ഗണിതം മധുരം എന്നരീതിയിൽ നമ്മുടെ പി എസ് സി പഠനം മുൻപോട്ടു പോകുകയാണ്. ഇതുവരെയുള്ള ക്ളാസ്സുകളിൽ നിന്നും പലർക്കും അടിസ്ഥാനപരമായ ഗണിതത്തിൽ ഉള്ള അവഗാഹം നന്നേ കുറവാണ് എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തരുന്ന ഹോം വർക്കുകളിലൂടെയും, ആദ്യം മുതൽ തന്നിരിക്കുന്ന പാഠഭാഗങ്ങൾ മുതലുള്ള ചിട്ടയായ പഠനങ്ങളിലൂടെയും നമുക്ക് കണക്കിൽ മുഴുവൻ മാർക്കും നേടുവാൻ സാധിക്കും.
പുതിയതായി വരുന്ന പല അംഗങ്ങൾക്കും ആദ്യ ഭാഗങ്ങൾ കിട്ടാതെ വരികയും കഴിഞ്ഞു പോയ ക്ലാസ്സുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വീണ്ടും പറഞ്ഞു കൊടുക്കേണ്ടതായി വരികയും ചെയ്യുന്നു. ഇത് പലപ്പോഴും സമയ നഷ്ടങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നുണ്ട്. ആയതിനാൽ #ഒക്ടോബർ_10മുതൽ ഗണിതം മധുരം എന്ന പാഠഭാഗം തീരുന്നത് വരെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല എന്നൊരു തീരുമാനം എടുക്കുവാൻ അഡ്മിൻ ടീം നിര്‍ബന്ധിതമായിരിക്കുകയാണ്. ഒരു നല്ല ലക്ഷ്യത്തിലേക്ക് വേണ്ടിയാണ് വിഷമകരം എങ്കിലും ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെയെങ്കിലും ഉൾപ്പെടുത്തണം എന്ന് ഉണ്ടെങ്കിൽ #ഒക്ടോബർ_10 ന് മുൻപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുക.
സ്നേഹപൂർവ്വം
അഡ്മിൻ ടീം
Pls add
ReplyDeleteWhatsapp grp 8078419455
ReplyDelete