scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Saturday, 8 October 2016

ഗ്രൂപ്പിലെക്കുള്ള അംഗത്വം ഒക്റ്റോബര്‍ 10 വരെ മാത്രം





പ്രിയമുള്ളവരേ, 
ഗണിതം മധുരം എന്നരീതിയിൽ നമ്മുടെ പി എസ് സി പഠനം മുൻപോട്ടു പോകുകയാണ്. ഇതുവരെയുള്ള ക്‌ളാസ്സുകളിൽ നിന്നും പലർക്കും അടിസ്ഥാനപരമായ ഗണിതത്തിൽ ഉള്ള അവഗാഹം നന്നേ കുറവാണ് എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തരുന്ന ഹോം വർക്കുകളിലൂടെയും, ആദ്യം മുതൽ തന്നിരിക്കുന്ന പാഠഭാഗങ്ങൾ മുതലുള്ള ചിട്ടയായ പഠനങ്ങളിലൂടെയും നമുക്ക് കണക്കിൽ മുഴുവൻ മാർക്കും നേടുവാൻ സാധിക്കും. 

പുതിയതായി വരുന്ന പല അംഗങ്ങൾക്കും ആദ്യ ഭാഗങ്ങൾ കിട്ടാതെ വരികയും കഴിഞ്ഞു പോയ ക്ലാസ്സുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വീണ്ടും പറഞ്ഞു കൊടുക്കേണ്ടതായി വരികയും ചെയ്യുന്നു. ഇത് പലപ്പോഴും സമയ നഷ്ടങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നുണ്ട്. ആയതിനാൽ #ഒക്ടോബർ_10മുതൽ ഗണിതം മധുരം എന്ന പാഠഭാഗം തീരുന്നത് വരെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല എന്നൊരു തീരുമാനം എടുക്കുവാൻ അഡ്മിൻ ടീം നിര്ബന്ധിതമായിരിക്കുകയാണ്. ഒരു നല്ല ലക്ഷ്യത്തിലേക്ക് വേണ്ടിയാണ് വിഷമകരം എങ്കിലും ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. 

നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെയെങ്കിലും ഉൾപ്പെടുത്തണം എന്ന് ഉണ്ടെങ്കിൽ #ഒക്ടോബർ_10 ന് മുൻപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുക. 



സ്നേഹപൂർവ്വം 

അഡ്മിൻ ടീം


2 comments: