#FOCUS2017 LDC തീവ്രപരിശീലന പരിപാടി രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.#ഗണിതംമധുരം എന്ന പേരിൽ ഗണിത സംബന്ധിയായ വിഷയങ്ങളിൽ നാളെ മുതൽ പരിശീലനം ആരംഭിക്കുകയാണ്.
LDC സിലബസിലെ മറ്റേത് മേഖലയുമായി താരതമ്യം ചെയ്താലും മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ ഏറ്റവും എളുപ്പമുള്ളതാണ് ഗണിതവും മാനസിക ശേഷി വിഭാഗവും.
എന്നാൽ ഏറിയപേർക്കും ഇത് വിഷമമുള്ള മേഖലയുമാണ്.
ഈ മേഖലയിൽ അടിസ്ഥാന പരിജ്ഞാനമില്ലാത്തവർക്കും മുഴുവൻ മാർക്കും വാങ്ങാൻ കഴിയുന്നത്ര ലളിതമായി ഈ മേഖലയിൽ പരിശീലനം നൽകാൻ കഴിയും എന്ന ഉത്തമ വിശ്വാസം ഞങ്ങൾക്കുണ്ട്. അതിനായി കൂടുതൽ പരിശീലന ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്, ഒരു സ്കാപ് ബുക്ക് നിർബന്ധമായും കയ്യിൽ കരുതുക. പേപ്പറിലെഴുതി പറപ്പിച്ച് കളയരുത്. കണക്ക് ചെയ്യാനായി കാൽക്കുലേറ്റർ, മൊബൈൽ എന്നിവ ഉപയോഗിക്കരുത്. ഇതൊരു പരിശീലന പരിപാടിയാണ് എന്നോർമ്മ വേണം. മനസിലാത്ത വസ്തുത വീണ്ടും വീണ്ടും ചോദിക്കുന്നതിന് മടിയോ നാണക്കേടോ വിചാരിക്കണ്ട.
ഇവിടെ വിവരിക്കുന്ന പാഠഭാഗങ്ങൾ ക്രമമായി തന്നെ പഠിച്ചെടുക്കുക. ഇൻബോക്സ് പഠനം ഒഴിവാക്കുക.
ഈ മേഖലയിലെ ക്ലാസുകൾ പ്രധാനമായും അഡ്മിൻ Sijo Sebastian ആവും നിയന്ത്രിക്കുക.
ഗണിത മേഖല എല്ലാവർക്കും മധുരമായ ഒരു അനുഭവമാകട്ടെ എന്നാശംസിക്കുന്നു.
അഡ്മിൻ ടീം
No comments:
Post a Comment