scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Wednesday, 7 December 2016

LDC എങ്ങനെ പഠിക്കണം - ഏതു റാങ്ക് ഫയല്‍ വാങ്ങണം ?





പ്രീയമുള്ളവരേ.,
LDC നോട്ടിഫിക്കേഷൻ വന്നതോടു കൂടി പഠനം കൂടുതൽ ഉഷാറാക്കേണ്ടിയിരിക്കുന്നു. നമ്മൾ ചിട്ടയായ പഠന പദ്ധതിയുമായാണ് മുന്നോട്ട് പോകുന്നതെങ്കിലും പലരും ഇപ്പോഴും ശരിയായ ട്രാക്കിലേക്ക് എത്തിയിട്ടില്ല. പഠിക്കാൻ ഇതുവരെ തുടങ്ങാത്തവരും അതിനേക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്തവരും ഉണ്ട്. 
ഒരു കാര്യം ഉറപ്പാണ് ....

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാവും 

ഇക്കുറി ഉണ്ടാകുക.
എത്ര വലിയ മത്സരം ഉണ്ടായാലും ചിട്ടയായതും സമഗ്രമായതുമായ പരിശീലനം നടത്തുന്നവർ തന്നെയാകും വിജയ പട്ടികയിലുണ്ടാവുക. പരീക്ഷയ്ക്ക് അയയ്ക്കുന്ന ലക്ഷക്കണക്കിന് ആളുകളെ കണ്ട് വിഭ്രമിക്കേണ്ട കാര്യമില്ല. അവരൊന്നും നിങ്ങൾക്ക് ഒരിക്കലും ഭീഷണിയാകാനേ പോകുന്നില്ല. ഓരോ ജില്ലയിലും ശരാശരി 5000-7000 അപേക്ഷകരാകും ശരിയായ തയ്യാറെടുപ്പോടെ പരീക്ഷയ്ക്ക് എത്തുക.
നമ്മുടെ മത്സരം അവരോട് മാത്രമാണ്. അവരെ പരാജയപ്പെടുത്തിയാൽ സ്വപ്ന സമാനമായ ജോലി നമുക്ക് ലഭിക്കുക തന്നെ ചെയ്യും.

ചോദ്യം അതല്ല.
മേൽപ്പറഞ്ഞവരെ പരാജയപ്പെടുത്താൻ നിങ്ങൾ ഇപ്പോൾ തുടരുന്ന പഠന രീതീ കൊണ്ട് സാധിക്കുമോ ?
ഇല്ല ..
ഒരിക്കലുമില്ല..

നമ്മളെപ്പോലെ, അല്ലെങ്കിൽ അതിലും തീവ്രമായി അവരും പഠിക്കുന്നു എന്ന യാഥാർത്ഥ്യം മനസിലാക്കണം. പക്ഷേ, നമുക്ക് ഏതു വിധേനയും ജയിച്ചേ മതിയാകൂ..
എങ്ങനെ അത് സാധ്യമാകും. ?
ഇപ്പോൾ നിങ്ങൾ പഠിക്കുന്ന മേഖലയിൽ നിന്നും അതായത് അടിസ്ഥാന മേഖലയിൽ നിന്നും 40% ചോദ്യങ്ങൾ മാത്രം പരീക്ഷയ്ക്ക് പ്രതീക്ഷിച്ചാൽ മതി. 85 മാർക്ക് ലക്ഷ്യമിട്ടുള്ള പരിശീലനത്തിൽ അത് തീരെ കുറവാണ് എന്ന് പറയേണ്ടതില്ലല്ലോ..
ബാക്കിയുള്ള 45% വസ്തുതകളും നമ്മൾ അധിക വായനയിലൂടെ മാത്രം നേടിയെടുക്കേണ്ടതാണ്.
എന്താണ് അധിക വായന ??
അതിലേയ്ക്ക് പോകും മുൻപ് നിലവിലുള്ള പഠനം ഒന്ന് പരിശോധിക്കാം.
പലരുടേയും സംശയമാണ് ഏത് റാങ്ക് ഫയലാണ് പഠിക്കേണ്ടത് എന്നത് .

ജോലി ഉറപ്പിച്ച് പഠിക്കുന്നവർ ഉറപ്പായും ഒരു റാങ്ക് ഫയലിൽ മാത്രം ഒതുങ്ങി കൂടരുത്. താഴെപ്പറയുന്നവയിൽ ഏതെങ്കിലും 3 റാങ്ക് ഫയൽ ഉറപ്പായും വാങ്ങണം.

1. ഡയറക്ഷൻ പബ്ലിക്കേഷൻ.- അറിവിന്റെ പേടകം

അടിസ്ഥാന മേഖലയിലെ ഉറച്ച ബേസിനായി ശക്തമായി ഈ റാങ്ക് ഫയൽ ശിപാർശ ചെയ്യുന്നു. 40 ൽ അധികം മാർക്ക് ഇതിലൂടെ ഉറപ്പിക്കാം.

