scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Thursday 2 March 2017

ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്നു

പ്രീയമുള്ളവരേ.,
നമ്മുടെ ഗ്രൂപ്പിൽ നാളെ മുതൽ ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സുകൾ ആരംഭിക്കുകയാണ്.
മറ്റുള്ള ഭാഷകളെങ്ങനെയോ ആകട്ടെ, ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്..
അത് കുസൃതികളേറെയുള്ള ഒരു കാമുകിയെപ്പോലെയാണ്.
നമ്മുടെ ചിന്തകളെ..

സങ്കൽപ്പങ്ങളെ..
സ്വപ്നങ്ങളെ...
അവളെ നാം എന്നോ മനസ്സിലാക്കിയെന്ന നമ്മുടെ നാട്യത്തെയൊക്കെ അവൾ പരിഹസിച്ച് പൊട്ടിച്ചിരിക്കും.
ഒരിക്കലും പിടിതരാതെ മറഞ്ഞിരുന്ന് വള കിലുക്കി മോഹിപ്പിക്കും.
ഒടുവിൽ പിന്നാലെ നടന്ന് നമ്മുടെ ചെരുപ്പ് തേയുമ്പോൾ...നിന്നെ ഞാനെന്നോ സ്വന്തമാക്കിയതല്ലേ എന്നഭിനയിച്ച് മറ്റുള്ളവരുടെ മുന്നിൽ ജയഭേരി മുഴക്കി ഞെളിഞ്ഞ് നിൽക്കുമ്പോഴും...
ഉള്ളിൽ പരാജയ ഭീതിയുടെ കരച്ചിലൊളിപ്പിച്ചു വയ്ക്കേണ്ടി വന്ന ഒരു നിരാശാ കാമുകനാക്കും ഇവൾ നമ്മളെ...

ഇങ്ങനെയൊരു താരതമ്യം നടത്തിയത് ഇംഗ്ലീഷ് ഭാഷയെന്ന മഹാസാഗരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് .
ആരെയും ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻമാരാക്കുക എന്നതല്ല ഈ പഠന പദ്ധതിയുടെ ലക്ഷ്യം. LDC പരീക്ഷയ്ക്ക് ഈ മേഖലയിൽ നിന്നും ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിനെങ്കിലും ശരിയുത്തരം നേടാൻ പര്യാപ്തമാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാവും ക്ലാസ്സിൽ ഉൾപ്പെടുത്തുക.

#easy_English എന്നാണ് ക്ലാസ്സിന് നൽകിയിരിക്കുന്ന പേര്.

ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകളാണ് നാളെ മുതല്‍ ആരംഭിക്കുക. 

മുമ്പ് ആരംഭിച്ച ഭാഗം ഒന്ന് ഇതോടൊപ്പം മുടക്കമില്ലാതെ തുടരും. 
ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസ് ആഴ്ചയില്‍ രണ്ടു ദിവസവും ഭാഗം ഒന്ന് ആഴ്ചയില്‍ ഒരു ദിവസവും ആകും ഉണ്ടാകുക. ആകെ ഇംഗ്ലീഷ് ക്ലാസ് ആഴ്ചയില്‍ മൂന്നു ദിവസം ഉണ്ടാകും. 

ആശംസകൾ...
അഡ്മിൻ ടീം.

No comments:

Post a Comment