളകളിൽ ഉണ്ടാകും. 4 മണിയ്ക്ക് മത്സരം അവസാനിക്കും.

ഉത്തരത്തെ, മാർക്കിനെ സംബന്ധിച്ച പരാതികൾ, റിസൾട്ട് പ്രഖ്യാപനം എന്നിവ 4 മുതൽ 5 വരെയുള്ള സമയത്ത് പൂർത്തിയാക്കും.




*ഓരോ ചോദ്യത്തിനും ആദ്യം ശരിയുത്തരം നൽകുന്ന 3 പേർക്കായിരിക്കും മാർക്ക് നൽകുക.ഇത് 5,3, 2 എന്ന ക്രമത്തിലായിരിക്കും.
* 3 മിനുട്ടിനുള്ളിൽ ശരിയുത്തരം പറയുന്ന മറ്റെല്ലാവർക്കും 1 മാർക്ക് വീതം ലഭിക്കും.
* ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ പാടില്ല. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ 10 മാർക്ക് മൈനസ് നൽകുന്നതാണ്.
* ഒരാൾ ഒന്നിലധികം ഉത്തരം ചേർക്കാൻ പാടുള്ളതല്ല.
••••••••••••••••••••••••
ഷിജിന മൂതയിൽ
അരുൺ രമേശ്
ജോഷി.റ്റി.വിൻസന്റ്

ഉത്തരത്തെ സംബന്ധിച്ചോ നടത്തിപ്പിനെ സംബന്ധിച്ചോ തർക്കം ഉള്ള പക്ഷം അപ്പീൽ നൽകാവുന്നതാണ്.
  •••••••••••••••••••••••••
ലിജോ ജോസഫ്.


ഏവർക്കും വിജയം നേർന്നു കൊണ്ട് ,

സ്നേഹപൂർവ്വം,
അഡ്മിൻ ടീം

No comments:

Post a Comment