2. ടാലൻറ് റാങ്ക് ഫയൽ

അധിക വസ്തുതകൾക്കായി, റാങ്ക് ഉറപ്പിക്കുന്ന പഠനത്തിനായി ടാലൻറ് റാങ്ക് ഫയൽ നിർബന്ധമായും പഠനവിധേയമാക്കണം. സമഗ്ര വസ്തുകൾ ഏറെ ഉൾപ്പെടുത്തിയിരിക്കുന്ന ഈ റാങ്ക് ഫയലിന് പിന്നിൽ മികച്ച ടീം അണിനിരന്നിട്ടുണ്ട്.


3. ഫോക്കസ് റാങ്ക് ഫയല്‍ - റാങ്ക് ഉറപ്പിക്കാൻ.. അധിക വസ്തുതകൾക്കായി മികച്ച റാങ്ക് ഫയലാണിത്.


4.ബ്രില്ല്യന്റ് അല്ലെങ്കിൽ ടാർഗെറ്റ് - ആദ്യ 3 റാങ്ക് ഫയലുകൾക്കൊപ്പം മാത്രം ഉപയോഗിക്കുക. ഇതിൽ ഏതെങ്കിലും ഒന്ന് മതി .

5.കരിയർ - അധിക വായനക്ക് , വ്യത്യസ്ത ചോദ്യങ്ങൾക്ക് ഉപയോഗിക്കാം.

റാങ്ക് ഫയലുകളുടെ ആധികാരികതയും സമഗ്രതയും കണക്കിലെടുത്ത് മുൻഗണനാ ക്രമത്തിൽ തന്നെയാണ് നൽകിയിരിക്കുന്നത്.

തൊഴിൽവീഥി / തൊഴിൽവാർത്ത
വരുന്ന 6 മാസത്തേക്ക് ഉറപ്പായും വരുത്തിയിരിക്കണം. ഇവയോടൊപ്പം ലഭിക്കുന്ന ബുക്ക് ലെറ്റുകൾ ശരിക്കും പ്രയോജനപ്രദമാണ്. ആകർഷകമായ മുഖചിത്രവും പുതുമയുടെ ഗന്ധവും സചിത്ര - കളർ വിവരണങ്ങളും പഠനത്തിലെ വിരസത അകറ്റും. സമകാലീന വിഷയങ്ങളിൽ നല്ല ധാരണയും ലഭിക്കും.
പത്രവായന
LDC വിജയത്തിന് പത്രവായനയുടെ പ്രാധാന്യം പറയാതെ തന്നെ അറിയാമല്ലോ. ചുരുങ്ങിയത് 2 പത്രമെങ്കിലും ദിവസേന വായിച്ച് കുറിപ്പുകൾ തയ്യാറാക്കണം .
ഇത്രയും റാങ്ക് ഫയലുകൾ / അനുബന്ധ പ്രസിദ്ധീകരണങ്ങൾ ഉറപ്പായും റഫർ ചെയ്തിരിക്കണം.

മറ്റൊന്ന് വേണ്ടത് #സ്ക്രാപ്പ്ബുക്കുകൾ ആണ്. 
നോട്ടുകൾ തയ്യാറാക്കി എളുപ്പ വായനയ്ക്ക് വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. എന്നാൽ വലുപ്പമുള്ള നോട്ട് ബുക്കുകൾ ഇതിനായി ഉപയോഗിക്കരുത്. കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന സ്ക്രാപ് ബുക്കുകളും വേണ്ട.
പഴയ നോട്ടീസ്, പോസ്റ്റർ എന്നിവ ഉണ്ടെങ്കിൽ അത് കീറി സ്ക്രാപ് ബുക്ക് ഉണ്ടാക്കാം. അല്ലെങ്കിൽ A4 പേപ്പർ വാങ്ങി രണ്ടായി കീറി സ്റ്റാപ്ലർ അടിച്ച് സ്ക്രാപ്പ്ബുക്ക് ഉണ്ടാക്കാം. ഒരു ബുക്കിൽ പരമാവധി 10 പേപ്പറിൽ കൂടുതൽ വേണ്ട. ഒരു വശത്ത് മാത്രമേ എഴുതാവൂ. ഇത്തരത്തിൽ ഒരു വിഷയത്തിന് 1 എന്ന ക്രമത്തിൽ ആവശ്യമായ ബുക്കുകൾ ഉണ്ടാക്കുക.

#ബോൾപെൻ ( ജെൽ പേന ഉത്തമം)
ചുമപ്പ് കളർ - 1
കറുപ്പ് കളർ - 1
പച്ച കളർ - 1

ഇത്രയും പഠന സാമഗ്രികൾ കയ്യിൽ കരുതുക.
ഇനി മുതൽ സ്വയം തയ്യാറാക്കുന്ന ടൈം ടേബിളിന്റെ അടിസ്ഥാനത്തിലാവണം പഠനം ചിട്ടപ്പെടുത്തേണ്ടത്.

പഠനം എങ്ങനെയാവണം എന്നും എങ്ങനെ ഫലപ്രദമായി ടൈം ടേബിൾ തയ്യാറാക്കാമെന്നും അടുത്ത പോസ്റ്റിൽ പറയാം.
സ്നേഹാശംസകളോടെ,
അഡ്മിൻ ടീം

No comments:

Post a Comment