scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Friday 14 October 2016

അറിവ് പങ്ക് വെക്കുക


പ്രിയരേ, 

നമ്മുടെയെല്ലാം ചെറുപ്പകാലത്ത് അമ്മയോ, അച്ഛനോ , അപ്പൂപ്പനോ, അമ്മൂമ്മയോ അല്ലെങ്കില്‍ ഏതെങ്കിലും മുതിര്‍ന്നവരോ ഒരു കടംകഥ പോലെ താഴെ പറയുന്ന ചോദ്യം ചോദിച്ചിരിക്കും..



“ഒരു ധനം ഉണ്ട്.. കള്ളന്മാര്‍ മോഷ്ടിക്കുകയില്ല...
രാജാവ് പിടിച്ചെടുക്കില്ല, 
സഹോദരന്മാര്‍ക്ക് ഭാഗിച്ചുകൊടുക്കേണ്ട, 
ഭാരമില്ല, കൊടുക്കുന്തോറും ഏറുന്നു..

ഏതാണ് ആ ധനം... ?”


ഇന്ന് നമുക്ക്‌ എല്ലാവര്‍ക്കും ഇതിന്‍റെ ഉത്തരം അറിയാം ..
‘വിദ്യയെന്ന മഹാധനം’ ആണ് അതെന്നത്...

അറിവ് പകര്‍ന്നു നല്‍കുക, അതിനുള്ള അവസരം ഒരുക്കുക എന്നത് വെറുമൊരു കച്ചവടമല്ലെന്നു വിശ്വസിക്കുന്നിടത്ത് നിന്നാണ് നമ്മുടെ ഈ ചെറിയ ഗ്രൂപ്പിന്‍റെ ഉല്‍ഭവം. ജീവിതം എന്നാല്‍ വാങ്ങല്‍ മാത്രമല്ല, കൊടുക്കലും കൂടിയാണ് എന്ന് നമ്മുടെ ഗ്രൂപ്പിലെ ഓരോ അംഗങ്ങളും മനസ്സിലാക്കുക. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവരിലേക്കും എത്തിക്കുവാന്‍ ശ്രമിക്കുക. എല്ലാവരും സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന, നമ്മുടെ മക്കളെയും സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കാന്‍ പഠിപ്പിക്കുന്ന കാലമാണ്‌ ഇത്. അതുകൊണ്ട് അറിവ്‌ നേടുകയും, അത് പകര്‍ന്നു നല്‍കുകയും ചെയ്യന്ന പ്രവൃത്തി നമ്മള്‍ ഓരോരുത്തരും അനുസ്യൂതം തുടരേണ്ടതാണ് എന്നത് ഇതിലെ ഓരോ അംഗങ്ങളെയും വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകയാണ്. ഇത് ഒരു ധര്‍മമായി കാണുവാന്‍ ശ്രമിക്കുക. ഇന്നല്ലെങ്കില്‍ മറ്റൊരുനാള്‍, നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അധികമായി ഇത്തരം പ്രവര്‍ത്തികളുടെ പ്രതിഫലം നമുക്ക്‌ ലഭിക്കുകതന്നെ ചെയ്യും. വിതയ്ക്കുന്നതെ നമുക്ക്‌ കൊയ്യുവാന്‍ സാധിക്കുകയുള്ളൂ. 

ഇന്നിതില്‍ ഉള്ള ഒരു ലക്ഷത്തോളം വരുന്ന അംഗങ്ങളില്‍ പത്ത്‌ പേര്‍ക്കെങ്കിലും ഈ ഗ്രൂപ്പുകൊണ്ട് ഉപകാരം ഉണ്ടാവുകയാണെങ്കില്‍ അഡ്മിന്‍സ് എന്ന നിലയില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. പക്ഷേ അതുകൊണ്ട് മാത്രമായില്ല, നമ്മുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ പേരിലേയ്ക്ക് എത്തണം. ഒക്ടോബർ 10 ന് ശേഷം പുതിയ അംഗങ്ങളെ ആഡ് ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിന് ശേഷവും നിരവധി പേരാണ് അംഗത്വത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. പരമാവധി അംഗങ്ങൾക്ക് ഈ ഗ്രൂപ്പ് കൊണ്ട് പ്രയോജനം ലഭിക്കണം എന്ന് തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം. എന്നിരുന്നാലും അനന്തമായി ഇത് നീട്ടിക്കൊണ്ട് പോകുവാനും നമുക്ക് കഴിയില്ല. 

അറിവ് പങ്ക് വെക്കുക എന്ന മഹത്തായ ലക്ഷ്യത്തോട് ചേർന്ന് നിന്ന് നിങ്ങളുടെ സുഹൃത്തുക്കളെ തുറന്ന മനസോടെ ഗ്രൂപ്പിലേയ്ക്ക് ആഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

സസ്നേഹം
അഡ്മിന്‍ ടീം.


1 comment: