scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday 1 December 2016

LDC ഏതു ജില്ലയില്‍ അപേക്ഷിക്കണം

പ്രീയമുള്ളവരേ ,
LDC പരീക്ഷക്ക്‌ മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിന്റെ ആദ്യ പടിയാണ് ഏതു ജില്ലയില്‍ അപേക്ഷിക്കണം എന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുക എന്നത് .
മുന്പ് പറഞ്ഞത് പോലെ വ്യത്യസ്ത ഘടകങ്ങൾ പരിഗണിച്ചാണ് ഉചിതമായ ഒരു തീരുമാനത്തിലെത്താൻ കഴിയുക.
ജാതി, പഠന നിലവാരം, ജില്ലകളിലെ സമുദായ ജനസംഖ്യാ കണക്കുകൾ, കുടുംബ പശ്ചാത്തലം, നിയമന സാധ്യത, മത്സര തീവ്രത ഇങ്ങനെ പലതും സ്വാധീനിക്കപ്പെടും.
ഇത്തരം വിവരങ്ങൾ ക്രോഡീകരിച്ച് , ഈ ഗ്രൂപ്പിലുള്ള അംഗങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ഉപദേശം തരുവാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
തീർച്ചയായും തീരുമാനം നിങ്ങളുടേത് മാത്രമാണ്. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അത് നിങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വത്തിലായിരിക്കും. ഞങ്ങൾ ഇക്കാര്യത്തിൽ പൊതുവായ ചില ഉപദേശങ്ങൾ നൽകുന്നു എന്ന് മാത്രം.

ഇന്നലെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് ഇതുമായി ബന്ധപ്പെട്ടു ബ്ലോഗ്‌ സന്ദര്‍ശിച്ചത്. എന്നാല്‍ ചിലര്‍ക്ക് ബ്ലോഗില്‍ നല്‍കിയിരിക്കുന്ന വിവര ശേഖരണ ഫോമില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായിട്ടുണ്ട്.

ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ഇമെയില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്.

ഇ മെയില്‍ ലോഗിന്‍ ചെയ്തു കൊണ്ട് മാത്രമേ ഈ ഫോം പൂരിപ്പിക്കാന്‍ കഴിയൂ..

ഒരാള്‍ക്ക്‌ ഒരു ഇ മെയിലില്‍ നിന്നും ഒരു ഫോം മാത്രമേ സബ്മിറ്റ് ചെയ്യാന്‍ കഴിയൂ..

ഫോമില്‍ ചോദിച്ചിരിക്കുന്ന മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ മറുപടി ലഭിക്കൂ...

ഓരോരുത്തരും നല്‍കുന്ന വിവരങ്ങള്‍ പ്രത്യേകമായി പഠിച്ചു അതിന്റെ അടിസ്ഥാനത്തില്‍ ആവും ഞങ്ങള്‍ ഒരു നിഗമനത്തില്‍ എത്തുക.

ഒരു ജില്ലയില്‍ പെട്ടതും ഒരേ സമുദായത്തില്‍ പെട്ടവരും ആയവര്‍ക്ക് ഒരേ മറുപടിയാവും ലഭിക്കുക എന്ന മുന്‍ധാരണ വേണ്ട.

എല്ലാവര്ക്കും ഒരു ജില്ലയല്ല നിര്‍ദ്ദേശിക്കുന്നത്.

മറുപടികള്‍ ഓരോ വ്യക്തിയുടെയും പഠന മികവും കുടുംബ പശ്ചാച്ചലവും കൂടി കണക്കിലെടുത്താവും നല്‍കുക.

മറുപടി മെയില്‍ ലഭിക്കാന്‍ 5 മുതല്‍ 10 ദിവസം വരെ കാലതാമസം എടുത്തേക്കാം..

ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങള്‍ക്കും പരീശീലന പരിപാടിയില്‍ കൃത്യമായി പങ്കെടുക്കുന്നവര്‍ക്കും മറുപടി നല്‍കിയ ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് മറുപടി നല്‍കുകയുള്ളൂ..

ഡിസംബര്‍ 28 വരെ അപേക്ഷിക്കാന്‍ സമയമുണ്ട് എന്നതിനാല്‍ അനാവശ്യ ധൃതി കൂട്ടേണ്ട കാര്യമില്ല. അങ്ങനെ അമിത തിടുക്കം ഉള്ളവര്‍ ഞങ്ങളുടെ ഉപദേശത്തിനു കാത്തു നില്‍ക്കേണ്ടതില്ല.

ഒരു കാര്യം തീര്‍ത്ത് പറയാം. , പരീക്ഷക്കായി മികച്ച രീതിയില്‍ തയ്യാറെടുക്കുന്നവരും , ഒട്ടുമേ തയ്യാറെടുക്കാത്തവരും സ്വന്തം ജില്ലയില്‍ തന്നെ അപേക്ഷിക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ടു അഡ്മിന്‍ മാര്‍ക്ക് മെസ്സേജ് അയക്കേണ്ടതില്ല. സമയക്കുറവു മൂലം ചാറ്റിലൂടെ ഈ കാര്യത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരിക്കുന്നതല്ല.

സ്നേഹപൂര്‍വ്വം,
അഡ്മിൻ ടീം.

4 comments:

  1. ഇമെയിൽ ലോഗ് ഇൻ ചെയ്തു കഴിഞ്ഞാൽ ഫോം ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? ദയവായ് പറഞ്ഞ് തരിക....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. E mail log in cheithittu enthu cheyuanam

    ReplyDelete
  3. Mail log in cheydittu next step enthanu.. pls reply ini kurach divasam alle ullu :'-(

    ReplyDelete